Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നോട്ടുബുക്കിലെ നായിക മരിയ റോയ് വിവാഹിതയായി; വിദേശ മലയാളി ദമ്പതികളുടെ മകൻ സമിത്തുമായുള്ള വിവാഹം നടന്നതു കൊച്ചി ലെ മെറിഡിയനിൽ

നോട്ടുബുക്കിലെ നായിക മരിയ റോയ് വിവാഹിതയായി; വിദേശ മലയാളി ദമ്പതികളുടെ മകൻ സമിത്തുമായുള്ള വിവാഹം നടന്നതു കൊച്ചി ലെ മെറിഡിയനിൽ

കൊച്ചി: റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ടുബുക്കിലൂടെ മലയാള സിനിമയിലെത്തിയ മരിയ റോയ് വിവാഹിതയായി. കൊച്ചി ലെ മെറിയിഡനിൽ നടന്ന ചടങ്ങിൽ വിദേശ മലയാളി ദമ്പതികളുടെ മകനായ സമിത്താണ് മരിയക്കു മിന്നുകെട്ടിയത്.

വനിതാക്ഷേമപ്രവർത്തകയും വിദ്യാഭ്യാസ വിദഗ്ദ്ധയുമായ മേരി റോയിയുടെ കൊച്ചുമകളാണ് മരിയ. പ്രശസ്ത എഴുത്തുകാരിയും ബുക്കർപ്രൈസ് ജേതാവുമായ അരുന്ധതി റോയ് മരിയയുടെ പിതൃസഹോദരിയാണ്.

ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രേക്ഷകർക്ക് മറക്കാനാകാത്ത ഒരു മുഖമായി മാറിയിരുന്നു മരിയ. എന്നാൽ നോട്ട്ബുക്കിലൂടെ സിനിമയിലെത്തിയ മരിയ സിനിമയിൽ അത്ര സജീവമായില്ല. ജയസൂര്യ-അനൂപ് മേനോൻ ചിത്രമായ ഹോട്ടൽ കാലിഫോർണിയ, റോഷൻ ആൻഡ്രൂസിന്റെ മുംബൈ പൊലീസ് എന്നീ ചിത്രങ്ങളിലാണ് മരിയ പിന്നീട് അഭിനയിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP