Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോളിവുഡിലെ ഖാന്മാർ വീണ്ടും ഒന്നിക്കുന്നു; പികെയുടെ ആദ്യ സ്‌ക്രീനിങ് സൽമാനും ഷാരുഖിനും വേണ്ടി പ്രദർശിപ്പിക്കാൻ മുൻകൈയെടുത്ത് അമീർഖാൻ

ബോളിവുഡിലെ ഖാന്മാർ വീണ്ടും ഒന്നിക്കുന്നു; പികെയുടെ ആദ്യ സ്‌ക്രീനിങ് സൽമാനും ഷാരുഖിനും വേണ്ടി പ്രദർശിപ്പിക്കാൻ മുൻകൈയെടുത്ത് അമീർഖാൻ

ൽമാന്റെ സഹോദരി അർപ്പിതയുടെ വിവാഹവേദിയിൽ ഖാന്മാർ ഒത്തുകൂടിയത് വാർത്തയായതിന് പിന്നാലെ വീണ്ടും ബോളിവുഡിലെ ഖാൻ ത്രയങ്ങൾ ഒന്നിക്കുകയാണ്. ഷാരൂഖും സൽമാനും വൈര്യമൊക്കെ ഉപേക്ഷിച്ചു ഉറ്റ ചങ്ങാതിമാരായതിൽ അത്ഭുതംപൂണ്ടിരിക്കുകയാണ് സിനാമാ ലോകം തന്നെ.അപ്പോഴാണ് വീണ്ടും ഇവർ ഒത്തുകൂടുന്ന വാർത്തകൾ കേൾക്കുന്നത്.

ഷാരൂഖിനും സൽമാനും വേണ്ടി പികെയുടെ പ്രത്യേക സ്‌ക്രീനിങ് ഒരുക്കുകയാണ് അമീർഖാൻ. പികെയുടെ ആദ്യകോപ്പിസല്ലുവിനെയും ഷാരൂഖിനെയും കാണിക്കാനും അവരുടെ അഭിപ്രായം അറിയാനും ആമിറിനുള്ള അതിയായ താൽപര്യമാണ് ഇതിന് പിന്നിൽ. ഈയിടെ ഒരു ടെലിവിഷൻ ചാനലിന്റെ ആപ് കി അദാലത്ത് എന്ന ടോക്ക് ഷോയ്ക്ക് വേണ്ടി മൂന്നു പേരും ഒരുമിച്ചെത്തിയിരുന്നു. ആ സമയത്ത് പികെ സിനിമയുടെ കാര്യങ്ങൾ മൂവരും ചർച്ച ചെയ്യുകയും ഈ ചിത്രം കാണാനുള്ള താൽപര്യം ഷാരൂഖും സൽമാനും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ജോർജ്ജ്.സി.വില്യംസിന്റെ ക്യാമറയിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം ആരംഭിച്ചു കഴിഞ്ഞു. എതിർ നീച്ചൽ, വേലൈ ഇല്ല പട്ടത്താരി എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷിന്റെ വണ്ടർബ്രാർ ഫിലിംസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രം ആണ് നാനും റൗഡി താൻ.ഈ മാസം അവസാനമാണ് പികെ റിലീസാവുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP