Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീണ്ടും അവതരിക്കാനൊരുങ്ങി ഒടിയൻ; ഒടിയന്റെ പുരാവൃത്തം ഡോക്യുമെന്ററിയായി വീണ്ടുമെത്തുന്നു; ഇരവിലും പകലിലും ഒടിയൻ പോസ്റ്റർ പുറത്ത് വിട്ട് മോഹൻലാൽ

വീണ്ടും അവതരിക്കാനൊരുങ്ങി ഒടിയൻ; ഒടിയന്റെ പുരാവൃത്തം ഡോക്യുമെന്ററിയായി വീണ്ടുമെത്തുന്നു; ഇരവിലും പകലിലും ഒടിയൻ പോസ്റ്റർ പുറത്ത് വിട്ട് മോഹൻലാൽ

പാലക്കാടിന്റെ നാട്ടിൻ പുറങ്ങളിൽ കേട്ടു പരിചയിച്ച പേരാണ് ഒടിയൻ എന്നത്. ഇരുട്ടിൻ മറവിലെത്തി ഒടിവിദ്യകൾ കാട്ടി മറയുന്ന ഒടിയന്റെ കഥ കെട്ടുകഥകളുടേയും മിത്തുകളുടെയും അകമ്പടിയോടെയാണ് ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ മോഹൻലാലെ നായകനാക്കി പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്.ഇപ്പോൾ മറ്റൊരു രൂപത്തിൽ 'ഒടിയൻ' പ്രേക്ഷകർക്ക് മുന്നിൽ വീണ്ടും എത്തുകയാണ്. ശ്രീകുമാർ മേനോന്റേത് ഫീച്ചർ ഫിലിം ആയിരുന്നെങ്കിൽ പുതിയ 'ഒടിയൻ ഡോക്യുമെന്ററിയാണ്.

ഡോക്യുമെന്ററിയുടെ പോസ്റ്റർ മോഹൻലാൽ തന്നെയാണ് പുറത്തു വിട്ടത്. ഡോക്യുമെന്ററിയിലും ലാലേട്ടൻ തന്നെ ഒടിയനായെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇരവിലും പകലിലും ഒടിയൻ എന്നു പേരിട്ടിരിക്കുന്ന ഡോക്യുമന്റെറി സംവിധാനം ചെയ്യുന്നത് നൊവിൻ വാസുദേവ് ആണ്.

'ആ പുരാവൃത്തത്തിലേക്ക് ഒരു യാത്ര. മനുഷ്യഭാവനയാലും ഒഴിവാക്കാനാവാത്ത സാമൂഹ്യാവസ്ഥയാലും നിർമ്മിക്കപ്പെട്ട ഒരു പുരാവൃത്തം. ആധുനികതയുടെ കടന്നുവരവിൽ പുറത്താക്കപ്പെട്ട പുരാവൃത്തം. ഒടിയന്റെ പുരാവൃത്തം ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്. 'ഇരവിലും പകലിലും ഒടിയൻ' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിൻ വാസുദേവ് ആണ്. ഉടൻ വരുന്നു..' മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചു

അനന്തഗോപാലാണ് ചിത്രത്തിന്റെ ഛായഗ്രഹണം. സുജിർബാബു എഡിറ്റിങ്. ചാരു ഹരിഹരൻ സംഗീതം. സൗണ്ട് ഡിസൈൻ പി എം സതീഷ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP