Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇതുവരെ പുറത്ത് വന്ന പോസ്റ്ററുകളും പ്രചരണങ്ങളും ആരാധക സൃഷ്ടി; ഇതുവരെ കണ്ടതൊന്നുമല്ല ലൂസിഫർ; പൃഥിയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ

ഇതുവരെ പുറത്ത് വന്ന പോസ്റ്ററുകളും പ്രചരണങ്ങളും ആരാധക സൃഷ്ടി; ഇതുവരെ കണ്ടതൊന്നുമല്ല ലൂസിഫർ; പൃഥിയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറാണ് കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിലും സിനിമാ ലോകത്തുമൊക്കെ ചർച്ചാവിഷം. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം പൃഥ്വിരാജിന്റെ ആദ്യത്തെ സംവിധാന സംരംഭം കൂടിയാണ്. ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനവും നടന്നു കഴിഞ്ഞു.

എന്നാൽപ്രഖ്യാപനത്തിന് ശേഷം ചിത്രവുമായി ബന്ധപ്പെട്ട് ഒത്തിരി പോസ്റ്ററുകളും ട്രെയിലറുകളും സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. എന്നാൽ അതെല്ലാം വ്യാജമാണെ ന്നാണ് പൃഥ്വിരാജ് ഇപ്പോൾ വെളിപ്പെടുത്തുന്നത്. തന്റെ ഫേസ്‌ബുക്കിലൂടെയാണ് പൃഥ്വിരാജ് ലൂസിഫറുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങളോട് പ്രതികരിച്ചത്.

പൃഥ്വിയുടെ പോസ്റ്റ് ഇങ്ങനെ

ഈ പോസ്റ്റ്, 'ലൂസിഫർ' എന്ന എന്റെ ആദ്യത്തെ സംവിധാന സംരംഭത്തെ കുറിച്ചാണ്. ആദ്യം തന്നെ ഒരായിരം നന്ദി! ഇതിനോടകം എനിക്ക് ലഭിച്ച സ്േനഹത്തിനും ഇങ്ങനെ ഒരു തീരുമാനത്തിന് നൽകിയ പ്രോഹത്സാഹനത്തിനും. നിങ്ങളുടെ ആവേശം തന്നെ ആണ് ഈ സിനിമയുടെ ഏറ്റവും വലിയ ശക്തി! എന്നാൽ... 'ലൂസിഫർ' എന്ന സിനിമയുടെ ഇന്നേ വരെ ഇറങ്ങിയ 'ഫസ്റ്റ് ലുക്കുകളും', 'ട്രെയിലറുകളും', 'മോഷൻ പോസ്റ്ററുകളും' ഒന്നും തന്നെ ആ സി
നിമയുടെ യഥാർത്ഥ കഥയെയോ കഥാപാത്രത്തെയോ ആസ്പദം ആക്കി ഉള്ളതല്ല. അവ എല്ലാം തികച്ചും അണ്ണോഫിഷ്യൽ ആയ ആരാധക സൃഷ്ടികളാണ്. നിരുത്സാഹപ്പെടുത്തുക അല്ല..അവയിൽ പലതും കലാബോധവും മൂല്യവും ഉള്ളവയാണ്..പക്ഷെ എന്റെ സിനിമയുമായി ഒരു തരത്തിലും ബന്ധമുള്ളതല്ല എന്ന് മാത്രം! '

ലൂസിഫർ' ന്റെ പ്രാരംഭ ഘട്ട ചർച്ചകളിൽ ആണ് നമ്മൾ ഇപ്പോൾ. ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടിയിരിക്കുന്നു ലാലേട്ടൻ എന്ന സൂപ്പർ സ്റ്റാറും മഹാനടനും അരങ്ങു വാഴുന്ന ആ സിനിമയുടെ സാക്ഷാത്കാരത്തിലേക്കു എത്താൻ. ഈ യാത്രയിൽ എന്നോടൊപ്പം നിങ്ങളും ഉണ്ടാവും എന്ന പ്രതീക്ഷയിൽ..
പൃഥ്വിരാജ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP