Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കുന്ന കാര്യത്തിൽ ഞാൻ പിന്നിലാണ്.. പക്ഷേ നീ എനിക്ക് ചെയ്തു തന്ന എല്ലാത്തിനും ഇന്ന് ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു, കാര്യം എന്തു തന്നെയായാലും പ്രതിസന്ധിഘട്ടങ്ങളിൽ നീ മാത്രമാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്'; അഡാറ് നായകൻ റോഷന് ജന്മദിനാശംസകൾ നേർന്ന് പ്രിയ വാര്യർ

'വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കുന്ന കാര്യത്തിൽ ഞാൻ പിന്നിലാണ്.. പക്ഷേ നീ എനിക്ക് ചെയ്തു തന്ന എല്ലാത്തിനും ഇന്ന് ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു, കാര്യം എന്തു തന്നെയായാലും പ്രതിസന്ധിഘട്ടങ്ങളിൽ നീ മാത്രമാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്'; അഡാറ് നായകൻ റോഷന് ജന്മദിനാശംസകൾ നേർന്ന് പ്രിയ വാര്യർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമായ ഒരു അഡാറ് ലവ്വിലൂടെയാണ് നായിക പ്രിയ വാര്യരും നായകൻ റോഷനും ശ്രദ്ധേയരായത്. സിനിമ റിലീസ് ആകും മുമ്പ് പുറത്തിറങ്ങിയ കണ്ണിറുക്കൽ രംഗത്തിലൂടെയും മാണിക്യ മലരായ പൂവി ഗാനത്തിലൂടെയും ഇരുവരും ലോകം മുഴുവൻ വൈറലായി. പ്രിയ വാര്യരെ തേടി എത്തിയതാകട്ടെ ബോളിവുഡിലെ അവസരങ്ങളുമായിരുന്നു. സിനിമക്ക് ശേഷവും ഇവർ തമ്മിൽ അടുത്ത സുഹൃത്തുക്കളാണ്.

കഴിഞ്ഞ ദിവസം ജന്മദിനത്തിൽ റോഷന് ആശംസകൾ നേർന്ന് ഇൻസ്റ്റഗ്രാമിൽ പ്രിയ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. '' വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കുന്ന കാര്യത്തിൽ ഞാൻ പിന്നിലാണ്. പക്ഷേ നീ എനിക്ക് ചെയ്തു തന്ന എല്ലാത്തിനും ഇന്ന് ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. കാര്യം എന്തു തന്നെയായാലും പ്രതിസന്ധിഘട്ടങ്ങളിൽ നീ മാത്രമാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്.

അത് ഒരോ അവസരത്തിലും നിന്നെ അപകടത്തിലാക്കിയിട്ടു പോലും. എനിക്ക് നിന്നെപ്പോലെയാകാൻ കഴിയുമോ എന്നറിയില്ല. എനിക്ക് നീ എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് നീ അറിയണം എന്നാഗ്രഹിക്കുകയാണ്. അത് വാക്കുകൾക്ക് അതീതമാണെന്ന് നിനക്ക് തന്നെ അറിയാം. ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും നിന്നെ തേടിയെത്തട്ടെ എന്ന് ഞാൻ ആശംസിക്കുന്നു'' - പ്രിയ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP