Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രിയങ്ക ചോപ്ര അഭയാർഥികളെ അപമാനിച്ചോ? ഇംഗ്ലീഷ് മാഗസിന്റെ കവർ ഫോട്ടോയ്ക്കു പോസ് ചെയ്യാൻ ബോളിവുഡ് താരം ധരിച്ച ടീ ഷർട്ട് വിവാദത്തിൽ

പ്രിയങ്ക ചോപ്ര അഭയാർഥികളെ അപമാനിച്ചോ? ഇംഗ്ലീഷ് മാഗസിന്റെ കവർ ഫോട്ടോയ്ക്കു പോസ് ചെയ്യാൻ ബോളിവുഡ് താരം ധരിച്ച ടീ ഷർട്ട് വിവാദത്തിൽ

ഇംഗ്ലീഷ് മാഗസിന്റെ കവർ ഫോട്ടോയ്ക്കു പോസ് ചെയ്യാൻ ബോളിവുഡ് താരം ധരിച്ച ടീ ഷർട്ട് വിവാദത്തിൽ. പ്രിയങ്ക ചോപ്ര അഭയാർഥികളെ അപമാനിച്ചുവെന്നാണ് വാദം ഉയരുന്നത്.

പ്രിയങ്ക ധരിച്ചിരുന്ന വെള്ള ടീഷർട്ടിൽ അഭയാർത്ഥി, കുടിയേറ്റക്കാരൻ, വരുത്തൻ എന്നീ വാക്കുകൾ വെട്ടുകയും യാത്രികൻ എന്ന വാക്ക് വെട്ടാതെയുമാണ് കാണുന്നത്. ഇതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്.

അഭയാർത്ഥി എന്ന വാക്കിനെ അപമാനിച്ചു എന്നാണ് ട്വിറ്ററിൽ പ്രിയങ്ക്ക്ക് എതിരായ വിമർശനം. അഭയാർത്ഥി പ്രശ്‌നം യൂറോപ്പിലും മറ്റ് പലരാജ്യങ്ങളിലും വലിയ പ്രശ്‌നമായ സാഹചര്യത്തിൽ, യൂണിസെഫിന്റെ ഗുഡ്‌വിൽ അംബാസിഡർ കൂടിയായ പ്രിയങ്കുടെ പ്രവൃത്തി അഭയാർത്ഥി സമൂഹത്തെ അപമാനിക്കുന്നതാണെന്ന് ആരോപണം. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സീരിയൽ താരം കൂടിയായ പ്രിയങ്കയുടേത് വംശീയാധിക്ഷേപമായും കണക്കാക്കപ്പെടുന്നുണ്ട്. പാവങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കാതെയുള്ളതാണ് പ്രിയങ്കയുടെ നിലപാടെന്നും വിമർശനമുണ്ട്.

വിവാദത്തെ കുറിച്ച് പ്രിയങ്ക പ്രതികരിച്ചിട്ടില്ല. പ്രിയങ്ക അഭിനയിക്കുന്ന അമേരിക്കൻ സീരീസ് ത്രില്ലറായ ക്വാന്റ്രികോ സൂപ്പർ ഹിറ്റായതിന് പിന്നാലെയാണ് വിവാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP