Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിറവയറുമായി പൂഞ്ചിരി തൂകി നില്ക്കുന്ന പ്രിയ; സർപ്രൈസ് ഒരുക്കി ചാക്കോച്ചന്റെ സഹോദരിമാർ; ആരെയും അറിയിക്കാതെ നടത്തിയ ബേബി ഷവർ ചിത്രങ്ങൾ പുറത്ത് വിട്ട് ചാക്കോച്ചൻ

നിറവയറുമായി പൂഞ്ചിരി തൂകി നില്ക്കുന്ന പ്രിയ; സർപ്രൈസ് ഒരുക്കി ചാക്കോച്ചന്റെ സഹോദരിമാർ; ആരെയും അറിയിക്കാതെ നടത്തിയ ബേബി ഷവർ ചിത്രങ്ങൾ പുറത്ത് വിട്ട് ചാക്കോച്ചൻ

വിവാഹം കഴിഞ്ഞ് നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞു പിറന്നത്. ഏപ്രിൽ 18 നാണ് താൻ ആൺകുഞ്ഞിന്റെ അച്ഛനായ വിവരം കുഞ്ചാക്കോ ബോബൻ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചപ്പോഴാണ് പുറം ലോകം പ്രിയ ഗർഭിണിയായിരുന്നുവെന്നുള്ള കാര്യം പോലും അറിയുന്നത്.

ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാമിലാണ് പ്രിയയുടെ ബേബിഷവർ ഫോട്ടോസ് ചാക്കോച്ചൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസറ്റ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു.കൺമണിക്കായുള്ള ആ കാത്തിരിപ്പിന്റെ ആഘോഷവും ഒരുക്കങ്ങളുമാണ് ചിത്രത്തിലുള്ളത്.

തന്റെ ഔദ്യോഗിക പേജിലൂടെയാണ് കുഞ്ചാക്കോ ബോബൻ ബേബി ഷവർ ചിത്രങ്ങൾ പങ്കു വച്ചത്. 'പ്രിയയുടെ ബേബി ഷവർ മാതാപിതാക്കൾ ആകുന്നതിലെ അനുഗ്രഹ നിമിഷം' എന്ന വരികളോടെയാണ് താരം ചിത്രങ്ങൾ ഷെയർ ചെയ്തത്. .ചിത്രം പങ്ക് വച്ചതോടെ ഇത്ര വലിയ സന്തോഷം പങ്കു വയ്ക്കാൻ വൈകിയതിലുള്ള പരിഭവവും ആരാധകർ താരത്തിനോടു പങ്കു വയ്ക്കുന്നുണ്ട്..

2015 ഏപ്രിലിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഏപ്രിലിൽ തന്നെയാണ് പ്രിയയുടെ ജന്മദിനവും. ഇതേ ഏപ്രിൽ മാസത്തിൽ തന്നെ കാത്തിരിപ്പിനൊടുവിൽ കൺമണി പിറന്നതും ചാക്കോച്ചനും കുടുംബത്തിനും ഇരട്ടി സന്തോഷമായി. ലളിതമായി എന്നാൽ പ്രൗഡി ഒട്ടും കുറയാതെയാണ് പ്രിയ ബേബി ഷവർ ചടങ്ങിനായി അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. പ്രിയയുടെ വസ്ത്രത്തിന്റെ അതേ കളർ കോട്ടും സൂട്ടുമാണ് ചാക്കോച്ചന്റെ വേഷം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP