Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ പരിചയപ്പെട്ട മുസ്തഫയുമായുള്ള പ്രണയം ആദ്യം പറഞ്ഞത് അച്ഛനോട്; ആർഭാട വിവാഹത്തിനോട് എതിർപ്പില്ല: നടി പ്രിയാമണിയുടെ വിശേഷങ്ങൾ ഇങ്ങനെ

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ പരിചയപ്പെട്ട മുസ്തഫയുമായുള്ള പ്രണയം ആദ്യം പറഞ്ഞത് അച്ഛനോട്; ആർഭാട വിവാഹത്തിനോട് എതിർപ്പില്ല: നടി പ്രിയാമണിയുടെ വിശേഷങ്ങൾ ഇങ്ങനെ

രുത്തിവീരൻ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിനു ദേശീയ പുരസ്‌കാരം നേടിയ നടിയാണ് പ്രിയാമണി. മലയാളികൾ പ്രിയയെ ഓർക്കുന്നത് പ്രാഞ്ചിയേട്ടൻ, തിരക്കഥ പോലുള്ള ചിത്രങ്ങളിലൂടെയും.

മുസ്തഫ രാജ് എന്ന വ്യക്തിയുമായുള്ള പ്രണയം ഒരു ചാനൽ ഷോയിലൂടെ തുറന്നു പറഞ്ഞു പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചെയ്തു ഈ നടി. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹ സങ്കൽപ്പങ്ങളെക്കുറിച്ചും പ്രിയ മനസുതുറക്കുന്നു. വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ് തന്റെ വിശേഷങ്ങൾ പ്രിയ പറയുന്നത്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെയാണ് മുസ്തഫയുമായി പരിചയപ്പെടുന്നതെന്നു പ്രിയ പറയുന്നു. ബോളിവുഡ് സിനിമാ നിർമ്മാതാവും നടി ശ്രീദേവിയുടെ ഭർത്താവുമായ ബോണി കപൂർ അദ്ദേഹത്തിന്റെ നല്ല സുഹൃത്താണ്. ബംഗാളും കർണാടകയും തമ്മിലുള്ള മത്സരമായിരുന്നു അന്ന് ബാംഗ്ലൂരിൽ വച്ച്. മുസ്തഫ ബംഗാൾ ടീമിന്റെ ഭാഗത്താണ്. താൻ സിസിഎൽ അബാസിഡറും. ബംഗാൾ ടീം പരാജയപ്പെട്ടു. പരസ്പരം കണ്ടു ഹായ് പറഞ്ഞു പിരിഞ്ഞു. ആദ്യത്തെ കണ്ടുമുട്ടൽ അത്രമാത്രം. അടുത്ത സിസിഎൽ വേദി കേരളമായിരുന്നു. ഗ്രൗണ്ടിൽവച്ച് ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. പരിചയം പുതുക്കി. പിരിയാൻ നേരം മുസ്തഫ മൊബൈൽ നമ്പർ ചോദിച്ചു. മെസേജുകളിലൂടെ ഇടയ്ക്കിടെ സംസാരിച്ചു. പിന്നീട് അത് ദിവസവുമായി.

മറ്റുള്ളവരെ ഒരുപാട് പരിഗണിക്കാറുള്ളയാളാണു മുസ്തഫയെന്നു പ്രിയ പറഞ്ഞു. പക്ഷേ, വെറുതെ നല്ല വാക്കുകൾ പറയുന്ന കൂട്ടത്തിലൊന്നുമല്ല. ഇഷ്ടമല്ലാത്ത കാര്യം ഇഷ്ടമല്ല എന്നുതന്നെ പറയും. എന്തു കാര്യമുണ്ടെങ്കിലും മുസ്തഫയോട് ഷെയർ ചെയ്യാൻ സാധിക്കാറുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അദ്ദേഹത്തോടാണ് ഉപദേശം ചോദിക്കാറെന്നും പ്രിയാമണി വ്യക്തമാക്കി.

ജീവിതത്തിൽ ഇതുവരെയും എനിക്കായി ആരും സമ്മാനങ്ങൾ വാങ്ങി തന്നിട്ടില്ല. മുസ്തഫയാണ് ഇതൊക്കെ ആദ്യമായി ചെയ്യുന്നത്. ഒരാൾ നമ്മെ കരുതുകയും ഓമനിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന സന്തോഷം താൻ ആസ്വദിക്കുന്നു. ഡി ടുവിന്റെ ഷൂട്ടിങ്ങിനിടയിൽ പലപ്പോഴും ഒരുമിച്ച് ആഹാരം കഴിക്കാൻ വേണ്ടി രണ്ടോ മൂന്നോ മണിക്കൂറിനുവേണ്ടി മാത്രം മുസ്തഫ ഫ്‌ളൈറ്റിൽ കൊച്ചിയിൽ വന്നിറങ്ങിയിട്ടുണ്ടെന്നും പ്രിയ പറഞ്ഞു.

എത്ര വേണ്ടന്ന് പറഞ്ഞാലും സമ്മാനങ്ങൾ മുസ്തഫ കുറയ്ക്കാറില്ല. ആദ്യമായി വാങ്ങിത്തന്നത് ഒരു ട്വീറ്റി ഡോളും മ്യൂസിക്ക് സിഡിയുമാണ്. ഞാൻ ആ സിഡി ഇതുവരെ തുറന്നുപോലുമില്ല.

മുസ്തഫയുടെ അച്ഛനും അമ്മയും സഹോദരങ്ങളുമൊക്കെ വളരെ സിംപിളാണ്. അച്ഛൻ ഇസ്മയിൽ രാജ്. അമ്മ സാറ. അച്ഛൻ ഇൻഡോറിൽ നിന്നാണ്. അമ്മ മുംബൈയിൽ നിന്നും. ഇപ്പോൾ രണ്ടുപേരും മുസ്തഫയുടെ ഇളയ സഹോദരൻ ഹുസൈനിന്റെ കൂടെ യുഎസിലാണ്. ഹുസൈന് അവിടെ സ്വന്തമായി ബിസിനസ് ഉണ്ട്. ഹുസൈനെ കൂടാതെ ഒരു സഹോദരി കൂടിയുണ്ട് മുസ്തഫയ്ക്ക്. അവരുടെ വിവാഹം കഴിഞ്ഞു.

മുസ്തഫയോടു താനാണ് ആദ്യം പ്രണയം വെളിപ്പെടുത്തിയതെന്നും പ്രിയ പറയുന്നു. മുസ്തഫയ്ക്ക് ഇഷ്ടമാണെന്ന് പറഞ്ഞു മെസേജ് അയച്ചു. പിന്നീട് ആഴ്ചകളെടുത്തിട്ടാണ് ഞാൻ പറയുന്നത് സത്യമാണെന്ന് മുസ്തഫ വിശ്വസിച്ചതെന്നും പ്രിയ ഓർക്കുന്നു.

വീട്ടിൽ അച്ഛനോടാണ് ഞാൻ ആദ്യമായി പ്രണയത്തെക്കുറിച്ച് സംസാരിച്ചത്. എന്റെ ജന്മദിനത്തിന്റെയന്ന് അച്ഛനോട് തുറന്നു പറഞ്ഞു എനിക്ക് ഒരാളെ ഇഷ്ടമാണെന്ന്. പക്ഷേ, വിവാഹത്തെക്കുറിച്ച് ഒന്നും ചിന്തിക്കാറില്ല എന്നും പറഞ്ഞു. നിന്റെ ഇഷ്ടം പോലെ ചെയ്യാനാണ് അച്ഛൻ പറഞ്ഞത്.

ആർഭാട വിവാഹങ്ങളോട് എതിർപ്പൊന്നുമില്ല. നമ്മൾ ഇന്ത്യക്കാർക്ക് വിവാഹം ഒരിക്കൽ മാത്രം നടക്കുന്ന ഒന്നല്ലേ എന്നും പ്രിയാമണി ചോദിച്ചു.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (15.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല: എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP