Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'മമ്മൂട്ടിയുടെ മറുപടിയിൽ പൂർണ തൃപ്തയാണെന്ന് പറയാൻ കഴിയില്ല; ഇതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടാൽ എനിക്ക് വേണ്ട അവസരങ്ങൾ ഞാൻ തന്നെ ഉണ്ടാക്കും; എന്റെ ചുറ്റിലുമുള്ളവർക്കോ മറ്റാർക്കെങ്കിലോ ബുദ്ധിമുട്ടാകുമെന്നു കരുതി എന്റെ അഭിപ്രായങ്ങൾ ഞാൻ പറയാതിരിക്കില്ല; കസബ വിഷയത്തിൽ പ്രതികരണവുമായി പാർവ്വതി

'മമ്മൂട്ടിയുടെ മറുപടിയിൽ പൂർണ തൃപ്തയാണെന്ന് പറയാൻ കഴിയില്ല; ഇതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടാൽ എനിക്ക് വേണ്ട അവസരങ്ങൾ ഞാൻ തന്നെ ഉണ്ടാക്കും; എന്റെ ചുറ്റിലുമുള്ളവർക്കോ മറ്റാർക്കെങ്കിലോ ബുദ്ധിമുട്ടാകുമെന്നു കരുതി എന്റെ അഭിപ്രായങ്ങൾ ഞാൻ പറയാതിരിക്കില്ല; കസബ വിഷയത്തിൽ പ്രതികരണവുമായി പാർവ്വതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 'കസബ' എന്ന മമ്മൂട്ടി ചിത്രത്തിലെ ഒരു രംഗം പരാമർശിച്ച് മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ച നടി പാർവ്വതി സോഷ്യൽ മീഡിയയിൽ നേരിട്ട ആക്രമണം കഴിഞ്ഞ കുറച്ച് നാളുകളായി കേരളം ചർച്ച ചെയ്യുന്ന വിഷയം. പാർവ്വതിയുടെ ഫേസ്‌ബുക്ക് പേജിലും ട്വിറ്ററിലും പോയി മമ്മൂട്ടി ആരാധകർ എന്നു പറയുന്നവർ അസഭ്യ വർഷങ്ങൾ നടത്തിയിരുന്നു. ഒടുവിൽ ഏറെ നാളത്തെ മൗനം വെടിഞ്ഞ് മമ്മൂട്ടി തന്നെ രംഗത്തെത്തി. ''തനിക്കു വേണ്ടി സംസാരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന്'' അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെ മറുപടിയെക്കുറിച്ച് പാർവ്വതി ഇത് വരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ ഊട്ടിയിൽ അഞ്ജലി മേനോൻ ചിത്രത്തിൽ അഭിനയിച്ചു വരുന്ന പാർവ്വതി ഇക്കണോമിക് ടൈംസിനു നൽകിയ അഭിമുഖത്തിൽ അതേക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.

''സംസാരിക്കാൻ അദ്ദേഹം സന്നദ്ധനായി എന്നതിൽ സന്തോഷമുണ്ട്, എന്നാൽ അദ്ദേഹത്തിന്റെ മറുപടിയിൽ പൂർണ തൃപ്തയാണെന്ന് പറയാൻ കഴിയില്ല. വിഷയത്തിന്റെ തുടക്കത്തിൽ ഞാൻ മെസ്സേജ് ചെയ്തപ്പോൾ ഇത്തരം കാര്യങ്ങൾ തനിക്ക് ശീലമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് സംഭവങ്ങൾ കൈവിട്ടുപോയി മറ്റൊരു ലെവലിൽ എത്തി. അത് കേവലം എന്നെയോ അദ്ദേഹത്തെയോ കുറിച്ച് മാത്രമായിരുന്നില്ല, എല്ലാവരെയും കുറിച്ചുള്ള ഒന്നായി വളർന്നു'' സ്ത്രീവിരുദ്ധതയ്ക്കെതിരെ താൻ ഇനിയും സംസാരിക്കുമെന്നും വ്യക്തമാക്കി പാർവ്വതി പറഞ്ഞു.

ഈ പ്രശ്നത്തിനു ശേഷം കുറച്ച് മൗനം പാലിക്കാനും ഇത്തരം വിഷയങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാനും തന്നോട് പലരും ഉപദേശിച്ചെന്നും പാർവ്വതി.

'എനിക്കെതിരെ സിനിമയിൽ ഒരു ലോബി തന്നെ ഉണ്ടാകുമെന്നും അതു കൊണ്ട് ഇത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാനും നിരവധി പേർ എന്നെ ഉപദേശിച്ചു. പക്ഷെ അവസരങ്ങൾ നഷ്ടപ്പെടും എന്നു പേടിച്ച് ഞാൻ മിണ്ടാതിരിക്കില്ല. എങ്ങോട്ടും പോകുകയുമില്ല. കഴിഞ്ഞ 12 വർഷമായി സിനിമയാണെന്റെ ലോകം. എന്റെ സ്വന്തം താത്പര്യത്തിനാണ് ഇതിലേക്ക് വന്നത്. അതേ താത്പര്യവും കഠിനാദ്ധ്വാനവും കൊണ്ടാണ് ഇത്രയും നാൾ ഇവിടെ നിന്നതും. ഇതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടാൽ എനിക്ക് വേണ്ട അവസരങ്ങൾ ഞാൻ തന്നെ ഉണ്ടാക്കും. ഞാൻ സിനിമയെടുക്കും. തടസങ്ങൾ ഉണ്ടാകും. പക്ഷെ ഞാൻ മറ്റെവിടേയും പോകില്ല.'' പാർവ്വതി വ്യക്തമാക്കി.

പ്രേക്ഷകരുമായി തനിക്കുള്ളത് വളരെ തുറന്നൊരു ബന്ധമാണെന്നും തന്റെ അഭിപ്രായസ്വാതന്ത്ര്യത്തെ അതൊരിക്കലും ബാധിക്കാൻ അനുവദിക്കില്ലെന്നും പാർവ്വതി പറഞ്ഞു. 'നല്ല കഥാപാത്രങ്ങളും സിനിമകളും ചെയ്യുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. എന്റെ ചുറ്റിലുമുള്ളവർക്കോ മറ്റാർക്കെങ്കിലോ ബുദ്ധിമുട്ടാകുമെന്നു കരുതി എന്റെ അഭിപ്രായങ്ങൾ ഞാൻ പറയാതിരിക്കില്ല. ഒരു പൗര എന്ന നിലയിലും കലാകാരി എന്ന നിലയിലും അതെന്റെ അവകാശമാണ്.' പാർവ്വതി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP