Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരാജയകാലത്ത് പിന്തുണ നൽകിയത് മോഹൻലാൽ മാത്രം; കഴിഞ്ഞ 43 വർഷത്തിനിടയിൽ മൂന്ന് തവണയെങ്കിലും മോശം കാലം ഉണ്ടായിട്ടുണ്ട്; ഇനി പ്രണയ സിനിമ ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല; ഒപ്പം' പിഴവുകൾ തിരിച്ചറിഞ്ഞശേഷം ചെയ്യുന്ന സിനിമ; പ്രിയദർശൻ മനസ് തുറക്കുമ്പോൾ

പരാജയകാലത്ത് പിന്തുണ നൽകിയത് മോഹൻലാൽ മാത്രം; കഴിഞ്ഞ 43 വർഷത്തിനിടയിൽ മൂന്ന് തവണയെങ്കിലും മോശം കാലം ഉണ്ടായിട്ടുണ്ട്; ഇനി പ്രണയ സിനിമ ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല; ഒപ്പം' പിഴവുകൾ തിരിച്ചറിഞ്ഞശേഷം ചെയ്യുന്ന സിനിമ; പ്രിയദർശൻ മനസ് തുറക്കുമ്പോൾ

പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഒപ്പം. ലാൽ അന്ധനായി എത്തുന്ന ചിത്രം ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മോഹൻലാൽ പ്രിയദർശൻ സൗഹൃദവും ഇരുവരും ചേർന്ന് ഒരുക്കിയ ഹിറ്റുകളുമാണ് ആ പ്രതീക്ഷകൾക്ക് കാരണവും. ഇപ്പോൾ പ്രിയദർശൻ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിലെ വിജയപരാജയങ്ങളെക്കുറിച്ചും മോഹൻലാൽ നൽകിയ പിന്തുണയെക്കുറിച്ചും പ്രിയദർശൻ മനസ് തുറക്കുകയാണ്. ദി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ മോഹൻലാലുമായുള്ള ഹൃദയബന്ധത്തെക്കുറിച്ചും പുതിയ ചിത്രമായ ഒപ്പത്തെക്കുറിച്ചും സംസാരിക്കുന്നത്.

കരിയറിലെ പരാജയകാലത്ത് പിന്തുണ നൽകിയത് മോഹൻലാലാണെന്ന് സംവിധായകൻ പ്രിയദർശൻ പറയുന്നു. കഴിഞ്ഞ 43 വർഷത്തിനിടയ്ക്ക് കുറഞ്ഞത് മൂന്ന് തവണയെങ്കിലും കരിയറിൽ മോശം കാലം ഉണ്ടായിട്ടുണെന്നും പ്രിയൻ പറഞ്ഞു. എൺപതുകളുടെ അവസാനം ഒരു ഹാട്രിക് വിജയം ലഭിച്ചു. വെള്ളാനകളുടെ നാട്, ആര്യൻ, ചിത്രം എന്നീ ചിത്രങ്ങൾ തുടർച്ചയായ വിജയം സമ്മാനിച്ചു.എന്നാൽ അതിന് ശേഷമിറങ്ങിയ അക്കരെ അക്കരെ, കടത്തനാടൻ അമ്പാടി എന്നീ ചിത്രങ്ങൾ ബോക്‌സോഫീസിൽ മൂക്കുംകുത്തി വീണു. അക്കാലത്ത് ആറ് മാസത്തേക്ക് സിനിമയിൽ നിന്നും ഇടവേള എടുക്കാൻ ലാൽ നിർദ്ദേശിച്ചുവെന്നും പ്രിയൻ പറഞ്ഞു. ആദ്യം വിഷമം തോന്നിയെങ്കിലും ലാലിന്റെ ഉപദേശം താൻ ശിരസാവഹിച്ചു. ലാൽ പറഞ്ഞത് ഒരു നല്ല ഉപദേശമായിരുന്നെന്ന് പിന്നീട് തോന്നിയെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.

ഈ ഇടവേളയ്ക്ക് ശേഷം ചെയ്ത ചിത്രമാണ് കിലുക്കം. അത് വൻ വിജയമായി. എന്തുകൊണ്ടാണ് ഇടവേള എടുക്കാൻ പറഞ്ഞതെന്ന് പിന്നീട് ലാലിനോട് ചോദിച്ചിട്ടുണ്ട്. തുടർ വിജയങ്ങൾ അമിത ആത്മവിശ്വാസത്തിലേക്ക് നയിക്കുമെന്നായിരുന്നു അതിന് ലാൽ നൽകിയ മറുപടിയെന്നും അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞു.

തൊണ്ണൂറുകളുടെ അവസാനവും കരിയറിൽ എനിക്കൊരു മോശം കാലമുണ്ടായെന്നും അത് ബോളിവുഡിൽ ആയിരുന്നു എന്നു പ്രിയൻ പറഞ്ഞു. അന്നും ലാൽ പറഞ്ഞതോർത്ത് ഞാൻ ഒരു ഇടവേള സ്വയം നിശ്ചയിച്ചു. പിന്നീട് ചെയ്യുന്ന സിനിമ ഹേരാ ഫേരിയാണ്.മുൻകാല സിനിമകളിലെ സ്ഥിരം നടന്മാരിൽ പലരും വിട പറഞ്ഞത് ഉണ്ടാക്കുന്ന പ്രതിസന്ധിയെക്കുറിച്ചും പ്രിയൻ പറയുന്നു.

എന്റെ പഴയ സിനിമകളിൽ ഉണ്ടായിരുന്ന പലരും ഇപ്പോഴില്ല. പപ്പുവേട്ടനും (കുതിരവട്ടം പപ്പു) ജഗതിയും തിലകനുമൊക്കെച്ചേർന്ന് രൂപപ്പെടുന്ന ഒരുതരം രസതന്ത്രമുണ്ടായിരുന്നു ആ ചിത്രങ്ങളിൽ. ഇവരെയെല്ലാം ഇപ്പോൾ മിസ് ചെയ്യുന്നുണ്ട്. പുതിയ ചിത്രത്തിൽ ഒരു പുതിയ ടീമാണ്. ചെമ്പൻ വിനോദ്, അജു വർഗീസ്, കണാരൻ ഹരീഷ് ഇവരൊക്കെ. അവരുമായി
ചേർന്നുവരികയാണ്. പക്ഷേ അതിന് സമയമെടുക്കും. മുൻപൊക്കെ ഒരു കഥാപാത്രത്തെ ഉണ്ടാക്കുമ്പോൾ ജഗതിയും ശ്രീനിവാസനുമൊക്കെ മനസിലുണ്ടാവും. കാരണം നിങ്ങൾ അവരുടെയൊക്കെ കൂടെയാണ് വളർന്നുവന്നത്. ഇപ്പോൾ ഈ പുതിയ നടന്മാരുടെ രീതി മനസിലാക്കണം. അതിന് കുറച്ച് സമയമെടുക്കുമെന്നും പ്രിയൻ പറയുന്നു.

ആളുകളുടെ പ്രതീക്ഷ ഒരു വലിയ ഭാരമാണ്. ഇന്നത്തെ കാലത്ത് എനിക്കൊരു പ്രണയസിനിമ ചെയ്യാനാവുമെന്ന് തോന്നുന്നില്ലെന്നും കാരണം ഇന്നത്തെ പ്രണയം എന്താണെന്ന് എനിക്കറിയില്ലെന്നും പ്രിയൻ പറഞ്ഞു. േപ്രക്ഷകർ മറ്റൊരു കാര്യം കൂടെ മനസിലാക്കണം. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കിലുക്കം, താളവട്ടം, ചിത്രം തുടങ്ങിയ സിനിമകളൊന്നും ഇന്ന് ചെയ്യാനാവുമെന്നും തോന്നുന്നില്ല. മൊബൈൽ ഫോൺ എന്ന ഒറ്റക്കാരണമാണ് അതിന് പിന്നിൽ. പുതുതായി സിനിമ ചെയ്യാൻ തോന്നുന്ന ആശയങ്ങൾ ചെറുപ്പക്കാരുമായി പങ്കുവയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. അവരുടെ മറുപടി എന്തെന്ന് കേൾക്കും. സ്വാനുഭവങ്ങൾ അടിസ്ഥാനമാക്കിയല്ലാത്ത ചില സിനിമകളും എഴുതേണ്ടിവന്നിട്ടുണ്ട്. എന്നെത്തന്നെ ആവർത്തിക്കാനുള്ള പ്രേരണയെക്കുറിച്ചും ഞാനിപ്പോൾ ബോധവാനാണ്. ഒരു ഫോർമുല വിജയിക്കുമ്പോൾ അത് വീണ്ടും ചെയ്യണമെന്ന് നിങ്ങൾക്ക് തോന്നും. പക്ഷേ ആ പിഴവുകളൊക്കെ ഞാൻ തിരിച്ചറിഞ്ഞു. അതിൽനിന്നൊക്കെ പൂർണമായും ദിശമാറി ചെയ്യുന്ന സിനിമയാവും 'ഒപ്പമെന്നും പ്രിയൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP