Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാഹം കഴിഞ്ഞു; പക്ഷേ അത് തന്റെയല്ല; വിവാഹിതയായത് തന്റെ ഇളയ സഹോദരി; കന്നഡ യുവ സംവിധായകനുമായുള്ള വിവാഹ വാർത്ത നിഷേധിച്ച് നടി പൂനം ബജ്വ

വിവാഹം കഴിഞ്ഞു; പക്ഷേ അത് തന്റെയല്ല; വിവാഹിതയായത് തന്റെ ഇളയ സഹോദരി; കന്നഡ യുവ സംവിധായകനുമായുള്ള വിവാഹ വാർത്ത നിഷേധിച്ച് നടി പൂനം ബജ്വ

തെന്നിന്ത്യൻ താരം പൂനം ബജ്വയുടെ വിവാഹം കഴിഞ്ഞെന്നുള്ള വാർത്തകൾ രണ്ട് ദിവസമായി സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയാണ്. സുനിൽ റെഡ്ഡിയുമായി രജിസ്റ്റർ വിവാഹം നടത്തിയെന്നായിരുന്നു വാർത്ത.

വാർത്ത പ്രചരിച്ചതോടെ ഒടുവിൽ പൂനം തന്നെ വസ്തുതയുമായി രംഗത്തെത്തിയിരിക്കയാണ്. വിവാഹം കഴിഞ്ഞു എന്നത് ശരിയാണ്. എന്നാൽ അത് തന്റെ അല്ല. തന്റെ ഇളയ സഹോദരിയുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. അതുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകൾ മാത്രമാണ് കഴിഞ്ഞദിവസം മാദ്ധ്യമങ്ങളിൽ കണ്ടതെന്നും നടി വ്യക്തമാക്കി.

തന്റെ വിവാഹം നടക്കുമ്പോൾ അത് മുഴുവൻ ലോകത്തെയും അറിയിക്കുമെന്നും നിങ്ങളുടെ എല്ലാ പിന്തുണകൾക്കും നന്ദിയുണ്ടെന്നും പൂനം പറയുന്നു.

മമ്മൂട്ടിയുടെ നായികയായി വെനീസിലെ വ്യാപാരിയിലും മോഹൻലാലിനും ജയറാമിനും ദിലീപിനുമൊപ്പം ചൈനാ ടൗണിലും അഭിനയിച്ച പൂനം ബജ്വ മലയാളികൾക്കും ഏറെ സുപരിചിതയാണ്.

ഓം ത്രിഡി, തിക്ക എന്നീ തെലുങ്ക് ചിത്രങ്ങളുടെ സംവിധായകയകനാണ് സുനിൽ റെഡ്ഡി. ഭരത് നായകനായ സെവലിലൂടെ തമിഴിൽ എത്തിയ പൂനം റോമിയോ ജൂലിയറ്റ്, അരമനൈ 2 എന്നീ സിനിമകളിൽ അഭിനയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP