Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോളിവുഡ് താരങ്ങൾക്കിടയിലും തിളങ്ങി പ്രിയ വാര്യർ; രൺവീറിനൊപ്പം സെൽഫിയെടുത്ത് നടി; അഡാറ് ലൗവിലെ കണ്ണിറുക്കൽ നടിക്കൊപ്പം അനുകരിച്ച് നടൻ വിക്കി കൗശൽ; സൈബർ ലോകത്ത് വീണ്ടും വൈറലായി നടിയുടെ വീഡിയോയും ചിത്രങ്ങളും

ബോളിവുഡ് താരങ്ങൾക്കിടയിലും തിളങ്ങി പ്രിയ വാര്യർ; രൺവീറിനൊപ്പം സെൽഫിയെടുത്ത് നടി; അഡാറ് ലൗവിലെ കണ്ണിറുക്കൽ നടിക്കൊപ്പം അനുകരിച്ച് നടൻ വിക്കി കൗശൽ; സൈബർ ലോകത്ത് വീണ്ടും വൈറലായി നടിയുടെ വീഡിയോയും ചിത്രങ്ങളും

കേവലം ഒറ്റ കണ്ണിറുക്കൽ കൊണ്ട് ലോകമെങ്ങും തരംഗമായ താരം പ്രിയ വാര്യർ ബോളിവുഡിലും തിളങ്ങുകയാണ്. തന്റെ ആദ്യ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നതിന് പി്ന്നാലെ ബോളിവുഡ് സൂപ്പർ താരങ്ങൾക്കൊപ്പമുള്ള സെൽഫിയും പവീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്

ബോളിവുഡ് സൂപ്പർ ഹീറോ രൺവീറിനൊപ്പമുള്ള താരത്തിന്റെ സെൽഫി ബോളിവുഡ് താരം വിക്കി കൗശലിനൊപ്പമുള്ള വീഡിയോയുമാണ് സൈബർ ലോകം കീഴടക്കുന്നത്. മുംബയിലെത്തിയ പ്രിയ താരങ്ങൾക്കൊപ്പം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങളാണ് ആരാധകർക്കായി പങ്ക് വച്ചത്. 'ഇതിലും കൂടുതൽ ഞാൻ എന്താണ് ചോദിക്കേണ്ടത്?' എന്ന അടിക്കുറിപ്പോടെയാണ് പ്രിയ പ്രകാശ് രൺവീറിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്.ചിത്രത്തിന് താഴെ രൺവീർ കമന്റൊന്നും ചെയ്തിട്ടില്ല.

അതേസമയം, വിക്കി കൗശലിന്റെ കൂടെയുള്ള ഒരു വീഡിയോയും പ്രിയ പങ്കുവച്ചിട്ടുണ്ട്. 'അത്രയും മാധുര്യമുള്ളയാൾ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തത്. 'നിങ്ങളെ കണ്ടതിൽ വളരെ സന്തോഷം,' എന്ന് വിക്കിയും കമന്റ് ചെയ്തിട്ടുണ്ട്.പ്രിയ ചെയ്ത് വൈറലായ വിരൽ ഗൺ ഷൂട്ട് പ്രിയയ്‌ക്കൊപ്പം അനുകരിച്ചിരിക്കുകയാണ് വിക്കിയും. ഇതിന്റെ വീഡിയോയും ഇപ്പോൾ വൈറലാണ്. താരങ്ങൾക്കായ് പ്രത്യേകം ഒരുക്കിയ 'ഉറി' എന്ന ചിത്രത്തിന്റെ സ്‌ക്രീനിംഗിൽ പ്രിയയും പങ്കെടുത്തിരുന്നു. തുടർന്ന് പ്രിയ ഇൻസ്റ്റാഗ്രാമിൽ പുറത്തു വന്ന വീഡിയോയാണ് സൈബർലോകം കീഴടക്കുന്നത്.

'ശ്രീദേവി ബംഗ്ലാവ്' എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് പ്രിയ നായികയാവുന്നത്. 70 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൂർണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാർ ലൗവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ താരമാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രത്തിലെ ഗാന രംഗത്തിൽ കണ്ണുകൾ കൊണ്ട് മായജാലം തീർത്താണ് പ്രിയ ലോക ജനത ശ്രദ്ധ പിടിച്ചുപറ്റിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP