Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അപവാദ പ്രചാരകർക്ക് നേരെ രൂക്ഷ വിമർശനവുമായി പൂനം പാണ്ഡേ രംഗത്ത്; രഹസ്യമായി ഗർഭം അലസിപ്പിച്ചുവെന്ന വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസ് കൊടുക്കുമെന്ന് താരം

അപവാദ പ്രചാരകർക്ക് നേരെ രൂക്ഷ വിമർശനവുമായി പൂനം പാണ്ഡേ രംഗത്ത്; രഹസ്യമായി ഗർഭം അലസിപ്പിച്ചുവെന്ന വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസ് കൊടുക്കുമെന്ന് താരം

വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ബോളിവുഡ് ചൂടൻ താരവും മോഡലുമായ പൂനം പാണ്ഡെ രഹസ്യമായി ഗർഭം അലസിപ്പിച്ച വാർത്ത ഇന്നലെ മാദ്ധ്യമങ്ങളിൽ ചൂടപ്പം പോലെയാണ് പടർന്നത്. ഗർഭം അലസിപ്പിക്കുന്നതിനായി രഹസ്യമായി സ്വകാര്യ ആശുപത്രിയെ സമീപിച്ചു വെന്നായിരുന്ന വാർത്ത. എന്നാൽ വാർത്ത നിഷേധിച്ച രംഗത്തെത്തിയ താരം അപവാദ പ്രചാരകർക്ക് നേരം രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ്.

പ്രതികരണങ്ങൾ രണ്ടുവട്ടം ആലോചിച്ചുവേണമെന്നും, തന്റെ വിനയത്തിന്മേലുള്ള അതിക്രമം അനുവദിക്കാൻ സാധിക്കില്ലെന്നും താരം ട്വിറ്ററിൽ കുറിച്ചു. മാത്രമല്ല വാർത്തകൾ പ്രചരിപ്പിച്ച മാദ്ധ്യമങ്ങൾക്കെതിരെ നിയമപരമായി നേരിടുമെന്നാണ് പൂനം പാണ്ഡെ അറിയിച്ചി്ട്ടുണ്ട്.

മുംബൈ ഹിന്ദുജാ ഹോസ്പിറ്റലിൽ ഗർഭം അലസിപ്പിക്കുന്നതിനായി പൂനം പാണ്ഡേ രഹസ്യ സന്ദർശനം നടത്തിയെന്നും ആശുപത്രിയിൽ താരം തനിച്ചായിരുന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. ബോളീവുഡ്് നടൻ വിനോദ് ഖന്നയുടെ മകൻ സാക്ഷി ഖന്നയുമായി പൂനം ഏറെ നാൾ പ്രണയത്തിലായിരുന്നു. എന്നാൽ സാക്ഷിയോ മറ്റ് ബന്ധുക്കളോ ആശുപത്രിയിൽ പൂനത്തെ അനുഗമിച്ചിരുന്നില്ല. മുമ്പും ആശുപത്രിയിലെത്തി പൂനം ഗൈനക്കോളജിസ്റ്റിനെ സന്ദർശിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.

എന്തുകാര്യവും ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് പൂനം. പുതിയ വാർത്തയുടെ സത്യാവസ്ഥയും താരം ഇത്തരത്തിൽ പങ്കുവയ്ക്കുമെന്ന് ആരാധകർ പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തിന്റെ പ്രതിഫലനമെന്ന രീതിയിലാണ് ട്വിറ്ററിലൂടെയുള്ള പൂനത്തിന്റെ വെളിപ്പെടുത്തൽ.

2011ലെ ലോകകപ്പ് ക്രിക്കറ്റ് വേളയിലാണ് പൂനം പാണ്ഡെ ആദ്യമായി മാദ്ധ്യമശ്രദ്ധ ആകർഷിക്കുന്നത്. ഇന്ത്യ ലോകകപ്പ് ജയിച്ചാൽ പൂർണനഗ്‌നയായി ധോണിയുടെയും കൂട്ടരുടെയും മുന്നിൽ പ്രത്യക്ഷപ്പെടുമെന്നായിരുന്നു പൂനം നൽകിയ വാഗ്ദാനം. ഇന്ത്യ ജയിച്ചതിനെ തുടർന്ന് പാതി നഗ്‌നയായെത്തി പൂനം വാഗ്ദാനം പാലിക്കുകയും ചെയ്തിരുന്നു. പിന്നീട് തന്റെ സ്വകാര്യ നഗ്‌ന വീഡിയോ ഇടയ്ക്കിടെ താരം പുറത്തുവിട്ടിരുന്നു. കൂടാതെ ഇത്തവണ ക്രിസ്മസിന് ജിംഗിൾ ബൂബ്‌സ് എന്ന പേരിൽ വിവാദവിഡിയോയും സോഷ്യൽമീഡിയയിലൂടെ പുറത്തിറക്കി നടി ശ്രദ്ധനേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP