Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിനിമയ്ക്ക് അവധി നല്കി പത്മപ്രിയ ഗവേഷണത്തിൽ; പഞ്ചായത്തുകളുടെ ധനവിനിയോഗം കണ്ടെത്താൻ ഗ്രാമപഞ്ചായത്തുകൾ തോറും സന്ദർശനം നടത്തി നടി; കേരളം ഇപ്പോഴും ഭൂതകാലത്ത് ജീവിക്കുന്നതായി നടിയുടെ കണ്ടെത്തൽ

സിനിമയ്ക്ക് അവധി നല്കി പത്മപ്രിയ ഗവേഷണത്തിൽ; പഞ്ചായത്തുകളുടെ ധനവിനിയോഗം കണ്ടെത്താൻ ഗ്രാമപഞ്ചായത്തുകൾ തോറും സന്ദർശനം നടത്തി നടി; കേരളം ഇപ്പോഴും ഭൂതകാലത്ത് ജീവിക്കുന്നതായി നടിയുടെ കണ്ടെത്തൽ

സിനിമാതാരം എന്നതിനപ്പുറം സാമ്പത്തിക ശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥി കൂടിയാണ് പത്മപ്രിയ. ന്യൂ ഡൽഹിയിലെ സെന്റർ ഫോർ പോളിസി റിസർച്ചിന്റെ കീഴിലുള്ള അക്കൗണ്ടബിലിറ്റി ഇനിഷ്യേറ്റീവ് എന്ന സ്ഥാപനത്തിലെ സീനിയർ റിസർച്ച് അസോഷ്യേറ്റാണ് താരം. പഞ്ചായത്തുകളുടെ ധന വിനിയോഗം കണ്ടെത്തുക എന്നതാണ് പത്മപ്രിയയുടെ ഗവേഷണ ലക്ഷ്യം

രണ്ടു വർഷമായി ചലച്ചിത്രലോകത്തു നിന്നും മാറിനില്ക്കുന്ന പത്മപ്രിയ ഇപ്പോൾസിനിമയ്ക്കു പുറത്തെ ഗവേഷണ വിദ്യാർത്ഥിയുടെ റോള് ഭംഗിയാക്കുന്നു. കർണ്ണാടകയിലെ പഠനത്തിനു ശേഷം അക്കൗണ്ടബിലിറ്റി ഇൻഷ്യേറ്റീവ് കേരളത്തിലും പഠനം നടത്തുകയായിരുന്ന നടി പഠനത്തോടനുബന്ധിച്ച് രണ്ടു ദിവസമായി കിലിയിൽ നടന്ന സെമിനാറിൽ തന്റെ പ്രബന്ധം അവതരിപ്പിച്ചു. പഴയന്നൂർ ഗ്രാമ പഞ്ചായത്ത് സന്ദർശിച്ച പത്മപ്രിയ ധന വിനിയോഗത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠനം നടത്തി.

20 വർഷം മുൻപുണ്ടാക്കിയ ലക്ഷ്യങ്ങൾ വച്ച് ഇനിയും മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണെന്ന് പത്മ പ്രിയ പറഞ്ഞു. കേരളത്തിലെ ജനകീയാസൂത്രണ പദ്ധതി നല്ലതായിരുന്നു എന്നാൽ കേരളത്തിന്റെ ഭൂമിശാസ്ത്രം പോലും മാറിയിരിക്കുന്നു. ജനജീവിതം മാറിയിരിക്കുന്നു. അതിവേഗം നഗരവത്ക്കരണം നടക്കുന്നു. ഇവിടെ ലക്ഷക്കണക്കിന് അന്യദേശ ത്തൊഴിലാളികൾ എത്തിയിരിക്കുന്നു. അന്യ സംസ്ഥാന തൊഴിലാളി പ്രശ്‌നം ചർച്ച ചെയ്യപ്പെടാതെ എങ്ങനെ മുന്നോട്ട് പോകാനാകും? കേരളം ഇപോഴും ഭൂതലോകത്താണു ജീവിക്കുന്നത്. ജാർഖണ്ഡ് പോലെയുള്ള സംസ്ഥാനങ്ങൾ ഫണ്ട് വിനിയോഗത്തിൽ കാര്യക്ഷമമായ മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്. കേരളവും ഇത്തരം മാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. ഫണ്ടുകൾ കൃത്യമായി എത്തുന്നുവെന്ന് ഉറപ്പു വരുത്താനും നടപടിയെടുക്കാനുമാണ് കേരളം ശ്രദ്ധിക്കേണ്ടതെന്നും പത്മപ്രിയ പറഞ്ഞു.

ഗവേഷണം നടക്കുന്നുണ്ടെങ്കിലും പത്മപ്രിയ സിനിമ ഉപേക്ഷിക്കുന്നില്ല. ഹിന്ദിയിലും ബംഗാളിയിലുമായി ഒരുക്കുന്ന 'ദ ഓർഫൻ' എന്ന ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ഉടൻ തിരിച്ചെത്തുന്നുണ്ട്.നസറുദ്ദീൻ ഷായുടെ മകൻ വിവാൻ ഷാ നായകനാകുന്ന ചിത്രം രഞ്ജൻ പാലിത് ആണ് സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ 'ഇയ്യോബിന്റെ പുസ്തക'ത്തിലാണ് ഒടുവിലായി പത്മപ്രിയ അഭിനയിച്ചത്. നൃത്തപരിപാടികള്ക്കും മറ്റുമായി ഇടയ്ക്ക് കേരളത്തിലെത്താറുണ്ട്. എല്ലാത്തിനും പിന്തുണയുമായി ഭര്ത്താവ് ജാസ്മിൻ ഷായും ഒപ്പമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP