Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദൂര സ്വപ്നങ്ങളിൽ പോലും മകളെ വെച്ച് ഒരു ചിത്രം സംവിധാനം ചെയ്യുന്നതായി സങ്കൽപ്പിച്ചിട്ടില്ല; നിയോഗം പോലെ അത്തരമൊരു അവസരം ഒരുക്കിയത് വിധിയാണ്; കല്ല്യാണിയെക്കുറിച്ചോർത്ത് അഭിമാനിക്കുന്നുവെന്ന് കുറിച്ച് പ്രിയദർശൻ; അച്ഛനോട് ഒരുപാട് ഇഷ്ടമെന്ന് അറിയിച്ച് കല്യാണിയും

വിദൂര സ്വപ്നങ്ങളിൽ പോലും മകളെ വെച്ച് ഒരു ചിത്രം സംവിധാനം ചെയ്യുന്നതായി സങ്കൽപ്പിച്ചിട്ടില്ല; നിയോഗം പോലെ അത്തരമൊരു അവസരം ഒരുക്കിയത് വിധിയാണ്; കല്ല്യാണിയെക്കുറിച്ചോർത്ത് അഭിമാനിക്കുന്നുവെന്ന് കുറിച്ച് പ്രിയദർശൻ; അച്ഛനോട് ഒരുപാട് ഇഷ്ടമെന്ന് അറിയിച്ച് കല്യാണിയും

മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ പ്രിയദർശന്റെ മകൾ കല്ല്യാണിയും മലയാളത്തിലേക്ക് എത്തുകയാണ്. മാത്രമല്ല അച്ഛന്റെ സംവിധാനത്തിൽ മകൾ അഭിനയിക്കുന്നുവെന്നതും ഏറെ പ്രത്യേകത നല്കുന്നു. ഇപ്പോളിതാ മകളെ ക്യാമറയ്ക്ക് മുന്നിൽ കണ്ടതിന്റെ സന്തോഷം പങ്ക് വച്ച് പ്രിയദർശൻ എഴുതിയ കുറിപ്പാണ് ചർച്ചയാകുന്നത് .ചിത്രത്തിൽ തന്റെ ഭാഗത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി കല്യാണി യാത്രയായപ്പോൾ അച്ഛനെപ്പറ്റി വികാരഭരിതയായി ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഇപ്പോൾ അതിനു മറുപടി അറിയിക്കുകയാണ് പ്രിയദർശൻ..

മകൾക്കൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ വിദൂരസ്വപ്നങ്ങളിൽ പോലും ഇല്ലാതിരുന്ന കാര്യമാണെന്ന് പ്രിയദർശൻ പറയുന്നു. ''ഈ ലോകത്തിലെ എല്ലാ അച്ഛന്മാരെയും പോലെ ഞാനും എന്റെ മകൾക്കു വേണ്ടി പ്രാർത്ഥിക്കുകയും മകളെ ഗൈഡ് ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ വിദൂരമായ സ്വപ്നങ്ങളിൽ പോലും മകളെ വെച്ച് ഒരു ചിത്രം സംവിധാനം ചെയ്യുന്നതായി ഞാൻ സങ്കൽപ്പിച്ചിട്ടില്ല. എന്നാൽ വിധി അതു യാഥാർത്ഥ്യമാക്കി. കഠിനാധ്വാനത്തിന്റെ ഫലം എല്ലാവർക്കും തിരിച്ചുകിട്ടും. അതുകൊണ്ടാണ് അമ്മൂ ഞാൻ നിന്നെ കുറിച്ചോർത്ത് അഭിമാനിക്കുന്നത്. എന്താണോ നീ ചെയ്യാൻ ആഗ്രഹിക്കുന്നത് അതിനോട് വിശ്വസ്തത പുലർത്തൂ,'' പ്രിയദർശൻ കുറിക്കുന്നു.

ആദ്യമൊക്കെ അമ്മൂ നീ അത് ശരിയായല്ല ചെയ്യുന്നത് എന്നായിരുന്നു അച്ഛന്റെ ശാസന, എന്നാൽ ഷൂട്ടിങ് ദിവസങ്ങൾപിന്നിട്ടപ്പോൾ ഗംഭീരം എന്ന് പറഞ്ഞു അനുമോദിച്ചു. അച്ഛന് നന്ദി പറഞ്ഞു കൊണ്ടുള്ള കുറിപ്പിൽകല്യാണി പറയുന്നു.മരക്കാറിലെ എന്റെ ഭാഗം കഴിഞ്ഞിരിക്കുന്നു. അച്ഛനോടൊപ്പം ജോലി ചെയ്യുമെന്ന് രണ്ടു കൊല്ലം മുൻപ് ഞാൻ ചിന്തിച്ചത് പോലുമില്ല. അമ്മൂ, നീ അത് ശരിയായല്ല ചെയ്യുന്നത് എന്ന് പറഞ്ഞു ഒച്ചയെടുക്കുന്നതും, എന്റെ ആദ്യ ദിവസത്തെ പരിഭ്രമത്തിൽ തുടങ്ങി ഗംഭീരം ആ ഷോട്ടിൽ ഒരു കട്ട് വരുത്താൻ ഞാൻആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് അച്ഛനെനിക്ക് ഷേക്ക് ഹാൻഡ് തരുന്നതും...
ഞാൻഅതിലെ ഓരോ ഷോട്ടും വിലപ്പെട്ടതായി കരുതുന്നു. ഒരുപാടിഷ്ടം അച്ഛാ...അച്ഛന്റെ മാസ്റ്റർപീസ് ലോകം കാണുന്നത് വരെ കാത്തിരിക്കാൻ വയ്യ. അതിൽഒരു ചെറിയ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷം കല്യാണി പറയുന്നു.

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പ്രിയദർശൻ- മോഹൻലാൽ ചിത്രം 'മരക്കാർ- അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. നൂറുകോടി മുതൽമുടക്കിൽ മലയാളത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാലാണ്.

കല്യാണിക്ക് ഒപ്പം പ്രിയദർശന്റെ മകൻ സിദ്ധാർത്ഥും ചിത്രത്തിലുണ്ട്. ക്യാമറയ്ക്കു മുന്നിലാണ് കല്യാണിയെങ്കിൽ അച്ഛനൊപ്പം അണിയറയിലാണ് സിദ്ധാർത്ഥ് പ്രവർത്തിക്കുന്നത്. 'മരക്കാറി'ൽ അസോസിയേറ്റ് ആയാണ് സിദ്ധാർത്ഥ് പ്രവർത്തിക്കുന്നത്. സാൻഫ്രാൻസിക്കോയിൽ നിന്നും വിഷ്വൽ ഇഫക്റ്റ് കോഴ്സ് ഫിനിഷ് ചെയ്ത് അച്ഛന്റെ ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുകയാണ് സിദ്ധാർത്ഥ്. സാബു സിറിൽ ആണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP