Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കലാകാരന്മാരോട് രാജ്യം വിടാൻ പറയുന്നത് മണ്ടത്തരം; സംസ്‌ക്കാരം ഉള്ളവർക്ക് അങ്ങനെ പറയാൻ സാധിക്കില്ല: മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള സൂപ്പറുകൾ മിണ്ടാതിരുന്നപ്പോൾ ഷാരൂഖ് ഖാനെ പിന്തുണച്ച് പൃഥ്വിരാജ് രംഗത്ത്

കലാകാരന്മാരോട് രാജ്യം വിടാൻ പറയുന്നത് മണ്ടത്തരം; സംസ്‌ക്കാരം ഉള്ളവർക്ക് അങ്ങനെ പറയാൻ സാധിക്കില്ല: മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള സൂപ്പറുകൾ മിണ്ടാതിരുന്നപ്പോൾ ഷാരൂഖ് ഖാനെ പിന്തുണച്ച് പൃഥ്വിരാജ് രംഗത്ത്

കുവൈത്ത്: രാജ്യത്ത് വർദ്ധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയതിന്റെ പേരിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെതിരെ സംഘപരിവാർ നേതാക്കൾ രംഗത്തെത്തിയിരുന്നു. യോഗി ആദിത്യനാഥ് ഷാരൂഖിനോട് പാക്കിസ്ഥാനിലേക്ക് പോകാൻ നിർദേശിക്കുകയും ഉണ്ടായി. ഇതിനെതിരെ വിവിധ രംഗത്തുള്ളവർ പ്രതികരിച്ച് രംഗത്തെത്തിയെങ്കിലും മലയാളം സിനിമാ മേഖലയിൽ നിന്നും സൂപ്പർ താരങ്ങൾ ആരും വിഷയത്തിൽ പ്രതികരിച്ച് പുലിവാല് പിടിക്കാൻ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ മോഹൻലാലും മമ്മൂട്ടിയും അഭിപ്രായം പറയാൻ മടിച്ചു നിന്നു.

എന്നാൽ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തി നടൻ പൃഥ്വിരാജ് രംഗത്തെത്തി. കലാകാരന്മാരോട് രാജ്യം വിടാൻ പറയുന്നത് മണ്ടത്തരമാണെന്ന് പൃഥ്വിരാജ് അഭിപ്രായപ്പെട്ടു. അൽപ്പമെങ്കിലും സംസ്‌ക്കാരം ഉള്ളവർക്ക് അത്തരം പരാമർശങ്ങളോട് യോജിക്കാൻ കഴിയില്ലെന്നും പൃഥ്വിരാജ് കുവൈത്തിൽ അഭിപ്രായപ്പെട്ടു. ബ്ലെസ്സി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പ്രഖ്യാപനത്തിനായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

മലയാളത്തിലെ താരങ്ങൾ ഷാരൂഖിനെ പിന്തുണച്ച് രംഗത്തുവരാതിരുന്നതിൽ സോഷ്യൽ മീഡിയയിൽ നിന്നടക്കം വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് പൃഥ്വിരാജ് ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്.

സോഷ്യൽ മീഡിയയിലൂടെ വിമർശിക്കപ്പെടുമ്പോഴും തന്റെ നല്ല സിനിമകൾ ജനങ്ങൾ സ്വീകരിച്ചിരുന്നതായി പൃഥ്വിരാജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എന്ന് നിന്റെ മൊയ്തീന് ശേഷം തനിക്ക് ലഭിക്കുന്ന ഏറ്റവും മികച്ച കഥാപാത്രമാണ് ആട് ജീവിതത്തിലെ നജീബ് എന്നും പൃഥ്വിരാജ് പറഞ്ഞു. ആടു ജീവിതത്തിന്റെ പ്രൊജക്ടുമായി ഏഴ് വർഷം മുമ്പ് സംവിധായകൻ ബ്ലെസ്സി തന്നെ സമീപിച്ചിരുന്നതായും പൃഥ്വി പറഞ്ഞു. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി യഥാർത്ഥ നജീബിനെ നേരിൽ കാണുമെന്നും പൃഥ്വിരാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP