Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

' ഇന്ദ്രൻസ് എന്ന മികച്ച നടനെ മലയാള സിനിമ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ട് രണ്ടോ മൂന്നോ വർഷമേ ആയിക്കാണൂ, എന്നാൽ മലയാള സിനിമയിൽ മികച്ച വ്യക്തിത്വത്തിന് ഒരു അവാർഡ് ഉണ്ടായിരുന്നെങ്കിൽ അത് പല കുറി ഇന്ദ്രൻസിന് ലഭിച്ചേനെ'; അവാർഡ് ദാന ചടങ്ങിൽ പൃഥ്വിരാജ് ഇന്ദ്രൻസിനെ കുറിച്ച് പറഞ്ഞ വാക്കുകൾ നെഞ്ചോട് ചേർത്ത് സിനിമാ പ്രേമികൾ

' ഇന്ദ്രൻസ് എന്ന മികച്ച നടനെ മലയാള സിനിമ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ട് രണ്ടോ മൂന്നോ വർഷമേ ആയിക്കാണൂ, എന്നാൽ മലയാള സിനിമയിൽ മികച്ച വ്യക്തിത്വത്തിന് ഒരു അവാർഡ് ഉണ്ടായിരുന്നെങ്കിൽ അത് പല കുറി ഇന്ദ്രൻസിന് ലഭിച്ചേനെ'; അവാർഡ് ദാന ചടങ്ങിൽ പൃഥ്വിരാജ് ഇന്ദ്രൻസിനെ കുറിച്ച് പറഞ്ഞ വാക്കുകൾ നെഞ്ചോട് ചേർത്ത് സിനിമാ പ്രേമികൾ

മറുനാടൻ ഡെസ്‌ക്‌

മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ഇന്ദ്രൻസിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ മലയാളികളുടെ നെഞ്ചിൽ കനൽ പോലെ ജ്വലിക്കുകയാണ്. തിരുവനന്തപുരത്ത് ഇന്ദ്രൻസിനെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കവേയാണ് പൃഥ്വിരാജ് തന്റെ മനസ് തുറന്നത്. ' ഇന്ദ്രൻസ് എന്ന മികച്ച നടനെ മലയാള സിനിമ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ട് രണ്ടോ മൂന്നോ വർഷമേ ആയിക്കാണൂ, എന്നാൽ മലയാള സിനിമയിൽ മികച്ച വ്യക്തിത്വത്തിന് ഒരു അവാർഡ് ഉണ്ടായിരുന്നെങ്കിൽ അത് പല കുറി ഇന്ദ്രൻസിന് ലഭിച്ചേനെ' എന്നാണ് അദ്ദേഹം ഇന്ദ്രൻസിനെ കുറിച്ച് പറഞ്ഞത്.

മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും' എന്ന ചിത്രം മുതലുള്ള അടുപ്പമാണ് അദ്ദേഹവുമായി. അതിനു ശേഷം എവിടെ വച്ചു കണ്ടാലും മേസ്തിരി എന്ന് അദ്ദേഹത്തിന്റെ വിളി കേൾക്കാറുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ നല്ല കഥപാത്രങ്ങളിലേക്കുള്ള തുടക്കം മാത്രമാകട്ടെ ഇത്, കൂടുതൽ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും പൃഥ്വിരാജ് ആശംസിച്ചു. കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതാവസ്ഥയെപ്പറ്റിയും പൃഥ്വിരാജ് സംസാരിക്കുകയുണ്ടായി. നമ്മളാൽ കഴിയുന്ന സഹായങ്ങളെല്ലാം ദുരിതമനുഭവിക്കുന്നവർക്ക് ചെയ്യണമെന്ന് പൃഥ്വിരാജ് പറഞ്ഞു. സിനിമാ ലോകത്തു നിന്നും വ്യവസായ ലോകത്തുനിന്നും പലവിധത്തിലുള്ള സഹായങ്ങൾ അവരിൽ എത്തിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

'പത്രങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അറിയുന്നത് മാത്രമാണ് ഇവിടെ നടക്കുന്നതെന്ന് നിങ്ങൾ കരുതരുത്. കഴിഞ്ഞ ദിവസം എന്നോട് ഒരാൾ പറഞ്ഞു, 'നിങ്ങൾ ചെയ്താൽ പത്രത്തിൽ വാർത്തയൊക്കെ വരും, ഞങ്ങൾ ചെയ്തിട്ട് എന്ത് ഗുണം എന്ന്.' അതല്ല ഇതിന്റെ ഉദ്ദേശം. ഇങ്ങനെയൊരു അവസ്ഥയിൽ 'ഞാൻ കാറിന് ടാക്‌സ് അടക്കില്ല, റോഡ് നല്ലതല്ല', എന്നൊന്നും നമുക്ക് പറയാൻ നമുക്കൊരു കാരണമില്ല, സംഭാവനകളുടെ വലിപ്പമല്ല അത് ചെയ്യാനുള്ള മനസ്സാണ് ഇന്ന് നമുക്ക് ആവശ്യം. പത്രത്തിൽ വരുമോ ഇല്ലയോ എന്നതല്ല അതിന്റെ ഉദ്ദേശം. എല്ലാവരും കൈകോർത്ത് പിടിച്ചാൽ ഈ അവസ്ഥയെ അതിജീവിക്കും എന്ന് ഉറപ്പുണ്ട്.' പൃഥ്വിരാജ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP