Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എല്ലാ തരത്തിലുള്ള ആൾക്കാർക്കും തിയേറ്ററിലെത്തി കൈയടിച്ച് ആസ്വദിക്കാനുള്ള ഒരു ലാലേട്ടൻ സിനിമ; അതാണ് ലൂസിഫറിലൂടെ ഞാൻ ശ്രമിച്ചിരിക്കുന്നത്'; മോഹൻലാൽ ചിത്രം ലൂസിഫർ റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ഇത് തന്റെ ആഗ്രഹ സാക്ഷാത്കാരമാണെന്നറിയിച്ച് പൃഥ്വിരാജ്

'എല്ലാ തരത്തിലുള്ള ആൾക്കാർക്കും തിയേറ്ററിലെത്തി കൈയടിച്ച് ആസ്വദിക്കാനുള്ള ഒരു ലാലേട്ടൻ സിനിമ; അതാണ് ലൂസിഫറിലൂടെ ഞാൻ ശ്രമിച്ചിരിക്കുന്നത്'; മോഹൻലാൽ ചിത്രം ലൂസിഫർ റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ഇത് തന്റെ ആഗ്രഹ സാക്ഷാത്കാരമാണെന്നറിയിച്ച് പൃഥ്വിരാജ്

മറുനാടൻ ഡെസ്‌ക്‌

മലയാളത്തിന്റെ വിസ്മയ താരം മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫർ റിലീസ് ചെയ്യാൻ ഏതാനും ദിവസം മാത്രം ബാക്കി നിൽക്കേ തന്റെ ഉള്ളിലുള്ളത് തുറന്ന് പറയുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. തന്റെ ആദ്യ ചിത്രമായ ലൂസിഫർ എല്ലാ വിഭാഗത്തിലുള്ളവർക്കും കൈയടിച്ച് ആസ്വദിക്കാൻ സാധിക്കുന്ന ഒന്നാണെന്നും താരം ഉറപ്പ് തരുന്നു.

സ്റ്റീഫൻ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവർത്തകന്റെ റോളിലാണ് മോഹൻലാൽ ലൂസിഫറിൽ എത്തുന്നത്. പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യർ നായികയായി ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലൻ വേഷവും ചെയ്യുന്ന ചത്രം മലയളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നാണ്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ലൂസിഫർ നിർമ്മിക്കുന്നത്. തിരുവനന്തപുരം, വാഗമൺ, വണ്ടിപ്പെരിയാർ, എറണാകുളം, ബംഗളൂരു, ദുബായ്, ലക്ഷദ്വീപ്, റഷ്യ തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

സിനിമയെ പറ്റി പൃഥ്വിരാജിന്റെ വാക്കുകൾ

'ലൂസിഫറിനെ കുറിച്ച് ഞാൻ ആദ്യം കേൾക്കുമ്പോൾ തന്നെ ഇത് ഒരുപാട് ആൾക്കാർക്ക് ഇഷ്ടപ്പെടുന്ന, ആൾക്കാർ തിയേറ്ററിൽ പോയി വലുതായി എൻജോയ് ചെയ്യുന്ന ഒരു സിനിമ സൃഷ്ടിക്കാൻ സാധിക്കും എന്ന ചിന്തയാണ് മനസിലേക്ക് വന്നത്. ലാലേട്ടനെ പോലെ ഒരു വലിയ സ്റ്റാർ ഉണ്ടെങ്കിൽ അത് സാധിക്കുമെന്ന് തോന്നി. സംവിധായകനെന്ന രീതിയിൽ സിനിമ ഹിറ്റാവുക എന്നതാണ് സ്വപ്നം.

 

അത്തരത്തിൽ എല്ലാ തരത്തിലുമുള്ള ആൾക്കാരും തിയേറ്ററുകളിലെത്തി കൈയടിച്ച ആസ്വദിക്കാനൊരു സിനിമ അതാണ് ലൂസിഫറിലൂടെ ഞാൻ ചെയ്യാൻ ശ്രമിച്ചിരിക്കുന്നത്. അത് എന്തായി തീർന്നു എന്ന് എനിക്കറിയില്ല.' ഹിറ്റ് 96.7 എഫ്എമ്മുമായുള്ള അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP