Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അംബരീഷിന്റെ മരണാനന്തര ചടങ്ങിൽ പൂജാവസ്തുക്കൾക്കൊപ്പം മദ്യക്കുപ്പിയും സിഗരറ്റും വച്ച സുമലയ്‌ക്കെതിരെ വിമർശനവുമായി സോഷ്യൽമീഡിയ; അംബരീഷിന് ഇഷ്ടമുള്ള സാധനങ്ങൾ നിരത്തി തെലുങ്ക് ആചാരാപ്രകാരം നടത്തിയ പൂജയുടെ ഫോട്ടോകൾ വൈറൽ

അംബരീഷിന്റെ മരണാനന്തര ചടങ്ങിൽ പൂജാവസ്തുക്കൾക്കൊപ്പം മദ്യക്കുപ്പിയും സിഗരറ്റും വച്ച സുമലയ്‌ക്കെതിരെ വിമർശനവുമായി സോഷ്യൽമീഡിയ; അംബരീഷിന് ഇഷ്ടമുള്ള സാധനങ്ങൾ നിരത്തി തെലുങ്ക് ആചാരാപ്രകാരം നടത്തിയ പൂജയുടെ ഫോട്ടോകൾ വൈറൽ

ന്നഡ ചലച്ചിത്ര താരവും മുൻ കേന്ദ്രസഹമന്ത്രിയുമായ അംബരീഷ് അന്തരിച്ചിട്ട് രണ്ട് മാസം പിന്നിട്ടതേ ഉള്ളൂ. തെന്നിന്ത്യൻ സിനിമാ ലോകത്തെയൊന്നാകെ കണ്ണീരിലാഴ്‌ത്തി നടൻ വിടവാങ്ങിയതിന് പിന്നാലെ അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഏറെ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. മരണാനന്തര ചടങ്ങിന്റെ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ പൂജാസാധനങ്ങൾക്കൊപ്പം മദ്യക്കുപ്പിയും സിഗററ്റും ലൈറ്ററും സ്ഥാനം പിടിച്ചത് കണ്ട് വിമർശകർ രംഗത്തെത്തിയത്.

ഇത്തരമൊരു ചടങ്ങിൽ മദ്യവും സിഗരറ്റും ഉൾപ്പെടുത്തിയത് ശരിയായില്ലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോൾ മരിച്ചയാളുടെ ഇഷ്ടാനുസരണമുള്ള വസ്തുക്കൾ ചില വിശ്വാസങ്ങളിൽ ഉൾപ്പെടുത്തുന്നത് സാധാരണമാണെന്ന് അനുകൂലിക്കുന്നവർ പറയുന്നു.

അംബീഷിന്റെ ഭാര്യയും പ്രശസ്ത അഭിനേത്രിയുമായ സുമലത, അംബരീഷിന്റെ വലിയ ഛായാചിത്രത്തിന് മുന്നിൽ നിൽക്കുന്നതിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മരിച്ചയാൾക്ക് ആത്മശാന്തി ലഭിക്കാനെന്ന വിശ്വാസപ്രകാരമുള്ള ചടങ്ങിൽ അംബരീഷിന്റെ ചിത്രത്തിന് മുന്നിൽ പൂജാസാധനങ്ങളും ഭക്ഷണവ സ്തുക്കളുമൊക്കെയുണ്ട്. ഇതിനൊപ്പമാണ് ഒരു കുപ്പി മദ്യവും സിഗരറ്റ് പാക്കറ്റും ലൈറ്ററുമൊക്കെ ഇടം പിടിച്ചിരിക്കുന്നത്.

കഴിഞ്ഞ നവംബർ 24നാണ് അംബരീഷ് വിട പറഞ്ഞത്. 1994ൽ ജനതാദളിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ അദ്ദേഹം പിന്നീട് കോൺഗ്രസ് പാർട്ടിയിലെത്തി. മൂന്ന് തവണ ലോക്സഭയിൽ എത്തിയിട്ടുണ്ട്. ഒന്നാം യുപിഎ സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു. 2013നും 16നുമിടയിൽ കർണാടകയിൽ സിദ്ധാരാമയ്യ മന്ത്രിസഭയിൽ മന്ത്രിയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP