Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്നെ നീ കൂടുതൽ നന്മയുള്ളവളാക്കി, ഞാൻ നിന്നെ സ്നേഹിക്കുന്നു; പ്രണയദിനത്തിൽ കാമുകനൊപ്പമുള്ള ചിത്രം പങ്ക് വച്ച് മിസ് ഇന്ത്യയും നടിയുമായ പാർവ്വതി ഓമനക്കുട്ടൻ;ആദ്യ മലയാള സിനിമയിൽ തമിഴ് സൂപ്പർ സ്റ്റാർ നായകനെന്ന് പറഞ്ഞു നടൻ ബൈജു ഏഴുപുന്ന ചതിച്ചുവെന്നും നടിയുടെ വെളിപ്പെടുത്തൽ

എന്നെ നീ കൂടുതൽ നന്മയുള്ളവളാക്കി, ഞാൻ നിന്നെ സ്നേഹിക്കുന്നു; പ്രണയദിനത്തിൽ കാമുകനൊപ്പമുള്ള ചിത്രം പങ്ക് വച്ച് മിസ് ഇന്ത്യയും നടിയുമായ പാർവ്വതി ഓമനക്കുട്ടൻ;ആദ്യ മലയാള സിനിമയിൽ തമിഴ് സൂപ്പർ സ്റ്റാർ നായകനെന്ന് പറഞ്ഞു നടൻ ബൈജു ഏഴുപുന്ന ചതിച്ചുവെന്നും നടിയുടെ വെളിപ്പെടുത്തൽ

പ്രണയദിനത്തിൽ തന്റെ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ മിസ് ഇന്ത്യയും നടിയുമായ പാർവ്വതി ഓമനക്കുട്ടൻ. കാമുകൻ റോണാക് ഷോയും ഒന്നിച്ചുള്ള പ്രണായർദ്രമായ ചിത്രങ്ങൾ പങ്ക് വച്ചുകൊണ്ടാണ് പാർവ്വതി തന്റ  പ്രണയം പറഞ്ഞത്. ഇൻസ്റ്റഗ്രാമിലൂടെ പ്രണയദിനത്തിൽ പങ്ക് വച്ച് ചിത്രത്തിനടയിലായി റോണക് ഷാ എന്നാണ് അദ്ദേഹത്തിന്റെ പേരെന്ന് കുറിച്ചിരിക്കുന്നു.ഒപ്പം എന്നെ നീ കൂടുതൽ നന്മയുള്ളവളാക്കി, ഞാൻ നിന്നെ സ്‌നേഹിക്കുന്നു- എന്നും പാർവതി കുറിച്ചു. പാർവതിയുടെ പോസ്റ്റിന് താഴെ ആശംസകൾ നേർന്ന് ഒട്ടനവധി പേർ രംഗത്ത് വന്നിട്ടുണ്ട്.

ലോക സൗന്ദര്യ മത്സരവേദികളിലൂടെ മലയാളികൾക്കും അഭിമാനമായി മാറിയ പെൺകുട്ടിയാണ് പാർവതി ഓമനക്കുട്ടൻ. 2008 ൽ മിസ് ഇന്ത്യ മത്സരവേദിയിൽ കിരീടം ചൂടിയ പാർവതി അതേ വർഷം നടന്ന മിസ് വേൾഡ് മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായിരുന്നു. പിന്നീട് ഇവിടെ നിന്നും പാർവതി സിനിമയിലെത്തി. പിന്നീട് ഒരിടവേളയിലായിരുന്ന താരം. ഇപ്പോൾ ഒരു ഒരു തമിഴ് ചിത്രത്തിലൂടെ തിരിച്ചുവരികയാണ് പാർവതി. സിനിമയിലേക്ക് വീണ്ടും ചുവടുവയ്ക്കുന്ന താരം തന്റെ ആദ്യ മലയാള സിനിമയിലൂടെ തന്നെ നടൻ ബൈജു എഴുപുന്ന ചതിച്ചുവെന്നും വ്യക്തമാക്കി.

ആദ്യ മലയാള സിനിമയായ 'കെ ക്യു'വിലാണ് തന്നെ കബളിപ്പിച്ചതെന്നും പാർവതി പറയുന്നു. ചിത്രത്തിൽ നായികയാവണമെന്നു പറഞ്ഞ് ബൈജു തന്നെ സമീപിച്ചപ്പോൾ തമിഴിലെ സൂപ്പർ സ്റ്റാറാണ് നായകനെന്നാണ് പറഞ്ഞിരുന്നത്.ഇത് വിശ്വസിച്ച് താൻ കരാറിൽ ഒപ്പിടുകയായിരുന്നു. എന്നാൽ ചിത്രീകരണം തുടങ്ങിയതോടെയാണ് ബൈജു തന്നെയാണ് ചിത്രത്തിലെ നായകനെന്ന് അറിയുന്നത്. അത് തന്നെ വളരെയധികം വിഷമിപ്പിച്ചെന്ന് പാർവതി പറയുന്നു. മലയാളത്തിലും തമിഴിലുമായാണ് ചിത്രം നിർമ്മിക്കുന്നതെന്നും ബൈജു അറിയിച്ചിരുന്നു.

ചിത്രീകരണം മുടങ്ങാതിരിക്കാൻ വേണ്ടിയാണ് അഭിനയിച്ച് പൂർത്തിയാക്കിയതെന്നും പാർവതി പറഞ്ഞു. ബൈജു ഇക്കാര്യത്തിൽ തന്നെ ചതിക്കുകയായിരുന്നു. പിന്നീട്, സിനിമ മുടങ്ങാതിരിക്കാൻ വേണ്ടിയായിരുന്നു താൻ അത് പൂർത്തിയാക്കിയതെന്നും, ഇത് പുറത്തിറങ്ങരുതെന്ന് ആത്മാർഥമായി ആഗ്രഹിച്ചിരുന്നെന്നും പാർവ്വതി ഒരു അഭിമുഖത്തിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP