Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭിഷേകിന്റെ നായികയാവുന്ന ത്രില്ലിൽ നടി നിത്യാ മേനോൻ; നടിയെത്തുക ആമസോൺ വെബ് സീരിസിൽ; ബ്രീത്ത് സീസൺ 2 തന്നിലെ കലാകാരിയെ വളരെയധികം തൃപ്തിപ്പെടുത്തുന്നുവെന്ന് നടി

അഭിഷേകിന്റെ നായികയാവുന്ന ത്രില്ലിൽ നടി നിത്യാ മേനോൻ; നടിയെത്തുക ആമസോൺ വെബ് സീരിസിൽ; ബ്രീത്ത് സീസൺ 2 തന്നിലെ കലാകാരിയെ വളരെയധികം തൃപ്തിപ്പെടുത്തുന്നുവെന്ന് നടി

ബോളിവുഡ് നടൻ അഭിഷേക് ബച്ചനൊപ്പം അഭിനയിക്കാൻ ഒരുങ്ങുകയാണ് നടി നിത്യാ മേനോൻ. ആമസോൺ പ്രൈംമിന്റെ വെബ് സീരീസായ ബ്രീത്തിന്റെ രണ്ടാം സീസണിലാണ് ഇരുവരും ഒന്നിക്കുന്നത്. ഒരുപാട് പ്രതീക്ഷയോടെയാണ് ബ്രീത്ത് എന്ന പരമ്പരയെ നോക്കിക്കാണുന്നതെന്നും തനിക്ക് വളരെ പെർഫെക്ട് ആയ ഇടമാണ് ഇതെന്നും നിത്യ പറഞ്ഞു.

താൻ അഭിനയിക്കുന്ന ആദ്യ ഡിജിറ്റൽ പരമ്പരയാണിതെന്നും താൻ ഇത് ഒരുപാട് ആസ്വദിക്കുന്നെന്നും നിത്യാ പറഞ്ഞു.ഒരുപാട് പ്രതീക്ഷയോടെയാണ് ഞാനിതിനെ നോക്കിക്കാണുന്നത്. എന്നെയും എന്റെ ജോലിയേയും പ്രദർശിപ്പിക്കാൻ വലിയൊരു ക്യാൻവാസാണ് ബ്രീത്ത് ഒരുക്കിത്തരുന്നതെന്നും. എന്നിലെ അഭിനേത്രിയെ ഇത് വളരെയധികം തൃപ്തിപ്പെടുത്തുന്നുവെന്നും നിത്യാ മേനോൻ പറഞ്ഞു.

ബ്രീത്തിലേക്ക് നിത്യയെ സ്വാഗതം ചെയ്യുന്നതായി സംവിധായകൻ മായങ്ക് ശർമ്മ പറഞ്ഞു. താൻ നിത്യയുടെ സിനിമയുടെ ആരാധകനായിരുന്നെന്നും അതിനാൽ തന്നെ ബ്രീത്തിന്റെ രണ്ടാം സീസണിലേക്കുള്ള നിത്യയുടെ വരവിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അബൻഡാന്റിയ എന്റർടെയിന്മെന്റിന്റെ ബാനറിൽ വിക്രം മൽഹോത്രയാണ് ബ്രീത്ത് നിർമ്മിക്കുന്നത്.

വിക്രം തൂലി, ഭവാനി അയ്യർ, അർഷാദ് സെയ്ദ് എന്നിവർക്കൊപ്പം ബ്രീത്തിന്റെ തിരക്കഥാ രചനയിൽ മായങ്കും ഭാഗമാകുന്നുണ്ട്.ബ്രീത്തിന്റെ ഒന്നാം സീസണിൽ മാധവനും അമിത് സാധും സപ്നാ പബ്ബിയുമായിരുന്നു അഭിനയിച്ചിരുന്നത്. ഒരു സാധാരണ മനുഷ്യൻ അനുഭവിക്കേണ്ടി വരുന്ന ചില അസാധാരണ സാഹചര്യങ്ങളെയായിരുന്നു ആദ്യ സീസൺ അവതരിപ്പിച്ചത്. അബൻഡാന്റിയ എന്റർടെയിന്മെന്റിന്റെ ബാനറിൽ വിക്രം മൽഹോത്രയാണ് നിർമ്മാണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP