Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രതിഫലത്തിൽ മലയാളത്തിന്റെ സൂപ്പർ താരങ്ങളെ പിന്നിലാക്കി നിവിനും പാർവ്വതിയും; തുടർച്ചയായി ചിത്രങ്ങൾ ഹിറ്റായതോടെ പാർവ്വതിയുടെ പ്രതിഫലം ഒരു കോടിയിലെത്തി; നിവിൻ തമിഴിലെത്തിയത് ആറ് കോടി പ്രതിഫലം വാങ്ങി

പ്രതിഫലത്തിൽ മലയാളത്തിന്റെ സൂപ്പർ താരങ്ങളെ പിന്നിലാക്കി നിവിനും പാർവ്വതിയും; തുടർച്ചയായി ചിത്രങ്ങൾ ഹിറ്റായതോടെ പാർവ്വതിയുടെ പ്രതിഫലം ഒരു കോടിയിലെത്തി; നിവിൻ തമിഴിലെത്തിയത് ആറ് കോടി പ്രതിഫലം വാങ്ങി

ലയാള സിനിമയിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങളാണ് എക്കാലവും മുന്നിൽ. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോൾ സൂപ്പർതാരങ്ങളെ പോലും പിന്നിലാക്കിയിരിക്കുകയാണ് നടി പാർവ്വതിയും നടൻ നിവിനും. വളരെ ചുരുങ്ങിയ നാളുകൊണ്ട് പ്രേക്ഷക മനസിൽ ഇടം നേടിയ നടനായ നിവിൻ തമിഴിൽ ആദ്യമായെത്തുന്ന റിച്ചി എന്ന ചിത്രത്തിൽ അഭിനയിക്കാനാണ് വമ്പൻ പ്രതിഫലം വാങ്ങിയത്. എന്നാൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റാക്കി മാറ്റിയ പാർവ്വതി ടേക്ക് ഓഫിന്റെ വിജയത്തോടെ പ്രതിഫലം കുത്തനെ ഉയർത്തുകയായിരുന്നു. 

മലയാളത്തിലെ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന പ്രതിഫലമാണ് നിവിൻ പോളി സ്വന്തമാക്കുന്നത്. റിച്ചി എന്ന പുതിയ തമിഴ് ചിത്രത്തിലാണ് മലയാള താരങ്ങളിലെ ഏറ്റവും ഉയർന്ന പ്രതിഫലം നിവിൻ വാങ്ങിയത്. ആറ് കോടി രൂപയാണ് റിച്ചിയിലെ നിവിന്റെ പ്രതിഫലം.

ഇതുവരെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങിയിരുന്ന നടൻ മോഹൻലാലായിരുന്നു. തെലുങ്ക് ചിത്രം ജനതാഗാരേജിൽ അഭിനയിക്കുന്നതിനായി അഞ്ച് കോടി രൂപയായിരുന്നു മോഹൻലാൽ വാങ്ങിയത്. എന്നാൽ റിച്ചിയിലൂടെ അതിനെ മറികടന്നിരിക്കുകയാണ് നിവിൻ പോളി. എന്നാൽ മലയാള സിനിമയക്കായി നിവിൻ വാങ്ങുന്ന പ്രതിഫലം വളരെ കുറവാണ്. ഒരു കോടി രൂപയാണ് നിവിന്റെ പ്രതിഫലം.

മുപ്പത് ലക്ഷം രൂപ മുതൽ 35 ലക്ഷം വരെയായിരുന്നു ഇതുവരെ പാർവ്വതിയുടെ പ്രതിഫലം. എന്നാൽ തുടർച്ചയായ വിജയങ്ങൾ പാർവ്വതി പ്രതിഫലം ഉയർത്തുകയായിരുന്നു. ഇപ്പോൾ ഒരു കോടി രൂപയാണത്രെ പാർവ്വതിയുടെ പ്രതിഫലം. 50 ലക്ഷം പ്രതിഫലം വാങ്ങുന്ന മഞ്ജു വാര്യരായിരുന്നു ഇതുവരെ മലയാളത്തിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നായിക. തമിഴിൽ രണ്ട് രണ്ടര കോടി വരെ വാങ്ങുന്ന നയൻതാര പോലും മലയാളത്തിലെത്തുമ്പോൾ മുപ്പത് മുതൽ 35 ലക്ഷം വരെ മാത്രമേ പ്രതിഫലം വാങ്ങാറുള്ളൂ.

മലയാളത്തിൽ നിലവിലുള്ളവരിൽ ഏറ്റവും താരമൂല്യമുള്ള നടിയാണ് പാർവ്വതി. പാർവ്വതി ചെയ്യുന്ന സിനിമകളെല്ലാം വിജയമാണ്. ബാംഗ്ലൂർ ഡെയ്സ്, എന്ന് നിന്റെ മൊയ്തീൻ, ചാർലി എന്നീ ചിത്രങ്ങളെല്ലാം സാമ്പത്തിക വിജയവും പ്രേക്ഷക പ്രീതിയും നേടിയവയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP