Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ പ്രഭാസ് വിവാഹിതനാകുന്നു; വധു അനുഷ്‌ക്ക ഷെട്ടിയല്ല; വ്യവസായ പ്രമുഖന്റെ മകളാണ് ഭാവി വധുവെന്ന് റിപ്പോർട്ടുകൾ

ഒടുവിൽ പ്രഭാസ് വിവാഹിതനാകുന്നു; വധു അനുഷ്‌ക്ക ഷെട്ടിയല്ല; വ്യവസായ പ്രമുഖന്റെ മകളാണ് ഭാവി വധുവെന്ന് റിപ്പോർട്ടുകൾ

ഹൈദരാബാദ്: ബാഹുബലി സിനിമയുടെ അസാധാരണമായ വിജയത്തോടെ പ്രഭാസ് എന്ന നടൻ ലോകം മുഴുവൻ അറിയപ്പെടുന്ന താരമായി വളർന്നു കഴിഞ്ഞു. സിനിമയിലെ അനുഷ്‌ക്ക- പ്രഭാസ് ജോഡിക്ക് വലിയ പിന്തുണയാണ് ലഭിച്ചതും. ആരാധകരുടെ പിന്തുണയിലും മുന്നിൽ നിൽക്കുന്നു. ബാഹുബലി സീരിസിലൂടെ മറ്റൊരു താരത്തിനും കിട്ടാത്ത ആരാധകവൃന്ദവും സ്വീകാര്യതയുമാണ് പ്രഭാസിനെ ഇപ്പോൾ തേടിയെത്തിയിരിക്കുന്നത്. എന്നാൽ താൻ വലിയൊതു താരമായതിന്റെ ജാഡകളൊന്നും അദ്ദേഹത്തിനില്ല താനും. ഇതിനിടെ ആരാധകർ കാത്തിരിക്കുന്നത് പ്രഭാസിന്റെ വിവാഹം എപ്പോഴാണ് എന്നതാണ്.

പ്രായം 37 പിന്നിട്ടിട്ടും പ്രഭാസ് വിവാഹം കഴിക്കാത്തത് മറ്റ് ചുറ്റിക്കളികൾ ഉള്ളതുകൊണ്ടാണോ എന്നും പലരും ചോദിച്ചു. അനുഷ്‌ക്കയെ തന്നെ പ്രഭാസ് വിവാഹം ചെയ്യുമോ എന്ന ചോദ്യവും വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. എന്തായാലും ഇപ്പോൾ പ്രഭാസിന്റെ വിവാഹം തീരുമാനിച്ചിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ വലിയ ബിസിനസ് പ്രമുഖന്റെ പേരക്കുട്ടിയെയാണ് പ്രഭാസിന് വധുവായി വീട്ടുകാർ കണ്ടെത്തിയിരിക്കുന്നത്.

റാസി സിമന്റ്‌സിന്റെ ചെയർമാൻ ഭൂപതി രാജയുടെ കുടുംബമാണ് വിവാഹാലോചനയുമായി പ്രഭാസിന്റെ കുടുംബത്തിലെത്തിയത്. രണ്ടു കുടുംബങ്ങളും ഇക്കാര്യവുമായി ബന്ധപ്പെട്ട് ചർച്ചയിലാണെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗികമായി വാർത്ത സ്ഥിരീകിച്ചിട്ടില്ല. അടുത്ത വർഷം മാർച്ചിൽ വിവാഹമുണ്ടാകുെമന്നും റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ പ്രഭാസിന്റെ വധുവെന്ന പേരിൽ തെലുങ്ക് നടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പിന്നീട് പ്രഭാസിന്റെ അമ്മാവനായ കൃഷ്ണം രാജ് ആ വാർത്ത തള്ളി രംഗത്തെത്തി. ബാഹുബലി 2 ചിത്രീകരണം പൂർത്തിയായ ശേഷം പ്രഭാസ് വിവാഹിതനാകുമെന്ന് കുടുംബം വെളിപ്പെടുത്തുകയും ചെയ്തു. അതിന് ശേഷം ബാഹുബലി നായിക അനുഷ്‌കയുമായി ചേർത്തും ഗോസിപ്പുകൾ പടർന്നു. എന്നാൽ അനുഷ്‌കയും ഇത് നിഷേധിച്ച് രംഗത്തെത്തി.

2013 ജൂലൈയിൽ ബാഹുബലി ഒന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ച ശേഷം പ്രഭാസ് ഇതുവരെ മറ്റൊരു സിനിമയുടെയും ഭാഗമായില്ലായിരുന്നു. ഇക്കാലയളവിൽ മറ്റൊരു സിനിമ മാത്രമല്ല സ്വന്തം വിവാഹത്തെക്കുറിച്ച് പോലും താരം ആലോചിച്ചില്ല. വിവാഹാലോചനകൾ നടക്കുന്നുണ്ടായിരുന്നു എന്നത് സത്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP