Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആമിർഖാൻ ഒരുക്കുന്ന മഹാഭാരതത്തിൽ അർജ്ജുനനായി പ്രഭാസ് എത്തിയേക്കും; ആമിർ കൃഷ്ണ വേഷത്തിൽ എത്തുമ്പോൾ ദ്രൗപതിയായി എത്തുക ദീപിക പദുകോൺ; അംബാനിക്കൊപ്പം നിർമ്മാണ പങ്കാളിത്തം ചൈനീസ് കമ്പനിക്കും

ആമിർഖാൻ ഒരുക്കുന്ന മഹാഭാരതത്തിൽ അർജ്ജുനനായി പ്രഭാസ് എത്തിയേക്കും; ആമിർ കൃഷ്ണ വേഷത്തിൽ എത്തുമ്പോൾ ദ്രൗപതിയായി എത്തുക ദീപിക പദുകോൺ; അംബാനിക്കൊപ്പം നിർമ്മാണ പങ്കാളിത്തം ചൈനീസ് കമ്പനിക്കും

മുംബൈ: എയർ പോർട്ടിൽ കൈയിൽ മഹാഭാരതവുമായി ആമിർഖാൻ എത്തിയത് വലിയ വാർത്തയായിരുന്നു. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ പുതിയ നാഴികകല്ലാകാൻ പോകുന്ന പ്രൊജക്ടുമായി ആമിർ എത്തുമെന്ന വാർത്തകൾ നേരത്തെ പുറത്തുവരികയുണ്ടായി. മുകേഷ് അംബാനി പണം മുടക്കുന്ന ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിൽ പുതിയ ഏടാകുമെന്ന പ്രതീക്ഷയാണ് എങ്ങും. എന്നാൽ, ഈ ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകൾക്ക് ഇടനൽകുന്ന മറ്റൊരു വാർത്ത കൂടി പുറത്തുവന്നു.

ചിത്രത്തിനായി ആമിർ പ്രഭാസിനെ സമീപിച്ചിരിക്കുന്നുവെന്ന് റിപ്പോർട്ട്. സിനിമയിൽ അർജുനന്റെ വേഷത്തിലേക്കാണ് പ്രഭാസിനെ പരിഗണിക്കുന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൃഷ്ണനായി ആമിർ തന്നെ എത്തുമ്പോൾ ദ്രൗപതിയുടെ വേഷത്തിൽ ദീപിക പദുക്കോണെ പരിഗണിക്കുന്നു. മൂന്ന് ഭാഗങ്ങളിലായാകും ചിത്രം ഒരുങ്ങുക. ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളായി പുതുമുഖങ്ങളെയാകും ആമിർ അണിനിരത്തുക. രാജ്യമൊട്ടാകെയുള്ള കഴിവുള്ള പുതുമുഖ അഭിനേതാക്കളെ തിരഞ്ഞെടുക്കാനുള്ള ഒരു ഗംഭീര കാസ്റ്റിങ് കോൾ പരിപാടി ഒരുക്കാനുള്ള ശ്രമത്തിലാണ് ആമിർ.

ഇപ്പോഴിതാ ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാകാൻ ഒരു ചൈനീസ് കമ്പനിയും തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ബാഹുബലി സംവിധായകൻ എസ്എസ് രാജമൗലിയുമായി പ്രാരംഭ ചർച്ചകൾ നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്തായാലും ഈ ഫോട്ടോ പുറത്തു വന്നതോടെ വാർത്ത വിശ്വസനീയമായിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. മുകേഷ് അംബാനിയുമായി ചേർന്ന് ആമിർ നിർമ്മിക്കുന്ന മഹാഭാരത്തിന്റെ ബജറ്റ് ആയിരം കോടിയാണ്.

ഇതിഹാസ കഥകൾ ഏറ്റവും ഇഷ്ടപ്പെടുന്നവരാണ് ചൈനീസ് ജനത. ദംഗൽ, സീക്രട്ട് സൂപ്പർസ്റ്റാർ തുടങ്ങിയ ചിത്രങ്ങൾ ചൈനയിൽ സൂപ്പർ ഹിറ്റായിരുന്നു. തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ എന്ന പുതിയ സിനിമ പൂർത്തീകരിച്ച ആമിർ, മഹാഭാരതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ ബ്രഹ്മാണ്ഡ ചിത്രമായിരിക്കും മഹാഭാരതത്തെ ആസ്പദമാക്കിയുള്ള സിനിമയെന്നാണ് പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP