Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൊട്ടരികിലായി ഇരുന്നിരുന്ന അല്ലുവിന് നേരെ കണ്ണിറുക്കി ഗൺ കിസ്ല് നല്കി പ്രിയാ വാര്യർ; അല്പം നാണത്തോടെ പൊട്ടിച്ചിരിച്ചുകൊണ്ട് നടനും; വൈറലാകുന്ന വീഡിയോ കാണാം

തൊട്ടരികിലായി ഇരുന്നിരുന്ന അല്ലുവിന് നേരെ കണ്ണിറുക്കി ഗൺ കിസ്ല് നല്കി പ്രിയാ വാര്യർ; അല്പം നാണത്തോടെ പൊട്ടിച്ചിരിച്ചുകൊണ്ട് നടനും; വൈറലാകുന്ന വീഡിയോ കാണാം

ഡാർ ലവ് ചിത്രത്തിലെ ഒറ്റ സീൻ കൊണ്ട് ആരാധകരെ സ്വന്തമാക്കിയ പ്രിയ വാര്യർ എന്നും വാർത്തകളിലെ താരമാണ്. ബോളിവുഡിലടക്കം നടിക്ക് ഇപ്പോൾ ആരാധകർ ഏറെയാണ്. കഴിഞ്ഞ ദിവസം തന്റെ പ്രിയ നടനായ അല്ലു അർജ്ജുന് നേരെയും പ്രിയ ഗൺ കിസ് ചൂണ്ടിയ  ആണ് ഇപ്പോൾ വൈറലാകുന്നത്.

അഡാർ ലവിന്റെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് സംഭവം. ചടങ്ങിൽ അതിഥിയായി എത്തിയത് അല്ലു അർജുൻ ആണ്. പ്രിയയുടെ വലിയ ആരാധകനുമാണ് അല്ലു അർജുൻ.ഓഡിയോ ലോഞ്ചിനിടെ അവതാരയുടെ ആവശ്യപ്രകാരം പ്രിയ വാര്യർ അല്ലു അർജുനന് ഗൺ കിസ് നൽകി. വെടിവെച്ചപ്പോൾ അല്ലു അർജുൻ നാണത്തോടെ പൊട്ടിച്ചിരിക്കുകയാണ്. പ്രിയയുടെ അടുത്തായി നായകൻ റോഷനും ഉണ്ടായിരുന്നു.

ഒറ്റകണ്ണിറുക്കലിലൂടെ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ. അഭിനയിച്ച ഒറ്റചിത്രം പോലും ഇതുവരെ റിലീസിനെത്തിയിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങൾക്ക് ഏറെ പരിചിതയാണ് പ്രിയ. അല്ലു അർജുനെ തന്റെ വിഖ്യാതമായ ഒറ്റ കണ്ണിറുക്കിയുള്ള ഗൺ ഷോട്ടിലൂടെ വീഴ്‌ത്തി വീണ്ടും പ്രിയ വാര്യർ വാർത്തകളിൽ നിറയുകയാണ്.

ലൗവേഴ്സ് ഡേ എന്ന പേരിലാണ് ചിത്രം തെലുങ്കിൽ പുറത്തിറക്കുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലൗവിനെ ശ്രദ്ധേയമാക്കിയത് ചിത്രത്തിലെ പ്രിയ വാര്യരുടെ കണ്ണിറുക്കൽ സീനായിരുന്നു. തുടർന്ന് വിങ്ക് ഗേൾഎന്ന പേരിൽ ഇന്റർനാഷണൽ ചാനലുകളിൽ വരെ പ്രിയ വാര്യർ ചർച്ചാവിഷയമാവുകയായിരുന്നു.

പ്രിയ വാര്യരുടെ ബോളിവുഡിലെ അരങ്ങേറ്റ് ചിത്രമാണ് 'ശ്രീദേവി ബംഗ്ലാവ്'. റിലീസിന് മുൻപ് വിവാദത്തിൽ അകപ്പെട്ട ചിത്രത്തിന്റെ സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് മാമ്പുള്ളിയാണ്. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭർത്താവും ബോളിവുഡ് നിർമ്മാതാവുമായ ബോണി കപൂർ വക്കീൽ നോട്ടീസ് അയച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP