Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോളിവുഡ് ചിത്രത്തിലൂടെ വീണ്ടും സംവിധായക വേഷമണിയാൻ പ്രതാപ് പോത്തൻ; നായകനായി അമിതാബ് ബച്ചനും

ബോളിവുഡ് ചിത്രത്തിലൂടെ വീണ്ടും സംവിധായക വേഷമണിയാൻ പ്രതാപ് പോത്തൻ; നായകനായി അമിതാബ് ബച്ചനും

ർഷങ്ങൾക്ക് ശേഷം പ്രതാപ് പോത്തൻ വീണ്ടും സംവിധായകനാകാനൊരുങ്ങുകയാണ്. അതും ബോളിവുഡ് ചിത്ത്രതിലൂടെ. നായകനായി സാക്ഷാൽ  എത്തുമെന്നുമാണ് റിപ്പോർട്ട്.പ്രതാപ് പോത്തൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'വൺസ് അപോൺ എ ടൈം ദേർ വാസ് എ കള്ളൻ' എന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനാണ് ആലോചിക്കുന്നത്. 

മലയാളത്തിൽ പ്രതാപ് പോത്തൻ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തെ ഹിന്ദിയിൽ ബിഗ്‌ബി അവതരിപ്പിക്കും.ഫാസിൽ മുഹമ്മദിന്റെ 'വൺസ് അപോൺ എ ടൈം ദേർ വാസ് എ കള്ളൻ' ഒരു കോമഡി എന്റർടെയ്‌നറാണ്. ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി നായികയായ ചിത്രത്തിൽ ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലവൂർ രവികുമാറാണ് തിരക്കഥയെഴുതിയത്.

കലാഭവൻ ഷാജോൺ, ടിനിടോം, തസ്‌നിഖാൻ, വനിത, സോനാനായർ തുടങ്ങിയവരാണ് മലയാളത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. മോഹൻ ലാൽ നായകനായ ഒരു യാത്രാമൊഴിയാണ് പ്രതാപ് പോത്തൻ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. ഈ ചിത്രത്തിൽ ശിവാജിഗണേശൻ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

മീണ്ടും ഒരു കാതൽ കതൈ, ഋതുഭേദം, ജീവ, ഡെയ്‌സി, വെട്രിവിഴ, മൈ ഡിയർ മാർത്താണ്ഡൻ, ചൈതന്യ, മുഗുദം, ആത്മ, ശിവലപ്പേരി പാണ്ടി, ലക്കിമാൻ, ഒരു യാത്രാമൊഴി എന്നിവയാണ് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ചിത്രങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP