Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാവാടയുടെ തിരക്കഥ പൃഥ്വിരാജ് മാറ്റി എഴുതിച്ചത് നാല് തവണ; ചിത്രം വിജയിച്ചാൽ ക്രഡിറ്റ് മുഴുവൻ പൃഥിക്ക്; തിരക്കഥ ഇഷ്ടപ്പെടാതെ പൃഥി ഡേറ്റ് കൊടുക്കാറില്ല; മണിയൻപിള്ള രാജുവിന് പറയാനുള്ളത്

പാവാടയുടെ തിരക്കഥ പൃഥ്വിരാജ് മാറ്റി എഴുതിച്ചത് നാല് തവണ; ചിത്രം വിജയിച്ചാൽ ക്രഡിറ്റ് മുഴുവൻ പൃഥിക്ക്;  തിരക്കഥ ഇഷ്ടപ്പെടാതെ പൃഥി ഡേറ്റ് കൊടുക്കാറില്ല; മണിയൻപിള്ള രാജുവിന് പറയാനുള്ളത്

ടനെന്നതിലുപരി നിർമ്മാതാവിന്റെ റോളിൽ തിളങ്ങുന്ന ആളാണ് മണിയൻപിള്ള രാജു. മണിയൻപിള്ള ഇപ്പോൾ നിർമ്മാതാവിന്റെ റോളിൽ മുപ്പത് വർഷം പിന്നിടുകയാണ്. നിർമ്മിച്ച ചിത്രങ്ങളിൽ മിക്കവയും സൂപ്പർ ഹിറ്റുകളാണ്. അതിൽ മിക്കതിലും നായകൻ മോഹൻലാൽ തന്നെയാണ്. ഇപ്പോൾ മണിയൻ പിള്ളയുടെനിർമ്മാണത്തിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രമാണ് പൃഥിരാജിന്റെ പാവാട. പൃഥിരാജിന്റെ  കഴിഞ്ഞ വർഷത്തെ ഹിറ്റുകൾ പിന്തുടർന്ന് ഈ വർഷം ആദ്യം പുറത്തിറങ്ങുന്ന ചിത്രം കൂടിയാണത്. ചിത്രം വിജയിച്ചാൽ മുഴുവൻ ക്രഡിറ്റും പൃഥിരാജിനായിരിക്കുമെന്നാണ് നിർമ്മാതാവായ മണിയൻ പിള്ള പറയുന്നത്.

കാരണം മറ്റൊന്നുമല്ല പാവാട എന്ന സിനിമയ്ക്കായി നാല് വ്യത്യസ്ത തിരക്കഥാകൃത്തുക്കളെ കൊണ്ട് തിരക്കഥ എഴുതിച്ച് പൃഥ്വിരാജിന്റെ അടുത്തുപോയെന്നും എന്നാൽ ഓരോ തവണയും തിരക്കഥ പോരെന്ന് പറഞ്ഞ് പൃഥ്വി അത് മടക്കുകയായിരുന്നെന്നും മണിയൻപിള്ള രാജു പറഞ്ഞു. എത്ര വലിയ സംവിധായകനായാലും തിരക്കഥ പൂർണമായും കേട്ട് ഇഷ്ടപ്പെടാതെ പൃഥ്വിരാജ് ഡേറ്റ് കൊടുക്കാറില്ലെന്നും അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ പുറത്തിറങ്ങുന്ന അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും വിജയിക്കുന്നതെന്നും മണിയൻപിള്ള രാജു പറഞ്ഞു.

പാവാടയുടെ തിരക്കഥ ഓരോ തവണ മടക്കിയയ്ക്കുമ്പോഴും ചേട്ടൻ മറ്റാരെയെങ്കിലും വച്ച് പടം ചെയ്‌തോളൂ എന്ന് പൃഥ്വി പറഞ്ഞതാണ്. എന്നാൽ അദ്ദേഹത്തെ വച്ച് തന്നെ ഈ ചിത്രം ചെയ്യണമെന്ന് വാശിയായിരുന്നു. ഒടുവിൽ ബിപിൻ ചന്ദ്രന്റെ സ്‌ക്രിപ്റ്റ് ഇഷ്ടമായതിന് ശേഷമാണ് ഇതിൽ അഭിനയിക്കാൻ അദ്ദേഹം തയ്യാറായത്. ആരേയും മോഹിപ്പിക്കുന്ന വളർച്ചയാണ് പൃഥ്വിരാജ് എന്ന നടന് ഉണ്ടായതെന്നും മോഹൻ ലാലിനെപ്പോലെ തന്നെ നല്ലൊരു മനുഷ്യനാണ് പൃഥ്വിരാജ് എന്നും സിനിമയിൽ സ്ഥാനം നിലനിർത്താനായി ആരേയും സുഖിപ്പിച്ചു സംസാരിക്കാൻ അദ്ദേഹത്തെ കിട്ടില്ലെന്നും മണിയൻപിള്ള രാജു പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP