Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജയറാമിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റ്; പ്രതാപ് പോത്തൻ മറുപടി അർഹിക്കുന്നില്ലെന്ന് ജയറാം; പാർവ്വതിക്കൊപ്പം നടൻ ഓസ്‌ട്രേലിയയിൽ

ജയറാമിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റ്; പ്രതാപ് പോത്തൻ മറുപടി അർഹിക്കുന്നില്ലെന്ന് ജയറാം; പാർവ്വതിക്കൊപ്പം നടൻ ഓസ്‌ട്രേലിയയിൽ

ടൻ ജയറാമിനെതിരായി പ്രതാപ് പോത്തൻ ഫേസ്‌ബുക്കിൽ നടത്തിയ പരാമർശവും പിന്നീട് പോസ്റ്റ് പിൻവലിച്ചതും സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായിരുന്നു.ആഴ്ചകൾക്ക് മുമ്പാണ് പ്രതാപ് പോത്തൻ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പേരെടുത്ത് പറയാതെ ജയറാമിനെ വിമർശിച്ചത്. ജയറാമിന് ലഭിച്ച പത്മശ്രീ പുരസ്‌കാരത്തെയും പോത്തൻ വിമർശിച്ചിരുന്നു. സംഭവം ചർച്ചയായതോടെ പേര് വെളിപ്പെടുത്തിക്കൊണ്ട് തന്നെ പ്രതാപ് പോത്തൻ രംഗത്തെത്തുകയും അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ അപ്പോഴും മൗനത്തിലായിരുന്ന നടൻ ജയറാം ഇപ്പോൾ സംഭവത്തെ പറ്റി പ്രതികരിച്ചിരിക്കുകയാണ്.

പ്രതാപ് പോത്തൻ നടത്തിയ ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്ന് ജയറാം പറഞ്ഞത്. ഓസ്‌ട്രേലിയയിൽ എസ് ബി എസ് മലയാളം റേഡിയോയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതാപ് പോത്തന്റെ വിമർശനത്തോട് എന്താണ് പറയുന്നത്, അതിൽ വാസ്തവം ഉണ്ടോ എന്നായിരുന്നു ചോദ്യം. നമുക്കത് വിടാം എന്ന് പറഞ്ഞ് ജയറാം ഒഴിഞ്ഞു. അത് മറുപടി അർക്കാത്ത വിഷയമാണെന്നും നടൻ പറഞ്ഞു.വിവാദങ്ങൾക്കൊന്നും തനിക്ക് താത്പര്യവുമില്ലെന്നും ജയറാം പറഞ്ഞു. പ്രതാപ് പോത്തൻ പറഞ്ഞതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലായെന്നും ജയറാം മറുപടി നൽകുന്നുണ്ട്.

സിഡ്‌നിയിലുള്ള ഓസിന്റ്‌കെയർ എന്ന ജീവകാരുണ്യ സംഘടനയുടെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണ് ജയറാമും പാർവ്വതിയും. ജയറാം ആദ്യമായിട്ടാണ് ഓസ്‌ട്രേലിയ സന്ദർശിക്കുന്നത്.

മിമിക്രി രംഗത്ത് നിന്നും സിനിമയിൽ എത്തിയ സുന്ദരനായ പത്മശ്രീ മന്ദബുദ്ധി എന്ന് വിശേഷിപ്പിച്ച് ജയറാമിനെതിരേ പോസ്റ്റ് ഇട്ടത്. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ഉദ്ദേശിച്ചത് ജയറാമിനെയാണെന്നും തന്റെ ചിത്രത്തിൽ നിന്ന് ജയറാമിന്റെ മകൻ പിന്മാറിയതാണ് പോസ്റ്റിടാൻ കാരണമെന്നുമാണ് പ്രതാപ് പോത്തൻ വെളിപ്പെടുത്തിയത്.

കഥ കേൾക്കാമെന്ന് ജയറാം സമ്മതിച്ചെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് വിളിച്ചപ്പോൾ പഴയ സംവിധായകരുടെ ചിത്രത്തിൽ അഭിനയിക്കാൻ താൽപ്പര്യമില്ലെന്ന മറുപടി നൽകിയെന്നും ഇതാണ് തന്നെ ചൊടിപ്പിച്ചതെന്നും പ്രതാപ് പോത്തൻ തുറന്നുപറഞ്ഞിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP