Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു അഭിനേതാവെന്ന നിലയ്ക്ക് കഴിഞ്ഞ ഒൻപത് മാസവും എനിക്ക് വേറിട്ട പഠനാനുഭവങ്ങളാണ് സമ്മാനിച്ചത്; ലാലേട്ടനൊപ്പമുള്ള ആ പന്ത്രണ്ട് ദിവസങ്ങൾ മാന്ത്രികമായിരുന്നു; തന്റെ കരിയറിൽ ഇത്രയും വലിയൊരു ബജറ്റ് ചിത്രം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല; പിറന്നാൾ ദിനമായ ഇന്ന് കായംകുളം കൊച്ചുണ്ണി തിയേറ്ററിലെത്തുമ്പോൾ മനസ് തുറന്ന് നിവിൻ പോളി

ഒരു അഭിനേതാവെന്ന നിലയ്ക്ക് കഴിഞ്ഞ ഒൻപത് മാസവും എനിക്ക് വേറിട്ട പഠനാനുഭവങ്ങളാണ് സമ്മാനിച്ചത്; ലാലേട്ടനൊപ്പമുള്ള ആ പന്ത്രണ്ട് ദിവസങ്ങൾ മാന്ത്രികമായിരുന്നു; തന്റെ കരിയറിൽ ഇത്രയും വലിയൊരു ബജറ്റ് ചിത്രം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല; പിറന്നാൾ ദിനമായ ഇന്ന് കായംകുളം കൊച്ചുണ്ണി തിയേറ്ററിലെത്തുമ്പോൾ മനസ് തുറന്ന് നിവിൻ പോളി

കായംകുളം കൊച്ചുണ്ണി ഇന്ന് റിലീസിന് എത്തുകയാണ്. നിവിൻ പോളിയുടെ പിറന്നാൾ ദിനത്തിലാണ് ബിഗ് ബജറ്റ് ചിത്രത്തിന്റെ റീലിസ് എന്നതും കൊണ്ടും നിവിൻ പോളി ഏറെ പ്രതീക്ഷയിലാണ്. മാത്രമല്ല മലയാളത്തിലെ ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രത്തിലെ നായകനാകാൻ കഴിഞ്ഞതിന്റെ സന്തോഷഷത്തിലുമാണ്.

ചിത്രത്തിൽ കൊച്ചുണ്ണിയായി നിവിൻ പോളി എത്തുമ്പോൾ സുഹൃത്ത് ഇത്തിക്കരപക്കിയായി വേഷമിടുന്നത് മോഹൻലാലാണ്. അതുകൊണ്ട് തന്നെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും വാനോളമാണ്.അണിയറപ്രവത്തകരോടും പ്രേക്ഷകരോടും നന്ദി അറിയിച്ച് നിവിൻ പോളി എഴുതിയ ഫെയ്‌സബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

ഒൻപത് മാസത്തെ കഠിനാധ്വാനത്തിനൊടുവില് കായംകുളം കൊച്ചുണ്ണി വേട്ട ആരംഭിക്കുകയാണ്. ഓരോ ചിത്രങ്ങളും ഒരോ പാഠങ്ങളാണ്. ഒരു അഭിനേതാവെന്ന നിലയ്ക്ക് കഴിഞ്ഞ ഒന്പത് മാസവും എനിക്ക് വേറിട്ടപഠനാനുഭവങ്ങളാണ് സമ്മാനിച്ചത്. ലാലേട്ടന്റെ ചിത്രങ്ങള് കണ്ട് വളർന്ന എനിക്ക് അദ്ദഹത്തിനോടൊപ്പം അഭിനയിക്കാന് കഴിഞ്ഞത് സ്വപന സാക്ഷാത്കാരമായിരുന്നു. ലാലേട്ടാ ആ പന്ത്രണ്ട് ദിവസങ്ങള് മാന്ത്രികമായിരുന്നു..

റോഷന് ആന്ഡ്രൂസ് ചേട്ടാ കായംകുളം കൊച്ചുണ്ണി നിങ്ങളുടെ കുഞ്ഞാണ്. അത് മികച്ചൊരു ദൃശ്യാനുഭവമായിരിക്കും. മാത്രമല്ല ലോകമെങ്ങുമുള്ള മലയാളികൾ നിങ്ങൾ ഞങ്ങൾക്ക് നല്കിയ സമ്മാനത്തെക്കുറിച്ചോർത്ത് അഭിമാനിക്കും.

മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമാണിതെന്നിരിക്കെഇത്രയും പൈസ ചെലവാക്കാന് വലിയൊരു ഹൃദയവും ഇത്രയും നല്ല സൃഷ്ടി നിർമ്മിക്കാനുള്ള പാഷനും വേണം. എല്ലാ പിന്തുണയ്ക്കും നന്ദി ഗോകുലംഗോപാലന് സാർ. ചിത്രത്തെക്കുറിച്ച് ചര്ച്ച ചെയ്യാൻ ബോബി-സഞ്ജയുമായി നടത്തിയ കൂടിക്കാഴ്‌ച്ച ഞാനിന്നും ഓർമ്മിക്കുന്നു. തിരക്കഥ വായിച്ച ഞാൻഅത്ഭുതപ്പെട്ടുപോയി. ഇനിയും കരുത്തരാകട്ടെ സഹോദരന്മാരെ.

എന്റെ സഹതാരങ്ങളായ സണ്ണി വെയ്്ൻ.ബാബു ആന്റണി, പ്രിയ ആനന്ദ് കഴിവുറ്റ അണിയറപ്രവര്ത്തകരായ ബിനോദ് പ്രദാന്, ഗോപി സുന്ദർ,ദിലീപ് സുബ്രമണ്യം, അല്ലന് അമീന് എന്നിവര്ക്കും വലിയ നന്ദി. കൊച്ചുണ്ണി നാളെ തീയ്യേറ്ററുകളില് നിങ്ങളുടെ ഹൃദയം കവരുന്നത് കാണാന് എനിക്ക് ഇനി കാത്തിരിക്കാനാകുന്നില്ല. എല്ലാ സ്‌നേഹത്തിനും നന്ദി- നിവിന് കുറിച്ചു.

തന്റെ കരിയറിൽ ഇത്രയും വലിയൊരു ബജറ്റ് ചിത്രം ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും സിനിമ വിജയിക്കുക എന്നത് തന്റെ വ്യക്തിപരമായ ആവശ്യം മാത്രമല്ല മറിച്ച് സംവിധായകന്റേയും നിർമ്മാതാവിന്റേയും സിനിമ ഇൻഡസ്ട്രീയുടേയും കൂടി ആവശ്യമാണെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.

പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്‌ന് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്. 45 കോടി ബജറ്റില് 161 ദിവസങ്ങള് കൊണ്ടാണ് സിനിമ ചിത്രീകരണം പൂര്ത്തിയാക്കിയത്. ഇതില് സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപയാണ്. സഞ്ജയ്-ബോബിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഗോകുലം ഗോപാലന് നിര്മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന് മംഗലാപുരം, ഉഡുപ്പി, ശ്രീലങ്ക എന്നിവിടങ്ങളായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP