Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലയാള സിനിമയിൽ പുതുചരിത്രം കുറിക്കാൻ അച്ഛന്റെയും മകന്റെയും പടപ്പുറപ്പാട്; ബിഗ്ബജറ്റ് ചിത്രം 'ഒടിയന്റെ'യും പ്രണവിന്റെ ജീത്തു ജോസഫ് ചിത്രത്തിന്റെയും പൂജ ഒരേസമയം തിരുവനന്തപുരത്ത് വെച്ച് നടക്കുന്നു; പൂജാ വേള മറുനാടൻ മലയാളിയിൽ തത്സമയം

മലയാള സിനിമയിൽ പുതുചരിത്രം കുറിക്കാൻ അച്ഛന്റെയും മകന്റെയും പടപ്പുറപ്പാട്; ബിഗ്ബജറ്റ് ചിത്രം 'ഒടിയന്റെ'യും പ്രണവിന്റെ ജീത്തു ജോസഫ് ചിത്രത്തിന്റെയും പൂജ ഒരേസമയം തിരുവനന്തപുരത്ത് വെച്ച് നടക്കുന്നു; പൂജാ വേള മറുനാടൻ മലയാളിയിൽ തത്സമയം

തിരുവനന്തപുരം: മലയാള സിനിമയിൽ നായകനായി പ്രണവ് മോഹൻലാൽ അരങ്ങേറാൻ ഒരുങ്ങുകയാണ്. ദീർഘകാലമായി മലയാള സിനിമാ ലോകം ഈ എൻട്രിക്കായി കാത്തിരിക്കയാണ്. ഒടുവിൽ സിനിമാ ലോകം കാത്തിരുന്ന ആ എൻട്രിക്ക് അരങ്ങൊരുങ്ങുകയാണ്. പ്രണവ് മോഹൻലാൽ നായകനായ സിനിമയുടെ പൂജ തിരുവനന്തപുരത്ത് വെച്ച് നടക്കുകയാണ്. ഇതിനൊപ്പം മോഹൻലാലിന്റെ ബിഗ്ബജറ്റ് ചിത്രമായ ഒടിയന്റെ പൂജയും ഇവിടെ വെച്ച് നടക്കുകയാണ്. മലയാളം സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. പൂജാവേളയിൽ മന്ത്രി എ കെ ബാലൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള രാഷ്ട്രീയ പ്രമുഖരും മറ്റ് പ്രമുഖ സിനിമാ പ്രവർത്തകരും പൂജാവേളയിൽ പങ്കെടുത്തു. ഇതോടൊപ്പം വെളിപാടന്റെ പുസ്തകമെന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് മോഹൻലാൽ ചിത്രമായ 'ഒടിയൻ' എത്തുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ അതിവേഗമാണ് വൈറലായത്. ചിത്രത്തിന്റെ മോഷൻ പോസ്റ്ററിനു ലഭിച്ച വൻ സ്വീകരണം അടുത്ത കാലത്ത് ഒരു സിനിമയ്ക്കും ലഭിക്കാത്തതാണ്. മലയാള സിനിമാ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർക്കും ഈ ചിത്രമെന്നാണ് ആദ്യ സൂചനകൾ വ്യക്തമാക്കുന്നത്.

മീശ വയ്ക്കാതെ, മെലിഞ്ഞ, യൗവനരൂപത്തിലാണ് മോഹൻലാൽ മോഷൻ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ആരാധകർക്കു വലിയ പ്രതീക്ഷ പകരുന്നതാണ് ലാലിന്റെ ഈ വ്യത്യസ്തരൂപം.പല പ്രായങ്ങളിലൂടെ, വേഷങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് ഒടിയൻ എന്ന സിനിമയിലെ നായകനായ മാണിക്കൻ. തേങ്കുറിശ്ശി എന്ന പാലക്കാടൻ ഗ്രാമത്തിന്റെ അൻപതു വർഷത്തെ കഥയാണു സിനിമയിലുള്ളത് എന്നതിനാൽ ഒടിയൻ മാണിക്കനും സഹകഥാപാത്രങ്ങളും വിവിധ പ്രായപരിണാമങ്ങളിലൂടെ കടന്നുപോവുന്നുണ്ട്.

മലബാറിലെ ആദ്യത്തെ 'ക്വട്ടേഷൻ'കാരാണ് ഒടിയന്മാർ. മാന്ത്രികതയും പ്രതികാരവും പ്രണയവും പകയുമൊക്കെ ഇഴചേരുന്ന കഥ മാണിക്കനെക്കുറിച്ചാണ്; ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥ. മോഹൻലാൽ എന്ന ഇതിഹാസനായകന്റെ അവിസ്മരണീയമായ വേഷങ്ങളിലൊന്നാവും ഒടിയൻ. മനസ്സുകൊണ്ടും ശരീരം കൊണ്ടും ഈ കഥാപാത്രമാവാൻ ലാൽ നടത്തുന്ന സമർപ്പണം സിനിമാചരിത്രമാവുമെന്നാണു പ്രതീക്ഷ. ഇന്നു പുറത്തിറങ്ങിയ മോഷൻ പോസ്റ്ററിലെ ലാൽവേഷം ആ പ്രതീക്ഷ ശരിവയ്ക്കുന്നു.

മായികക്കാഴ്ചകൾ സമ്മാനിക്കുന്ന ഈ ബ്രഹ്മാണ്ഡചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. പ്രശസ്ത പരസ്യചിത്രസംവിധായകൻ വി.എ.ശ്രീകുമാർ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഒടിയനു'ശേഷമാണ് അദ്ദേഹം ഇതിഹാസസിനിമയായ 'രണ്ടാമൂഴം ' സാക്ഷാത്ക്കരിക്കുക. ദേശീയ ചലച്ചിത്ര അവാർഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവർത്തകനുമായ ഹരികൃഷ്ണനാണ് ഒടിയന്റെ രചന നിർവഹിച്ചിരിക്കുന്നത്. അപൂർവസുന്ദരമായ ഈപാലക്കാടൻ കഥ സ്‌ക്രീനിലെത്തിക്കുന്ന സംവിധായകനും രചയിതാവും പാലക്കാട്ടുകാരാണെന്നത് മറ്റൊരു പ്രത്യേകത.

ചിത്രത്തിന്റെ അണിയറയിൽ ഇന്ത്യൻ സിനിമയിലെ കരുത്തുറ്റ സാങ്കേതികവിദഗ്ദ്ധരാണുള്ളത്. ആക്ഷൻരംഗങ്ങളൊരുക്കുന്നത് ഇന്ത്യൻ സിനിമയെ ത്രസിപ്പിക്കുന്ന ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർഹെയ്ൻ ആണ്. 'നരനും' 'പുലിമുരുകനു'മൊക്കെ അവിസ്മരണീയമാക്കിയ ഷാജി കുമാറാണ് ഒടിയനെ ക്യാമറയിൽ പകർത്തുക. എം.ജയചന്ദ്രൻ സംഗീതമൊരുക്കുന്നു. റഫീക്ക് അഹമ്മദിന്റെയും ലക്ഷ്മി ശ്രീകുമാറിന്റേതുമാണ് ഗാനരചന.

ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത വിഷ്വൽ ഇഫക്ടുകളുടെ അനന്യാനുഭവമാകും 'ഒടിയൻ' സമ്മാനിക്കുക എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. മലയാളത്തിൽ വിഎഫ്എക്സിനുവേണ്ടി ഏറ്റവും കൂടുതൽ തുക ചെലവിടുന്ന ചിത്രവുമാകും ഇത്. ഓഗസ്റ്റ് ഒന്നിന് ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ പാലക്കാട്,പൊള്ളാച്ചി,ബനാറസ് എന്നിവിടങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP