Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സത്യങ്ങൾ പറയാൻ തുടങ്ങിയാൽ ചിലരൊക്കെ വെള്ളം കുടിക്കും; എന്തിന് അവരെ പോലെയാകണം; മൗനം പാലിക്കുന്നു; വിവാദങ്ങൾ തുടരവേ മുന്നറിയിപ്പമായി പ്രിയവാര്യരുടെ കുറിപ്പ്

സത്യങ്ങൾ പറയാൻ തുടങ്ങിയാൽ ചിലരൊക്കെ വെള്ളം കുടിക്കും; എന്തിന് അവരെ പോലെയാകണം; മൗനം പാലിക്കുന്നു; വിവാദങ്ങൾ തുടരവേ മുന്നറിയിപ്പമായി പ്രിയവാര്യരുടെ കുറിപ്പ്

ഡാർ ലവ് എന്ന ചിത്രം ഇറങ്ങുന്നതിനും മുമ്പ് ചിത്രത്തിലെ ഒറ്റ ഗാനരംഗത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യർ. എന്നാൽ ചിത്രം റിലീസ് ചെയ്ത ശേഷം പ്രിയയ്ക്ക് നേരെ വിവാദങ്ങളും തലപൊക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ പോലും ഏറെ ട്രോളുകളാണ് പ്രിയയ്ക്കെതിരെ ഉയർന്നത്. പ്രദർശനത്തിന് എത്തിയതിനുശേഷം സംവിധായകൻ ഒമർ ലുലുവും നടി നൂറിൽ ഷെറിഫും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയതും ചർച്ചയായിരുന്നു. അഡാർ ലവിന്റെ ചിത്രീകരണത്തിനിടയിലും പിന്നീട് നടന്ന കാര്യങ്ങളെക്കുറിച്ചുമൊക്കെയാണ് ഇരുവരും സംസാരിച്ചത്. പ്രിയ വാര്യരെക്കുറിച്ച് ചോദിച്ചപ്പോൾ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു നൂറിൻ. തനിക്ക് അത്ര അടുപ്പമില്ലെന്നും കാര്യങ്ങൾ അറിയില്ലെന്നുമായിരുന്നു നൂറിൻ പറഞ്ഞത്.പ്രിയ ആളാകെ മാറിപ്പോയെന്നും പറഞ്ഞ പല കാര്യങ്ങളും അറംപറ്റിയെന്നും ഒമർ പ്രതികരിച്ചിരുന്നു, എന്നാലിപ്പോൾ വിവാദങ്ങൾ തുടരവേ മുന്നറിയിപ്പുമായി എത്തുകയാണ് പ്രിയ.

താൻ സത്യങ്ങൾ തുറന്നു പറയാൻ തുടങ്ങിയാൽ ചിലരൊക്കെ വെള്ളം കുടിക്കുമെന്നാണ് പ്രിയ പറഞ്ഞത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ മുന്നറിയിപ്പ്.

'സത്യങ്ങൾ ഞാൻ പറയാൻ തുടങ്ങിയാൽ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിന് അവരെ പോലെയാകണം മൗനം പാലിക്കുന്നു എന്നു മാത്രം. കാരണം കർമ്മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങൾ പുറത്തു കൊണ്ടു വരും. ആ സമയം ഒട്ടും ദൂരെയല്ല' പ്രിയ കുറിച്ചു. ഒരു അഡാർ ലവിനെ കുറിച്ചുള്ള വിവാദങ്ങൾ അവസാനിക്കാത്ത സാഹചര്യത്തിലാണ് പ്രിയയുടെ വാക്കുകൾ.

പ്ലസ്ടു വിദ്യാർത്ഥികളുടെ പ്രണയവും സൗഹൃദവും ആണ് ഒരു അഡാർ ലവിന്റെ ഇതിവൃത്തം. പൂർണമായും പുതുമുഖങ്ങളെ വച്ച് നിർമ്മിച്ച ചിത്രത്തിൽ പ്രിയ വാര്യർ, റോഷൻ, നൂറിൽ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ലോകത്താകമാനം 2000 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. തമിഴിലും തെലുങ്കിലും 'ലവേഴ്സ് ഡേ' എന്ന പേരിലും കന്നഡയിൽ 'കിറിക് ലവ് സ്റ്റോറി' എന്ന പേരിലുമാണ് അഡാർ ലവിന്റെ മൊഴിമാറ്റപതിപ്പുകൾ എത്തുന്നത്.

അഡാർ ലവ് റിലീസിനെത്തും മുമ്പ് പ്രിയ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന 'ശ്രീദേവി ബംഗ്ലാവ്' എന്ന ചിത്രത്തിലൂടെയാണ് പ്രിയ ബോളിവുഡിലേക്ക് ചുവട് വയക്കുന്നത്. 70 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം പൂർണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ നേരത്തെ പുറത്തിറങ്ങിയിരുന്നു.

എന്നാൽ ചിത്രം റിലീസിനെത്തും മുമ്പ് തന്നെ വിവാദമായിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 'ശ്രീദേവി ബംഗ്ലാവി'നെതിരേ വക്കീൽ നോട്ടീസ് ലഭിച്ചിരുന്നു. ശ്രീദേവിയുടെ ഭർത്താവും ബോളിവുഡ് നിർമ്മാതാവുമായ ബോണി കപൂറാണ് ചിത്രത്തിന്റെ സംവിധായകനുൾപ്പെടെയുള്ള അണിയറക്കാർക്കെതിരേ വക്കീൽ നോട്ടീസ് അയച്ചത്.

എന്നാൽ കഴിഞ്ഞ ദിവസം പ്രിയ പ്രകാശ് വാര്യർ കേവലം കണ്ണുചിമ്മുന്ന ഒരു പെൺകുട്ടിയായല്ല ഒരു സൂപ്പർതാരമായി ഒരിക്കൽ അറിയപ്പെടുമെന്ന് ബോളിവുഡ് താരവും എംപിയുമായ ശത്രുഘ്നൻ സിൻഹ പ്രതികരിച്ചിരുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP