Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൃഥിയോട് കഥ പറഞ്ഞത് ഊഴത്തിന്റെ സെറ്റിൽ വച്ച്; കഥകേട്ടയുടൻ നായകനാകാമെന്ന് സമ്മതം മൂളി; സംവിധായ കുപ്പായമണിയുന്ന ഷാജോണിന് പറയാനുള്ളത്

പൃഥിയോട് കഥ പറഞ്ഞത് ഊഴത്തിന്റെ സെറ്റിൽ വച്ച്; കഥകേട്ടയുടൻ നായകനാകാമെന്ന് സമ്മതം മൂളി; സംവിധായ കുപ്പായമണിയുന്ന ഷാജോണിന് പറയാനുള്ളത്

മിമിക്രിയിലൂടെ സിനിമാ ലോകത്ത് മികവുറ്റ കഥാപാത്രങ്ങൾ അവതരിപ്പിച്ച് കൈയടി നേടിയ കലാഭവൻ ഷാജോൺ പൃഥിരാജിനെ നായകനായിക്കി സിനിമ സംവിധാനം ചെയ്യുന്ന വാർത്ത കുറച്ച് ദിവസം മുമ്പാണ് പുറത്ത് വന്നത്.

ദൃശ്യം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ് വില്ലൻ വേഷം ഷാജോണിന്റെ കരിയറിൽ മികച്ച തുടക്കമാണ് സമ്മാനിച്ചത്. മലയാളത്തിൽ സംവിധായകനാകുമ്പോൾ തമിഴിൽ ശങ്കർ ചിത്രത്തിലുടെ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം.

തന്റെ സംവിധായകനാകാനുള്ള ആഗ്രഹത്തിന് പിന്തുണ നല്കിയത് പൃഥിരാജാണെന്നാണ് നടൻ പറയുന്നു. ഷാജോൺ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് ഷാജോൺ ഇക്കാര്യം വ്യക്തമാക്കിയത്.സംവിധാനം കുറച്ച് നാളുകളായി തന്റെ മനസിൽ ഉണ്ടായിരുന്ന കാര്യമാണ്.രണ്ട് മാസം മുൻപ് ഊഴത്തിന്റെ സെറ്റിൽ വച്ചാണ് പൃഥ്വിയോട് കഥ പറയുന്നത്. പൂർത്തിയാക്കിയ സ്‌ക്രിപ്റ്റുമായാണ് പൃഥ്വിയെ സമീപിച്ചത്. കഥ കേട്ടപ്പോൾ പൃഥ്വി നായകനാകാൻ സമ്മതം മൂളുകയും താൻ തന്നെ ചിത്രം സംവിധാനം ചെയ്യാൻ നിർദ്ദേശിക്കുകയുമായിരുന്നു.

ത്രില്ലർ സ്വഭാവമുള്ള കുടുംബ ചിത്രമായിരിക്കും ഇതെന്നും ഷാജോൺ പറഞ്ഞു. ആർ.എസ് വിമൽ സംവിധാനം ചെയ്യുന്ന കർണൻ എന്ന ചിത്രത്തിന്റെ തിരക്കുകൾ കഴിഞ്ഞാൽ അടുത്ത വർഷം ആദ്യം ഷാജോൺ-പൃഥ്വിരാജ് ചിത്രം തുടങ്ങും. ശങ്കർ സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം 2.0യിലാണ് ഷാജോൺ ഇപ്പോൾ അഭിനയിക്കുന്നത്. ബോളിവുഡ് താരം അക്ഷയ്കുമാറിനും രജനീകാന്തിനുമൊപ്പമുള്ള കോമ്പിനേഷൻ സീനുകളും ചി്ത്രത്തിൽ ഉണ്ടെന്നും ഷാജോൺ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP