Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അൽഫോൻസ് പുത്രനല്ല ദൈവ പുത്രനെന്ന് ജൂഡ് ആന്റണി; അത്ഭുതപ്പെടുത്തുന്ന പ്രകടനമെന്ന് വിനിത്; പ്രേമത്തിൽ അലിഞ്ഞ സുഹൃത്തുക്കളുടെ വാക്കുകൾ ഇങ്ങനെ

അൽഫോൻസ് പുത്രനല്ല ദൈവ പുത്രനെന്ന് ജൂഡ് ആന്റണി; അത്ഭുതപ്പെടുത്തുന്ന പ്രകടനമെന്ന് വിനിത്; പ്രേമത്തിൽ അലിഞ്ഞ സുഹൃത്തുക്കളുടെ വാക്കുകൾ ഇങ്ങനെ

നിവിൻ പോളിയെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം മികച്ച പ്രതികരണം നേടിയാണ് മുന്നേറുന്നത്. കേരളക്കരയെ ഇളക്കിമറിക്കുന്ന വിജയമാണ് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഈ റൊമാന്റിക് കോമഡിച്ചിത്രം നേടുന്നത്. സിനിമാപ്രേമികൾക്ക് ഇപ്പോൾ സംസാരിക്കാൻ ഒരു വിഷയമേയുള്ളൂ

റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഷോയും ഫുൾ ഹൗസിലാണ് പ്രദർശിപ്പിക്കുന്നത്. പല സെന്ററുകളിലും ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകൾ വിറ്റുതീർന്നുകഴിഞ്ഞു. ദൃശ്യത്തിനും ബാംഗ്ലൂർ ഡെയ്‌സിനും ശേഷം മികച്ച സിനിമയെന്നും പ്രേമത്തെ പലരും വിശേഷിപ്പിച്ച് കഴിഞ്ഞു.ഒപ്പം സിനിമാരംഗത്തുള്ളവരും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തി. അൽഫോൻസ് തന്നെ അത്ഭുതപ്പെടുത്തിയെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ പറഞ്ഞു. നിവിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്നും സിനിമയിൽ അഭിനയിച്ച എല്ലാതാരങ്ങളുടെയും അഭിനയം ഒന്നിനൊന്ന് മെച്ചമായിരുന്നെന്നും വിനീത് പറഞ്ഞു.

എന്നാൽ ജൂഡ് ആന്റണി തന്റെ ഫെയ്‌സ് ബുക്ക് പേജിൽ കുറിച്ചതിങ്ങനെയാണ്...നീ അൽഫോൻസ് പുത്രനാല്ല ദൈവ പുത്രനാടാ..! എന്നാണ്. ഇതു മാത്രമല്ല, മറ്റൊരു കുറിപ്പും ജൂഡ് എഫ് ബിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആലുവയിൽ ഒരു കൂട്ടം ചെറുപ്പക്കാർ സിനിമ സ്വപ്‌നം കാണുകയും ചർച്ച ചെയ്യുകയും ചെയ്യുന്നതറിഞ്ഞ് അവരുടെ അടുത്ത കൂടി, അവരിൽ ഒരാളാകാൻ കൊതിച്ചു. അവരുടെ നേതാവും എന്റെ സഹപാഠിയുമായ അൽഫോൻസിനോട് ചോദിച്ചു ഞാൻ ഡയറക്ടർ ആകുമോ അളിയാ? അന്ന് അവൻ തന്ന ആവേശം കൊണ്ട് ഒറ്റ ഓട്ടമായിരുന്നു. അന്നും ഇന്നും ആ ടീമിന്റെ ഭാഗമാവുക എന്നതാണ് എന്റെ സ്വപ്‌നം എന്ന് ജൂഡ് തന്റെ എഫ് ബിയിൽ കുറിച്ചു.

പ്രേമം ഒരു സിനിമ മാത്രമല്ല. ഒരുമിച്ച് സ്വപ്‌നം കണ്ടവർ ഒരുമിച്ച് ജയിക്കുന്ന പച്ചയായ ജീവിതത്തിന്റെ നേർക്കാഴ്ചയാണിതെന്നും അദ്ദേഹം പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP