Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതിയ നടിമാർക്ക് മാത്രമാണ് പ്രശ്‌നമെന്ന് കരുതരുത്; കൂടുതൽ പ്രഷർ പേരും പ്രശസ്തിയുമായ നടിമാർക്ക്; നടിമാർ കിടക്ക പങ്കിട്ടുണ്ടെങ്കിൽ കൂടെ കിടന്നവരെ കുറിച്ച് എന്ത് പറയണം; സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി പത്മപ്രിയയും

പുതിയ നടിമാർക്ക് മാത്രമാണ് പ്രശ്‌നമെന്ന് കരുതരുത്; കൂടുതൽ പ്രഷർ പേരും പ്രശസ്തിയുമായ നടിമാർക്ക്; നടിമാർ കിടക്ക പങ്കിട്ടുണ്ടെങ്കിൽ കൂടെ കിടന്നവരെ കുറിച്ച് എന്ത് പറയണം; സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി പത്മപ്രിയയും

ലയാള സിനിമ ലോകത്തെ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളും സിനിമയിലെ പിന്നാമ്പുറ കഥകളും കേട്ട് സിനിമാ പ്രക്ഷകർ ഞെട്ടലിലാണ്. ദിലിപിനെ സംഭവുമായി പൊലീസ് അറസ്റ്റ് ചെയ്്തതോടെ പല നടിമാരും സിനിമാ ലോകത്തെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടിമാരിൽ ചിലർ രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ നടി പത്മപ്രിയയും സിനിമയിൽ കാസ്റ്റിങ് കൗച്ച് നിലനിൽക്കുന്നെണ്ടെന്ന് ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.

സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും എന്നാൽ ഒരിക്കലും തനിക്കത് അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നും പത്മപ്രിയ വ്യക്തമാക്കി. മാത്രമല്ലപുതിയ നടിമാർക്ക് മാത്രമാണ് ഈ പ്രശ്‌നമെന്ന് കരുതരുതെന്നും നടി പറയുന്നു. പേരും പ്രശസ്തിയും ആയിക്കഴിഞ്ഞവർക്കാണ് കൂടുതൽ പ്രഷർ. കാരണം അവർക്ക് ഇനിയും സിനിമയിൽ നിന്നേ പറ്റൂ. അങ്ങനെ കിടക്ക പങ്കിടുന്നവർക്ക് എന്തെങ്കിലും ഉറപ്പുണ്ടോ അത് വിജയിക്കുമെന്ന്? പിന്നെ, സിനിമയിൽ എല്ലാ കാലത്തും ഇതു നടക്കുമെന്ന് പുരുഷന്മാർ കരുതരുത്, പുതിയ ജനറേഷൻ അതിനു നിന്നുകൊടുക്കാൻ പോവുന്നില്ല'. എന്നായിരുന്നു പത്മപ്രിയയുടെ പ്രതികരണം.

'മോശം നടിമാർ കിടക്ക പങ്കിട്ടുണ്ടാവാം എന്നു പറയുന്നു. അപ്പോൾ ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണമെന്നും നടി ചോദിക്കുന്നു.തനിക്കുണ്ടായിട്ടില്ലെങ്കിലും പലപ്പോഴും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് പത്മപ്രിയ വെളിപ്പെടുത്തി.' നല്ല സ്‌ക്രിപ്റ്റ് ഉണ്ടെങ്കിലേ ഞാൻ അഭിനയിക്കൂ എന്ന് അവർക്കറിയാം. എന്നാൽ പിന്നെ ഞാൻ വേണ്ട. അഭിനയിക്കും അതല്ലാതെ വേറെന്നും എന്റെ അടുത്തുനിന്ന് കിട്ടില്ല. അതും അവർക്കറിയാം. അതും ഒഴിവാക്കാനുള്ള കാരണമാണല്ലോ?' താരം ചോദിക്കുന്നു.

ആ നടിയെയും നടനെയും എനിക്കറിയാം. അങ്ങനെയൊരു അനുഭവത്തിലൂടെ കടന്നുപോകുന്ന സ്ത്രീയുടെ മാനസികാവസ്ഥ ആലോചിച്ചിട്ടുണ്ടോ. ഞങ്ങളൊക്കെ ചുറ്റുമുള്ളവരെ വിശ്വസിച്ചാണ് ഒരു മാസമൊക്കെ വേറെ സ്ഥലത്തു പോയി താമസിക്കുന്നത്. അതേസമയം, കുറ്റമാരോപിക്കപ്പെട്ട നടന്റെ കാര്യം ഒരു സ്റ്റോറിയാണോ എന്ന് ആർക്കയാമെന്നും നടി ചോദിക്കുന്നു. എന്തായാലും ഈ സംഭവം കൊണ്ട് ഒരു കാര്യമുണ്ടായി, പല കാര്യങ്ങളും പുറത്തുവന്നുവെന്നും അവർ കൂട്ടിച്ചേർ്ക്കുന്നു.

പ്രതിഫലം കിട്ടിയില്ല എന്നു പറഞ്ഞു പരാതി കൊടുത്താൽ പോലും കുറ്റമായിക്കാണുന്ന ഇൻഡസ്ട്രിയാണ് സിനിമയെന്നും അത്തരത്തിൽ ഒരിടത്ത് എങ്ങിനെയാണ് മോശമായി പ്പെരുമാറിയെന്നു പറഞ്ഞ് പരാതി കൊടുക്കുക? 'അമ്മ'യ്ക്ക് ഇതൊന്നും പരിഹരിക്കാ നാകുന്നില്ലെന്നും പത്മപ്രിയ ചൂണ്ടിക്കാട്ടി.തിരക്കഥ ചോദിച്ചാൽ നമ്മുടെ ഭാഗം മാത്രമേ പറഞ്ഞു തരൂ. അതും ശരിയായ കഥയാണോ? ഉറപ്പില്ല. ഇതൊക്കെത്തന്നെയല്ലേ കാസ്റ്റിങ് കൗച്ച്? കാസ്റ്റിങ് കൗച്ച് ഉണ്ട് എന്നുള്ളത് സത്യമാണ്- പത്മപ്രിയ പറയുന്നു. .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP