Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മതിയേട്ടാ, ഇതിൽ കൂടുതൽ എനിക്കൊന്നും വേണ്ട;സോഷ്യൽ മീഡിയയിൽ പൃഥിരാജിന്റെ മറുപടി കണ്ടു കണ്ണു നിറഞ്ഞ് കട്ട ആരാധകൻ; വിഷ്ണുദേവിന് ആശംസകൾ അറിയിച്ച് സുപ്രിയയുമെത്തി

മതിയേട്ടാ, ഇതിൽ കൂടുതൽ എനിക്കൊന്നും വേണ്ട;സോഷ്യൽ മീഡിയയിൽ പൃഥിരാജിന്റെ മറുപടി കണ്ടു കണ്ണു നിറഞ്ഞ് കട്ട ആരാധകൻ; വിഷ്ണുദേവിന് ആശംസകൾ അറിയിച്ച് സുപ്രിയയുമെത്തി

സർ, ഞാൻ നിങ്ങളുടെ ഒരു വലിയ ഫാൻ ആണ്. എന്നെങ്കിലും ഒരു ദിവസം നിങ്ങൾ അത് കാണും എന്ന പ്രതീക്ഷയിലാണ് ഞാൻ ഡബ്ബ് വീഡിയോസ് ചെയ്യുന്നത്. എന്റെ ഏതെങ്കിലും ഒരു വീഡിയോ നിങ്ങൾ കണ്ടാൽ അതിൽപ്പരം ഒരു അഭിമാനം എനിക്കുണ്ടാകാനില്ല. ഒരു തവണ രാജുവേട്ടാ പ്ലീസ്''.

നടൻ പൃഥിരാജിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം ചിത്രത്തിന് താഴെ വിഷ്ണു ദേവ എന്ന ഒരാരാധകൻ കുറിച്ചിട്ട വാക്കുകളാണിവ. അൽപസമയത്തിനുള്ളിൽത്തന്നെ തന്റെ പുതിയ ചിത്രമായ '9'ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മണാലിയിലുള്ള പൃഥിരാജിന്റെ മറുപടിയെത്തി

ഒന്നല്ല, നിങ്ങൾ ചെയ്ത പല വീഡിയോകളും കണ്ടിട്ടുണ്ട് ഞാൻ. നിങ്ങളുടെ സമർപ്പണ മനോഭാവം എനിക്ക് കിട്ടുന്ന വലിയ പ്രശംസയായി കാണുന്നു. നിങ്ങളെപ്പോലെ ഒരു ആരാധകൻ ഉള്ളതിൽ ഞാൻ അഭിമാനിക്കുന്നു. ചെയ്യുന്നത് തുടർന്നും ചെയ്യൂ, നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം ഒരു നാൾ നിങ്ങൾക്ക് കിട്ടട്ടെ എന്നാശംസിക്കുന്നു. ഉടൻ തന്നെ നേരിൽ കാണാൻ കഴിയും എന്നാ പ്രതീക്ഷയോടെ, ചിയേർസ് സുഹൃത്തേ!'', എന്നാണ് വിഷ്ണുവിന്റെ മനം നിറച്ചുള്ള പൃഥിരാജിന്റെ മറുപടി.

എന്റെ കണ്ണുകൾ ഇപ്പോഴും നിറഞ്ഞിക്കുകയാണ്, കൈകൾ വിറയ്ക്കുന്നു. വാക്കുകൾ കിട്ടുന്നില്ല. മതിയേട്ടാ, ഇതിൽ കൂടുതൽ ഇനി എനിക്ക് ഒന്നും വേണ്ട... ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു, എന്നും നിങ്ങളുടെ നമ്പർ 1 ഫാൻ ആയിരിക്കും ഞാൻ', പൃഥിരാജിന്റെ വാക്കുകൾ കേട്ട് വികരാധീനനനായ ആരാധകൻ വിഷ്ണു ദേവ പറഞ്ഞു

തുടർന്നായിരുന്നു വിഷ്ണു ദേവയ്ക്ക് ഇരട്ടി മധുരവുമായി സുപ്രിയയുടെ ആശംസാ വാക്കുകളുമെത്തി.പ്യഥി പറഞ്ഞത് പോലെ ഞങ്ങൾ നിങ്ങളുടെ ധാരാളം വീഡിയോകൾ കണ്ടിട്ടുണ്ട്. താങ്ങളുടെ ഭാവി പരിപാടികൾല്ലാം ഞങ്ങളുടെ ആശംസകൾ'' എന്ന് പറഞ്ഞ് പൃഥിരാജിന്റെ ഭാര്യ സുപ്രിയയും രംഗത്തെത്തിയതോടെ വിഷ്ണു ദേവിന്റെ സന്തോഷത്തിന് അതിരുകളില്ലാതായി.

ധനുഷ്, ദിലീപ്, വിജയ് തുടങ്ങിയ പല താരങ്ങളുടെയും ഡബ്ബ് വീഡിയോകൾ വിഷ്ണു ദേവ് എന്ന ചെറുപ്പക്കാരന്റെ ഇൻസ്റ്റാഗ്രാമിൽ കാണാം. കൂട്ടത്തിൽ താൻ ഏറെ ആരാധിക്കുന്ന പൃഥിരാജിന്റെ വീഡിയോകളോടാണ് വിഷ്ണുവിനു ആഭിമുഖ്യം എന്ന് പത്തോളം വരുന്ന പൃഥിരാജ് വീഡിയോകളിൽ നിന്നും മനസ്സിലാക്കാം.

പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്ചേഴ്സും ആദ്യമായി കൈകോർക്കുന്ന ചിത്രമാണ് '9'ലാണ് പൃഥിരാജ് ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. നിത്യാ മോനോനും പാർവ്വതിയും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സംവിധായകൻ കമലിന്റെ മകൻ ജെനൂസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അഭിനന്ദൻ രാമാനുജനാണ്. പൃഥ്വിരാജും സുപ്രിയയും ചേർന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനിക്ക് സാരഥ്യം വഹിക്കുന്നത്. ഈ കമ്പനി ആദ്യമായി നിർമ്മിക്കുന്ന സിനിമയ്ക്ക് ഒപ്പമാണ് രാജ്യാന്തരനിർമ്മാണ കമ്പനിയായ സോണി പിക്ചേഴ്സ് കൈകോർത്തത്. മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഇത് സുപ്രധാനമായ ഒരു സംഭവമാണെന്ന് സോണിയുമായുള്ള കൂട്ടുകേട്ട് അറിയിക്കുന്നവേളയിൽ പൃഥിരാജ് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP