Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ജലി കാരണം ഒരു വർഷം നഷ്ടമായി; ഇനിയൊരു പ്രൊജക്ട് പ്ലാൻ ചെയ്താൽ പുറത്ത് പറയില്ല; ദുൽഖറിനൊപ്പം ഒരു സിനിമ ചെയ്യാൻ ഇപ്പോഴും റെഡി; അഞ്ജലിയുടെ തിരക്കഥ കൊള്ളില്ലെന്ന് വീണ്ടും ആവർത്തിച്ച് പ്രതാപ് പോത്തൻ

അഞ്ജലി കാരണം ഒരു വർഷം നഷ്ടമായി; ഇനിയൊരു പ്രൊജക്ട് പ്ലാൻ ചെയ്താൽ പുറത്ത് പറയില്ല; ദുൽഖറിനൊപ്പം ഒരു സിനിമ ചെയ്യാൻ ഇപ്പോഴും റെഡി; അഞ്ജലിയുടെ തിരക്കഥ കൊള്ളില്ലെന്ന് വീണ്ടും ആവർത്തിച്ച് പ്രതാപ് പോത്തൻ

ഞ്ജലി എഴുതി അയച്ച തിരക്കഥയിൽ ഒന്നുമില്ലാത്തതിനാൽ ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കാനിരുന്ന ' ലവ് ഇൻ അൻജെംഗോ ' ഉപേക്ഷിച്ച വാർത്ത വന്നത് കുറച്ച് നാൾ മുമ്പ്. പ്രതാപ് പോത്തൻ പരസ്യമായി അഞ്ജലി മേനോന്റെ തിരക്കഥയെ തള്ളിപ്പറയുകയും അതിന് പിന്നാലെ വിവാദങ്ങളും ഉ്ണ്ടായിരുന്നു. ഇപ്പോൾ വീണ്ടും അഞ്ജലി മേനോൻ കാരണം തന്റെ ഒരു വർഷം നഷ്ടമായെന്ന് പ്രതാപ് പോത്തൻ ആവർത്തിച്ചിരിക്കുകയാണ്. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അഞ്ജലി മേനോന്റെ തിരക്കഥ ഇഷ്ടപ്പെടാത്തതിനാലാണു താൻ ചിത്രം ഉപേക്ഷിച്ചതെന്നാണ് അഭിമുഖത്തിൽ പറഞ്ഞത്.ഈ തിരക്കഥയിൽ കാര്യമായി ഒന്നും ഇല്ലെന്നു ഞാൻ ദുൽഖറിനോടു വ്യക്തമാക്കിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദുൽഖറിന്റെ ചാർലി ഒരുപാട് ഇഷ്ടപ്പെട്ടു. ദുൽഖറിനൊപ്പം ഒരു

സിനിമ ചെയ്യാൻ ഇപ്പോഴും റെഡിയാണ്. അഞ്ജലി മേനോൻ കാരണം എനിക്ക് നഷ്ടമായത് ഒരു വർഷമാണ്. ഞാൻ ഇപ്പോൾ ഇൻഡസ്ട്രിയിൽ നിന്നു പുറത്താണെന്നും പ്രതാപ് പോത്തൻ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റുകൾ വിവാദമാകുന്നതിനെപ്പറ്റിയും പ്രതാപ് പോത്തൻ വിശദമാക്കി. ആരും തന്റെ പോസ്റ്റുകൾ മുഴുവനായി വായിക്കാറില്ലെന്നും പകുതി വായിച്ച ശേഷം മറ്റെന്തൊക്കെയോ മനസ്സിൽ അതിനെ മോശമായി ചിത്രീകരിക്കുകയാണ് പതിവെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയെക്കുറിച്ച് മോശമായി പറഞ്ഞെന്ന് പലരും പറയുകയുണ്ടായി. ഞാനെന്തിന് മമ്മൂട്ടിയെക്കുറിച്ച് മോശമായി സംസാരിക്കണം. അദ്ദേഹം സിനിമാ ഇൻഡസ്ട്രിയിൽ എന്റെ ജൂനിയർ ആണ്. മാത്രമല്ല എന്റെ സഹോദരന്റെ സിനിമയിൽ അഭിനിച്ചിട്ടുമുണ്ട്. അദ്ദേഹം ഈ ലോകത്തെ മികച്ച നടനാണെന്ന് പറഞ്ഞു. അദ്ദേഹവുമായി ഒരു സിനിമ ചെയ്യുന്നുമില്ല'. പ്രതാപ് പോത്തൻ പറഞ്ഞു.

ഇനി ഒരു സിനിമ ചെയ്യുന്നുണ്ടെങ്കിൽ താൻ പുറത്തു പറയില്ല എന്നും പ്രതാപ് പോത്തൻ പറഞ്ഞു. പ്രതാപ് പോത്തൻ ഉപേക്ഷിച്ച ഇതേ ചിത്രം അഞ്ജലി മേനോൻ തന്നെ സംവിധാനം ചെയ്യും എന്നൊരു വാർത്ത വന്നിരുന്നു. എന്നാൽ പ്രചരിച്ച വാർത്തകൾ സത്യമല്ലെന്നും താൻ മറ്റൊരു ചിത്രത്തിന്റെ തിരക്കിലാണെന്നുമാണ് അഞ്ജലി േേമനാൻ പറഞ്ഞത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിന്റെ തിരക്കിലാണു ദുൽഖർ ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP