Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫോട്ടോ ഷൂട്ടിലെ ഫോട്ടോ അടങ്ങിയ ന്യൂ ഇയർ കാർഡ്; ഈ പുതുവർഷം നിങ്ങൾക്ക് സന്തോഷം പ്രധാനം ചെയ്യട്ടെ: തനിക്ക് പുതുവത്സരാശംസകൾ നേർന്ന ജാപ്പനീസ് ആരാധകരെ ഞെട്ടിച്ച് പ്രഭാസ്

ഫോട്ടോ ഷൂട്ടിലെ ഫോട്ടോ അടങ്ങിയ ന്യൂ ഇയർ കാർഡ്; ഈ പുതുവർഷം നിങ്ങൾക്ക് സന്തോഷം പ്രധാനം ചെയ്യട്ടെ: തനിക്ക് പുതുവത്സരാശംസകൾ നേർന്ന ജാപ്പനീസ് ആരാധകരെ ഞെട്ടിച്ച് പ്രഭാസ്

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം പ്രഭാസിന് ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ധാരാളം ആരാധകർ ഉണ്ടായിട്ടുണ്ട്. തന്റെ ആരാധകരോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നതിൽ താരം എന്നും വ്യത്യസ്തത പുലർത്തുകയും ചെയ്തിട്ടുണ്ട്. ഇത്തവണ താരത്തിന്റെ സ്നേഹവായ്‌പ്പിന് പാത്രമായത് ജപ്പാനിലെ അദ്ദേഹത്തിന്റെ ആരാധകരാണ്.

ഈ പുതുവത്സര ദിനത്തിൽ നിരവധി ആശംസാസന്ദേശങ്ങളാണ് ജപ്പാനിലെ തന്റെ ആരാധകരിൽ നിന്നും പ്രഭാസിന് ലഭിച്ചത്. ആശംസകൾക്ക് വ്യത്യസ്ത രീതിയിൽ മറുപടി നൽകിയാണ് പ്രഭാസ് ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ടിലെ ഫോട്ടോ അടങ്ങിയ ന്യൂ ഇയർ കാർഡാണ് പ്രഭാസ് തന്റെ ജാപ്പനീസ് ആരാധകർക്ക് അയച്ചത്. അതിൽ ഈ പുതുവർഷം നിങ്ങൾക്ക് സന്തോഷം പ്രധാനം ചെയ്യട്ടെയെന്ന് ജാപ്പനീസ് ഭാഷയിൽ എഴുതുകയും ചെയ്തു.

ഇതാദ്യമായിട്ടല്ല ജാപ്പനീസ് ആരാധകർ പ്രഭാസിനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത്. നേരത്തെ തങ്ങളുടെ ഇഷ്ടതാരത്തിന്റെ ജന്മദിനത്തിൽ പ്രത്യേക പരിപാടി ഒരുക്കിയാണ് അവർ പ്രഭാസിനെ ഞെട്ടിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP