Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രാണപ്രിയനൊപ്പം സമയം ചെലവിടുമ്പോൾ ജീവിതം ആഘോഷമാണെന്ന് കുറിപ്പോടെ കാമുകന്റെ മുഖം കാട്ടാതെ പൂജാ ബത്രയുടെ പോസ്റ്റ്; ആരാധകർ കാമുകനാരന്ന ചോദ്യവുമായെത്തിയപ്പോൾ പൂജയ്‌ക്കൊപ്പമുള്ള ചിത്രവുമായി നടൻ നവാബ് ഷായുമെത്തി; ചന്ദ്രലേഖ നായികയുടെ കാമുകനുമൊത്തുള്ള അവധിയാഘോഷം ഗോവയിൽ; ബോളിവുഡ് സുന്ദരിയുടെ പ്രണയവും ബോളിവുഡിൽ ചൂടൻ ചർച്ചയാകുന്നു

പ്രാണപ്രിയനൊപ്പം സമയം ചെലവിടുമ്പോൾ ജീവിതം ആഘോഷമാണെന്ന് കുറിപ്പോടെ കാമുകന്റെ മുഖം കാട്ടാതെ പൂജാ ബത്രയുടെ പോസ്റ്റ്; ആരാധകർ കാമുകനാരന്ന ചോദ്യവുമായെത്തിയപ്പോൾ പൂജയ്‌ക്കൊപ്പമുള്ള ചിത്രവുമായി നടൻ നവാബ് ഷായുമെത്തി; ചന്ദ്രലേഖ നായികയുടെ കാമുകനുമൊത്തുള്ള അവധിയാഘോഷം ഗോവയിൽ; ബോളിവുഡ് സുന്ദരിയുടെ പ്രണയവും ബോളിവുഡിൽ ചൂടൻ ചർച്ചയാകുന്നു

രു കാലത്ത് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായ പൂജ ബത്ര. ഏറെക്കാലമായി വെള്ളിവെളിച്ചത്തിൽ നിന്നും മാറി നില്ക്കുകയാണ് നടി.ഇടവേളയ്ക്ക് ശേഷം സിനിമയിൽ തിരിച്ചെത്തിയ പൂജയുടെ അവസാന ചിത്രം 2017ൽ പുറത്തിറങ്ങിയ മിറർ ഗെയിം ആണ്. ഇടക്ക് എബിസിഡി 2വിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. അഭിനയം മാത്രമല്ല കാരുണ്യപ്രവർത്തനത്തിലൂടെയും പൂജ വാർത്തകളിൽ ഇടം നേടിയിരുന്നു.ഇപ്പോൾ പൂജ വാർത്തകളിൽ ഇടംപിടിക്കുന്നത് പ്രണയവാർത്തകളുടെ പേരിലാണ്.

താൻ പ്രണയത്തിലാണെന്ന് സൂചിപ്പിച്ച് പൂജ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. പ്രാണപ്രിയനൊപ്പം സമയം ചെലവിടുമ്‌ബോൾ ജീവിതം ആഘോഷമാണെന്ന് പൂജ കുറിച്ചു. എന്നാൽ ചിത്രത്തിൽ കാമുകന്റെ കൈമാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് ആരാണ് പൂജയുടെ കാമുകൻ എന്ന് ചോദിച്ച് ആരാധകർ രംഗത്തെത്തി.

തൊട്ടുപിന്നാലെ നടൻ നവാബ് ഷാ പൂജക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെ സർപ്രൈസ് പുറത്തായി. ടൈഗർ സിന്ദഗി, ഭാഗ് മിൽഖ ഭാഗ്, ഡോൺ 2ലക്ഷ്യ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ട നടനാണ് നവാബ് ഷാ. ഗോവയിൽ അവധിയാഘോഷിക്കുകയാണ് ഇരുവരും.

മോഹൻലാൽ പ്രധാനവേഷത്തിലെത്തിയ ചന്ദ്രലേഖ എന്ന സിനിമയിൽ ലേഖ എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടച്ച നടിയാണ് പൂജ.ചന്ദ്രലേഖയ്ക്കു പുറമെ, മമ്മുട്ടി ചിത്രം മേഘം, ജയറാം നായകനായ ദൈവത്തിന്റെ മകൻ എന്നീ ചിത്രങ്ങളിലും പൂജ തിളങ്ങിയിരുന്നു. 2003 ൽ ഡോക്ടർ സോനു എസ്. അലുവാലിയയെ വിവാഹം കഴിച്ചുവെങ്കിലും 2011 ൽ ഇരുവരും വേർപിരിഞ്ഞു.

1993 ൽ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ പൂജ ആസൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. വിരാസത്, ഒരുവൻ, ജോടി നമ്ബർ വൺ തുടങ്ങി മുപ്പതോളം ചിത്രങ്ങളിൽ വേഷമിട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP