Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫഹദിന്റെ ആദ്യ നായിക നികിത തുക്രാലിന് പ്രണയ സാഫല്യം; പഞ്ചാബി സുന്ദരിയെ സ്വന്തമാക്കുന്നത് മുംബൈ സ്വദേശി ഗഗൻദീപ് സിങ്

ഫഹദിന്റെ ആദ്യ നായിക നികിത തുക്രാലിന് പ്രണയ സാഫല്യം; പഞ്ചാബി സുന്ദരിയെ സ്വന്തമാക്കുന്നത് മുംബൈ സ്വദേശി ഗഗൻദീപ് സിങ്

കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലെ സുഷമ ബാബുരാജിനെ ഓർമയില്ലേ? നമ്മുടെ ഫഹദിന്റെ ആദ്യനായിക നികിതയെ എങ്ങനെ മറക്കാനാണ് അല്ലേ.. 2002 ൽ മലയാളി പ്രേക്ഷകരുടെ മനം കവർന്ന തെന്നിന്ത്യൻ താര സുന്ദരി നികിത തുക്രാലിനു മലയാളസിനിമയിൽ അത്രകണ്ടു ശോഭിക്കാൻ കഴിഞ്ഞില്ലെങ്കിലും കന്നഡയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയടുക്കാൻ സാധിച്ചിട്ടുണ്ട്. ചെറിയൊരു ഇടവേളയ്ക്കു ശേഷം താരം വീണ്ടും വാർത്തകളിൽ നിറയുകയാണ്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം നടി വിവാഹിതയാകാൻ പോകുന്നു എന്നാണ് ഇപ്പോൾ അറിയാൻ സാധിച്ചിരിക്കുന്നത്. മുംബൈ സ്വദേശിയായ ഗഗൻദീപ് സിംഗാണ് വരൻ. നികിത തന്നെയാണ് വിവാഹ വിവരം പുറത്തുവിട്ടത്. പഞ്ചാബി കുടുംബാംഗമായ നികിത ജനിച്ചതും വളർന്നതും മുംബൈയിലാണ്. മുംബൈയിലെ ഒരു ഹോട്ടലിൽ വച്ചാണ് വിവാഹം കഴിക്കാമോ എന്ന് ഗഗൻ ചോദിച്ചതെന്ന് നികിത പറഞ്ഞു. സമ്മതം അറിയിച്ചപ്പോൾ 3.36 കാരറ്റ് ഡയമണ്ട് മോതിരം അണിയിച്ചു.

ഫഹദ് ഫാസിലിന്റെ കന്നി ചിത്രമായിരുന്നു കൈ എത്തും ദൂരത്ത്. ഇതുകൂടാതെ ബസ് കണ്ടക്ടർ, ഭാർഗ്ഗവ ചരിതം മൂന്നാം ഖണ്ഡം, എംഎൽഎ മണി പത്താം ക്ലാസും ഗുസ്തിയും, ഡാഡികൂൾ, കനൽ എന്നീ മലയാള ചിത്രങ്ങളിലും നികിത അഭിനയിച്ചിട്ടുണ്ട്. 2002 ൽ സിനിമയിലെത്തിയ നികിത വിവിധ ഭാഷകളിലായി ഇതുവരെ അമ്പതോളം ചിത്രങ്ങളിൽ അഭിനിയിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP