Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിച്ച് നിത്യാമേനോൻ; തന്റെ ഇഷ്ടക്കേടിന്റെ കാരണം വെളിപ്പെടുത്തി മുൻനിര നായിക

സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിച്ച് നിത്യാമേനോൻ; തന്റെ ഇഷ്ടക്കേടിന്റെ കാരണം വെളിപ്പെടുത്തി മുൻനിര നായിക

ഫേസ് ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിലൂടെയാണ് മിക്ക താരങ്ങളും സ്വയം പബ്ലിസിറ്റി നടത്തിക്കൊണ്ടിരിക്കുന്നത്. ആരാധകരുടെ ലൈക്കും കമന്റുകളും തങ്ങളുടെ താരമൂല്യം അളക്കാനുള്ള അളവുകോലാക്കി മാറ്റിയിട്ടുള്ള താരങ്ങളുമുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിച്ച് നിൽക്കുന്ന താരങ്ങളിൽ പ്രധാനിയാണ് നിത്യ മേനോൻ. തന്റെ അഭിപ്രായം എല്ലാക്കലവും തുറന്നു പറഞ്ഞിട്ടുള്ള നിത്യയ്ക്ക് സിനിമയിൽ തന്റെ നിലനിൽപ്പിന് സോഷ്യൽ മീഡിയയുടെ പിന്തുണ ആവശ്യമില്ലെന്നാണ് വ്യക്തമാക്കുന്നത്.

ട്വിറ്റർ, ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ സൈറ്റുകളിൽ നിത്യയ്ക്ക് അക്കൗണ്ട് ഇല്ല. ചില താരങ്ങൾക്ക് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാനേജ് ചെയ്യാൻ മാനേജർമാർ വരെയുള്ള സാഹചര്യത്തിലാണ നിത്യ ഈ വഴി സ്വീകരിക്കാത്തത്. മലയാളം, തെലുങ്ക്, കന്നട, തമിഴ് എന്നീ നാല് ഇന്റസ്ട്രികളിലും നായികാ നിരയിൽ മുന്നിലാണ് ഇപ്പോൾ നിത്യ മേനോൻ. ആരാധകരുടെ കണക്കെടുത്താൽ ലൈക്കിൽ നിത്യ കുതിച്ചുയരും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. എന്നിട്ടും സോഷ്യൽ മീഡിയയിൽ നിന്ന് അകന്നു നിൽക്കുന്നതിന്റെ കാരണം നിത്യ വ്യക്തമാക്കുന്നു.

ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തീർത്തും സമയ നഷ്ടമാണെന്നാണ് നിത്യ മേനോൻ പറയുന്നത്. കപ്യൂട്ടറിന് മുന്നിൽ ഇങ്ങനെ വെറുതേ സമയം കളയാൻ ഇരിക്കുന്നതിലും ഇനിക്കിഷ്ടം വല്ല മരത്തിന് ചുവട്ടിലോ മലമുകളിലോ ഇരിക്കുന്നതിലാണെന്നും നിത്യ പറയുന്നു.

വിക്രമും നയൻതാരയും താരജോഡികളായി എത്തിയ ഇരുമുഖനിലാണ് നിത്യ ഒടുവിൽ അഭിനയിച്ചത്. വളരെ അഭിനയ പ്രാധാന്യമുള്ള വേഷമായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ചേരൻ അഭിനയിക്കുന്ന അപ്പാവിൻ മീസൈ എന്ന തമിഴ് ചിത്രമാണ് അടുത്തതായി നിത്യയുടേതായി റിലീസിന് ഒരുങ്ങുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP