Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുഞ്ഞാലി മരക്കാറുടെ ചെറുപ്പകാലം അവതരിപ്പിക്കുക പ്രണവ്; പ്രിയദർശൻ -മോഹൻലാൽ ചിത്രത്തിലൂടെ ആരാധകരുടെ ഡ്രീം കോമ്പീനേഷൻ ബിഗ് സ്‌ക്രീനിലേക്ക്

കുഞ്ഞാലി മരക്കാറുടെ ചെറുപ്പകാലം അവതരിപ്പിക്കുക പ്രണവ്; പ്രിയദർശൻ -മോഹൻലാൽ ചിത്രത്തിലൂടെ ആരാധകരുടെ ഡ്രീം കോമ്പീനേഷൻ ബിഗ് സ്‌ക്രീനിലേക്ക്

ദിയിലൂടെ മലയാളസിനിമയിലേക്ക് നായകനായി അരങ്ങേറിയ പ്രണവിന്റെ അടുത്ത ചി്ത്രം അച്ഛനൊപ്പം തന്നെയെന്ന് റിപ്പോർട്ട്. ആദ്യ ചിത്രത്തിൽ അച്ഛൻ പ്രത്യേക അതിഥി വേഷത്തിലെത്തിയെങ്കിൽ ഇപ്പോഴിതാ അച്ഛന്റെ ചിത്രത്തിൽ മകൻ അച്ഛന്റെ ചെറുപ്പകാലം അഭിനയിക്കാനാണ് എത്തുക. മോഹൻലാൽ അവതരിപ്പിക്കുന്ന കുഞ്ഞാലി മരയ്ക്കാർ നാലാമന്റെ ചെറുപ്പകാലമാണ് പ്രണവ് മോഹൻലാൽ അവതരിപ്പിക്കുക.

കുഞ്ഞാലി മരയ്ക്കാർ സിനിമയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് അണിയറക്കാർ ഇക്കാര്യം പുറത്ത് വിട്ടത്. ഈ വാർത്ത കൂടി വന്നതോടെ ആരാധകരുടെ ആവേശവും വാനോളം ഉയരുകയാണ്. ചിത്രത്തിൽ തമിഴ് നടൻ പ്രഭുവും അഭിനയിക്കുന്നുണ്ട്. കാലാപാനി എന്ന സിനിമയ്ക്ക് ശേഷം ആദ്യമായാണ് മോഹൻലാൽ പ്രിയദർശൻ പ്രഭു ടീം ഒന്നിക്കുന്നത്.

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രം വൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. കുഞ്ഞാലി മരയ്ക്കാരുടെ ഡയലോഗ് ഉൾപ്പെടുത്തിയ പോസ്റ്റർ നേരത്തെ അണിയറക്കാർ പുറത്തുവിട്ടിരുന്നു.ചിത്രത്തിൽ കുഞ്ഞാലി മരയ്ക്കാർ ഒന്നാമനായി വേഷമിടുന്നത് മധുവാണ്. കുട്ട്യാലി മരയ്ക്കാർ എന്നാണ് മധുവിന്റെ കഥാപാത്രത്തിന്റെ പേര്. ചരിത്രത്തിൽ നാല് മരയ്ക്കാർമാരാണുള്ളത്. അതിൽ നാലാമനായാണ് മോഹൻലാൽ എത്തുന്നത്.

നാലാമത്തെ മരയ്ക്കാരുടെ കഥയാണ് പ്രധാനമായും ചിത്രം പറയുന്നത്. മൂന്നാമനെയും രണ്ടാമനെയും അവതരിപ്പിക്കാൻ അമിതാഭ് ബച്ചൻ, കമൽ ഹാസൻ തുടങ്ങിയ താരങ്ങളെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നൂറുകോടി രൂപ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട് എന്റർടെയ്ന്മെന്റും ചേർന്നാണ്.പ്രിയദർശൻ തന്നെയാണ് തിരക്കഥ രചിക്കുന്നത്.

അതേസമയം ആദിക്ക് ശേഷം പ്രണവ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാമലീലയിലൂടെ അരങ്ങേറ്റം കുറിച്ച അരുൺ ഗോപിയാണ്. പുലിമുരുകനും രാമലീലയുമടക്കമുള്ള ചിത്രങ്ങൾ നിർമ്മിച്ച ടോമിച്ചൻ മുളകുപാടമാണ് നിർമ്മാണം. ബിഗ് ബജറ്റിലാവും പൂർത്തിയാക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP