Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരെങ്കിലും കാണുന്നുണ്ടോ എന്ന ഭയത്താടെ നോക്കി നിന്ന ശേഷം ഒടിയന്റെ പോസ്റ്റർ വലിച്ച് കീറുന്ന യുവാവിന്റെ വീഡിയോ വൈറലാക്കി സോഷ്യൽമീഡിയ;'ആ പോസ്റ്റർ കീറുമ്പോൾ ഉള്ളിൽ ഉള്ള പേടി ഉണ്ടല്ലോ അതാണ് മോഹൻലാൽ' എന്ന് ഫാൻസുകാർ; വീഡോയോ കാണാം

ആരെങ്കിലും കാണുന്നുണ്ടോ എന്ന ഭയത്താടെ നോക്കി നിന്ന ശേഷം ഒടിയന്റെ പോസ്റ്റർ വലിച്ച് കീറുന്ന യുവാവിന്റെ വീഡിയോ വൈറലാക്കി സോഷ്യൽമീഡിയ;'ആ പോസ്റ്റർ കീറുമ്പോൾ ഉള്ളിൽ ഉള്ള പേടി ഉണ്ടല്ലോ അതാണ് മോഹൻലാൽ' എന്ന് ഫാൻസുകാർ; വീഡോയോ കാണാം

മോഹൻലാൽ ചിത്രം ഒടിയനെതിരെ സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണം നടക്കുന്നുവെന്ന് വ്യാപകമായി പരാതിയാണ് നിലനില്ക്കുന്നത്. ചിത്രത്തിനെതിരെ വ്യാപകമായ സൈബർ ആക്രമണം നടക്കുകയാണെന്നും എല്ലാം ആസൂത്രിതമാണെന്നും മഞ്ജു വാര്യരോടുള്ള ദേഷ്യം ചിത്രത്തോട് തീർക്കുകയാണെന്നായിരുന്നു സംവിധായകൻ ശ്രീകുമാർ മോനോനും പ്രതകരിച്ചിരുന്നു. എന്നാൽ ചിത്രം നൂറ് കോടി ക്ലബിൽ കടക്കുമെന്ന സൂചനകൾ നല്കി വിജയകരമായി പ്രദർശനം തുടരുകയാണ്. എന്നാൽ ഇതിനിടെഒടിയന്റെ പോസ്റ്റർ കീറി നശിപ്പിക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ആരങ്കിലും കാണുന്നുണ്ടോ എന്ന ഭയത്തോടെ റോഡരികിൽ പതിപ്പിച്ചിരിക്കുന്ന ഒടിയന്റെ വലിയ പോസ്റ്റർ വലിച്ചുകീറുന്ന യുവാവിന്റെ വീഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

'ആ പോസ്റ്റർ കീറുമ്പോൾ നിന്റെ ഉള്ളിൽ ഉള്ള പേടി ഉണ്ടല്ലോ അതാണ് മോഹൻലാൽ' എന്ന തലക്കെട്ടോടെ ഫാൻസ് പേജുകളിലും ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. ഇയാൾക്കെതിരെ വ്യാപകമായ ആക്രമണത്തിനും ആഹ്വാനമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP