Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലാൽ ജോസ് രക്ഷാധികാരിയാവും; സഹായം വാഗ്ദാനം ചെയ്ത് മമ്മൂട്ടിയും മോഹൻലാലും; ഒടുവിലിന്റെ സ്മരണയ്ക്കായി ജന്മനാട്ടിൽ വായനശാല ഉയരും

ലാൽ ജോസ് രക്ഷാധികാരിയാവും; സഹായം വാഗ്ദാനം ചെയ്ത് മമ്മൂട്ടിയും മോഹൻലാലും; ഒടുവിലിന്റെ സ്മരണയ്ക്കായി ജന്മനാട്ടിൽ വായനശാല ഉയരും

ലയാളത്തിന് ഒരിക്കലും ഒടുവിൽ നിർത്തുവാനാവാത്ത നടനായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. സ്വാഭാവികമായ അഭിനയശൈലിയിലൂടെ ജനമനസ്സുകളിൽ ഒടുവിൽ ഇപ്പോഴും ജീവിക്കുന്നുണ്ട്. സംഭാഷണത്തിലും അവതരണത്തിലുമുള്ള അനായാസതയും എല്ലാറ്റിലുമുപരി ചില നോട്ടങ്ങളും മൂളലുകളും കൊണ്ടു കൈവരുത്തുന്ന സ്വാഭാവികത ഇതെല്ലാം ഒടുവിലിന്റെ സവിശേഷതയായിരുന്നു.

ഇപ്പോൾ ഒടുവിലിന്റെ സ്മരണയ്ക്കായി ജന്മനാട്ടിൽ സ്മാരകം പണിയാൻ ഒരുങ്ങുകയാണ് സഹപ്രവർത്തകർ. ഒടുവിലിന്റെ നാടായ കേരളശേരിയിലാണ് സ്മാരക വായനശാല ഉയരുന്നത്. സംവിധായൻ ലാൽ ജോസാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.

ലാൽ ജോസാണ് പദ്ധതിയുടെ രക്ഷാധികാരി. വായനശാലയുടെ നിർമ്മാണത്തിനായി ചെറിയ തുകകൾ സംഭാവന ചെയ്യാൻ സാധിക്കുന്നവർ സഹകരിക്കണമെന്ന് ലാൽ ജോസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും വായനശാല നിർമ്മാണത്തിന് സഹായം നൽകിയിട്ടുണ്ട്. പദ്ധതിക്കായി സഹായം നൽകിയ മോഹൻലാലിനും മമ്മുട്ടിക്കും നന്ദി രേഖപ്പെടുത്തുന്നതായും ലാൽ ജോസ് ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.പൊതുജനങ്ങളുടെ സംഭാവന സ്വീകരിക്കുന്നതിനായി കേരളശേരി എസ്.ബി.ഐയിൽ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. (A/c No: 32321838383 Oduvil Foundation SBI Keralassery IFSC CODE: SBIN00007624 )

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP