Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത് പൃഥ്വിരാജ് തന്നെയോ ? ഇരുണ്ട മുഖവും തടിച്ചുരുണ്ട ശരീരവുമായി പ്രിയതാരം; ബ്ലെസിയുടെ ആടുജീവിതത്തിനായി പൃഥ്വിയുടെ ഞെട്ടിക്കുന്ന മേക്കോവർ; ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ജോർദാനിൽ; വെള്ളിത്തിരയിൽ എത്തുന്ന നജീബിനായി കാത്തിരിപ്പോടെ പ്രേക്ഷകർ

ഇത് പൃഥ്വിരാജ് തന്നെയോ ?  ഇരുണ്ട മുഖവും തടിച്ചുരുണ്ട ശരീരവുമായി പ്രിയതാരം; ബ്ലെസിയുടെ ആടുജീവിതത്തിനായി പൃഥ്വിയുടെ ഞെട്ടിക്കുന്ന മേക്കോവർ; ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ജോർദാനിൽ; വെള്ളിത്തിരയിൽ എത്തുന്ന നജീബിനായി കാത്തിരിപ്പോടെ പ്രേക്ഷകർ

മറുനാടൻ ഡെസ്‌ക്‌

ഇരുണ്ട മുഖവും തടിച്ചുരുണ്ട ശരീരവുമായി വന്ന പൃഥ്വിരാജിന്റെ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിൽ നജീബായി എത്തുന്ന താരം പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ചിത്രത്തിൽ കഥാപാത്രത്തിനായി പൃഥ്വിരാജ് ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ്. അഭിനയ സാധ്യത ഏറെയുള്ള കഥാപാത്രം കൈയിൽ കിട്ടിയതിന്റെ ത്രില്ലിലാണ് താരവും. എന്നാൽ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിൽ പൃഥ്വിരാജിന് മെലിയേമ്ടി വരുമെന്നുമാണ് ഇപ്പോൾ അണിയറ പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന വിവരം. സിനിമയുടെ അടുത്ത ഷെഡ്യൂളിൽ പൃഥ്വിക്ക് മെലിേയണ്ടി വരും.

ബിഗ് ബജറ്റ് ചിത്രമായ ആടുജീവിതത്തിൽ അമലാപോളാണ് നായിക. നജീബിന്റെ ഭാര്യ സൈനുവായാണ് അമല എത്തുന്നത്. വിനീത് ശ്രീനിവാസൻ, അപർണാ ബാലമുരളി, സന്തോഷ് കീഴാറ്റൂർ, ലെന തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കെ.ജി.എ ഫിലിംസിന്റെ ബാനറിൽ കെ.ജി അബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. കുട്ടനാടും, ജോർദാനും, ഈജിപ്തുമാണ് ചിത്രത്തിന്റ പ്രധാന ലൊക്കേഷനുകൾ. ബെന്യാമിന്റെ നോവലിനോട് പൂർണമായും നീതി പാലിക്കുന്ന ചിത്രമായിരിക്കും ആടുജീവിതമെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു.

2019 ൽ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ റിലീസിനു കാലതാമസമുണ്ടാകുമെന്ന് ബ്ലെസി പറഞ്ഞിരുന്നു. സംഗീത ചക്രവർത്തി എ.ആർ റഹ്മാൻ 25 വർഷത്തിന് ശേഷം മലയാളത്തിൽ സംഗീത വിരുന്നൊരുക്കുന്ന ചിത്രം കൂടിയാകും ഇത്. ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ് ഓസ്‌കാർ ജേതാവ് റസൂൽ പൂക്കൂട്ടിയാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP