Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൈശാഖന്റെ ചെറുകഥ വെള്ളിത്തിരയിലേക്ക്; സൈലൻസർ വെള്ളിത്തിരയിലെത്തിക്കുന്നത് പ്രിയനന്ദൻ; മുഖ്യകഥാപാത്രമായി ലാൽ എത്തും

വൈശാഖന്റെ ചെറുകഥ വെള്ളിത്തിരയിലേക്ക്; സൈലൻസർ വെള്ളിത്തിരയിലെത്തിക്കുന്നത് പ്രിയനന്ദൻ; മുഖ്യകഥാപാത്രമായി ലാൽ എത്തും

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: പ്രിയനന്ദനന്റെ പുതിയസിനിമ സൈലൻസറിന്റെ ചിത്രീകരണം തൃശൂരിൽ ആരംഭിച്ചു. ജനശ്രദ്ധയാകർഷിച്ച വൈശാഖന്റെ സൈലൻസർ എന്ന ചെറുകഥയെ ആധാരമാക്കിയാണ് പ്രിയനന്ദനൻ ഏറ്റവും പുതിയചിത്രം ഒരുക്കുന്നത്. ലാൽ മുഖ്യ കഥാപാത്രത്തെ അവതിരിപ്പിക്കുന്ന ഈ സിനിമയിൽ, ഇർഷാദ്, മീര വാസുദേവ്, രാമു, ബിനോയ് നമ്പാല, ജയരാജ് വാരിയർ, സ്നേഹ ദിവാകരൻ തുടങ്ങി നിരവധി പേർ അഭിനയിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീർ നിർമ്മിക്കുന്നു.

തിരക്കഥ, സംഭാഷണം: പി.എൻ. ഗോപികൃഷ്ണൻ, ഛായഗ്രഹണം: അശ്വഘോഷൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, കലാസംവിധാനം: ഷെബീറലി, മെയ്‌ക്കപ്പ്: അമൽ, വസ്ത്രാലങ്കാരം: രാധാകൃഷ്ണൻ മങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കൂത്തുപറമ്പ് ,സ്റ്റിൽസ്: അനിൽ പേരാമ്പ്ര, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സബിൻ, അസോസിയേറ്റ് ഡയറക്ടർ: ബിനോയ് മാത്യു. ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം തൃശൂർ അമല കൃഷ്ണവില്ലേജിൽ മന്ത്രിമാരായ സി രവീന്ദ്രനാഥും വി എസ് സുനിൽകുമാറും ചേർന്ന് നിർവ്വഹിച്ചു.

ദേശീയ അവാർഡു ജേതാവ് പ്രിയനന്ദനൻ സൈലൻസർ ' എന്ന പേരിൽ തന്നെ ഒരുക്കുന്ന സിനിമ വാർദ്ധക്യത്തിന്റെയും പുതിയ ജീവിത സാഹചര്യങ്ങളുടെയും ഫലമായി ഒറ്റപ്പെട്ടു പോകുന്ന വ്യക്തികളുടെ ജീവിതം പറയുന്നു. കഥയിലെ നായകനായ ഈനാശു അത്തരം ഒരു വ്യക്തിയാണെങ്കിലും ഒരു മോട്ടോർ സൈക്കിളുമായി ജൈവബന്ധം സ്ഥാപിച്ച് അതിജീവനത്തിന്റെ പുതിയ കഥ എഴുതുകയാണ്. ഓർമ്മകളുടെയും സ്വപ്നങ്ങളുടെയും ലോകം പുതിയ ലോകം ചമയ്ക്കുന്ന ഈ നാശുവിന്റെയും ചുറ്റുമുള്ളവരുടെയും ഈ ഇതിഹാസം തൃശൂരിന്റെ പ്രാദേശിക മൊഴിയിലാണ് എഴുതപ്പെട്ടതെങ്കിലും ഈ കഥയ്ക്കും സിനിമയ്ക്കും ആഗോളപ്രസക്തിയുണ്ട്.

2001 ൽ നെയ്ത്തുകാരൻ എന്ന സിനിമ സംവിധാനംചെയ്തുകൊണ്ടാണ് പ്രിയനന്ദനൻ മലയാളസിനിമയിലെത്തുന്നത്. ചിത്രത്തിലെ അഭിനയമികവിന് മുരളിക്ക് മികച്ച നടനുള്ള ദേശീയപുരസ്‌കാരംലഭിച്ചു. 2006 ൽ ആണ് പിന്നീട് പുലിജന്മം പ്രിയനന്ദനൻ സംവിധാനംചെയ്യുന്നത്.

പുലിജന്മം മികച്ചചിത്രത്തിനുള്ള ദേശീയപുരസ്‌കരം നേടി. കെപി രാമനുണ്ണിയുടെ നോവലിനെ ആസ്പദമാക്കി സംവിധാനംചെയ്ത സൂഫി പറഞ്ഞ കഥ ഏറെ പ്രേക്ഷകപ്രശംസനേടിയചിത്രമായിരുന്നു. രഞ്ജിതിന്റെ കഥയെ ആസ്പദമാക്കി ചെയ്ത ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, ഒരു യാത്രയിൽ: മരിച്ചവരുടെ കടൽ, ഞാൻ നിന്നോടുകൂടെയുണ്ട്, പാതിരാകാലം എന്നിവയാണ് പ്രിയനന്ദനന്റെ മറ്റു ചിത്രങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP