Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാഹോ സർപ്രൈസുമായി പ്രഭാസ് ഇൻസ്റ്റാഗ്രാമിൽ; ആകാംക്ഷയോടെ ആരാധകർ; മൂന്നു വ്യത്യസ്ത ഭാഷകളിലെത്തുന്ന ആദ്യ പ്രഭാസ് ചിത്രത്തിന്റെ സർപ്രൈസ് അറിയാൻ നാളെ വരെ കാത്തിരിക്കണം

സാഹോ സർപ്രൈസുമായി പ്രഭാസ് ഇൻസ്റ്റാഗ്രാമിൽ; ആകാംക്ഷയോടെ ആരാധകർ; മൂന്നു വ്യത്യസ്ത ഭാഷകളിലെത്തുന്ന ആദ്യ പ്രഭാസ് ചിത്രത്തിന്റെ സർപ്രൈസ് അറിയാൻ നാളെ വരെ കാത്തിരിക്കണം

മറുനാടൻ ഡെസ്‌ക്‌

ആരാധകർക്ക് സാഹോ സർപ്രൈസുമായി നാളെ( ചൊവ്വ) സോഷ്യൽ മീഡിയയിൽ എത്തുമെന്ന് പ്രഭാസ്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് സർപ്രൈസ് വാർത്ത താരം ആരാധകരുമായി പങ്കുവെച്ചത്. വീഡിയോ പുറത്തുവന്നതോടെ എന്തായിരിക്കും പ്രഭാസിന്റെ സർപ്രൈസ് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. ഇൻസ്റ്റാഗ്രാം പേജിലൂടെയാകും ആ സർപ്രൈസ് പുറത്തുവിടുകയെന്നും പ്രഭാസ് വീഡിയോയിൽ പറയുന്നുണ്ട്. ഇന്ന് ഉച്ചയ്ക്കായിരുന്നു ആരാധകരെ ആകാംക്ഷയിലാക്കിയുള്ള താരത്തിന്റെ സർപ്രൈസ് വീഡിയോ പേജിൽ പോസ്റ്റ് ചെയ്തത്.

സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ മലയാളം ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ ഇറങ്ങും. മൂന്ന് വ്യത്യസ്ത ഭാഷകളിൽ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയും സാഹോയ്ക്കുണ്ട്.
ശ്രദ്ധാ കപൂർ നായികയായി എത്തുന്ന സാഹോയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ്.

പ്രശസ്ത ഹോളീവുഡ് ആക്ഷൻ കോ-ഓർഡിനേറ്റർ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ. ബാഹുബലിയുടെ ആർട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകൻ. ശങ്കർ ഇശാൻ ലോയ് ത്രയം സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആർ മഥിയും എഡിറ്റിങ് ശ്രീകർ പ്രസാദുമാണ് നിർവഹിക്കുന്നത്.

യുവി ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന സിനിമയിൽ മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ജാക്കി ഷ്രോഫ്, നീൽ നിതിൻ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കർ, അരുൺ വിജയ്, മുരളി ശർമ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP