Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദിലീപിന് പിറന്നാൾ ആശംസകൾ അർപ്പിച്ച് ദുൽഖറിന്റെ പഴംപൊരി സെൽഫി

ദിലീപിന് പിറന്നാൾ ആശംസകൾ അർപ്പിച്ച് ദുൽഖറിന്റെ പഴംപൊരി സെൽഫി

ദിലീപിന് പിറന്നാൾ ആശംസകളുമായി ദുൽഖറിന്റെ പഴം പൊരി സെൽഫി. സിദ്ദിഖ് ലാൽ സംവിധാനം ചെയ്യുന്ന കിങ് ലിയറിന്റെ സെറ്റിലാണ് ദിലീപിന് ആശംസകൾ അർപ്പിക്കാനാണ് ദുൽഖർ എത്തിയത്. ഇന്നലെയായിരുന്നു ദിലീപിന്റെ പിറന്നാൾ.

ഫേസ്‌ബുക്കിലാണ് ദിലീപിനും കൂട്ടുകാർക്കുമൊപ്പം പഴംപൊരി കഴിച്ചുകൊണ്ടു നിൽക്കുന്ന ഫോട്ടോ ദുൽഖർ പോസ്റ്റ് ചെയ്തത്. ദിലീപിന് പിറന്നാൾ ആശംസകളും ആയുരാരോഗ്യവും നേരുന്നതോടൊപ്പം തന്നെ ഈ പഴംപൊരി സെൽഫി പോസ്റ്റു ചെയ്യുവാൻ നല്ലൊരു അവസരം കാത്തിരിക്കുകയായിരുന്നെന്നും ദുൽഖർ പറയുന്നു.

കിങ് ലിയറിന്റെ ലൊക്കേഷനായ ബ്രഹ്മമംഗലം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കൊപ്പമായിരുന്നു ദിലീപിന്റെ പിറന്നാൾ ആഘോഷം. സംവിധായകൻ ലാൽ, കവി ബാലചന്ദ്രൻ ചുള്ളിക്കാട്, ജോയി മാത്യു എന്നിവരും മറ്റ് അണിയറ പ്രവർത്തകരും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു.
 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP