Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോഡ് കൈയേറി പാർക്കിങ് സ്ഥലം നിർമ്മിച്ചെന്ന് പരാതി; പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഷാരൂഖ് ഖാനെതിരെ പൂനം മഹാജൻ

റോഡ് കൈയേറി പാർക്കിങ് സ്ഥലം നിർമ്മിച്ചെന്ന് പരാതി; പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഷാരൂഖ് ഖാനെതിരെ പൂനം മഹാജൻ

മുംബൈ: മുംബൈയിലെ വസതിക്ക് സമീപം റോഡ് കൈയേറി ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ നിർമ്മിച്ച് പാർക്കിങ് സ്ഥലത്തിനെതിരെ ബിജെപി എം പി പൂനം മഹാജൻ രംഗത്തെത്തി. പാർക്കിങ് സ്ഥലം പൊളിച്ചു നീക്കണമെന്ന് പൂനം മഹാജൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പൂനം ബ്രിഹന്മുംബൈ മുൻസിപ്പൽ കോർപ്പറേഷന് കത്തയച്ചു.

റോഡ് കയ്യേറി നിർമ്മിച്ച പാർക്കിങ്ങ് സ്ഥലത്തിനെതിരെ നേരത്തെ പ്രദേശവാസികൾ രംഗത്ത് വന്നിരുന്നു. എന്നാൽ പരാതിയിൽ നടപടിയെടുക്കാൻ കോർപ്പറേഷൻ തയ്യാറായിരുന്നില്ല. ഇതേതുടർന്ന് പ്രദേശവാസികൾ പൂനം മഹാജനെ സമീപിക്കുകയായിരുന്നു. പാർക്കിങ്ങ് സ്ഥലം ഉടൻ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 29ന് മുൻസിപ്പൽ കമ്മീഷണർ സീതാറാം കുന്തെക്കാണ് പൂനം കത്തയച്ചത്. ഷാരൂഖിന്റെ പേര് പരാമർശിക്കാതെയാണ് കത്ത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP