ഈ ബിക്കിനി ബോഡി ഉണ്ടാവാൻ ഒരുപാട് കഷ്ടപ്പെട്ടു; മുൻപത്തെ എന്നെ ഓർക്കാൻ കൂടി വയ്യ; കൂട്ടിയും കുറച്ചും എന്റെ ജീവിത കാലം മുഴുവനും പോരാടി; ഇപ്പോൾ ഞാൻ ഒരു പുതിയ വ്യക്തി; നീല ബിക്കിനിയിൽ അമ്പരപ്പിച്ച് റായ് ലക്ഷ്മി; താരസുന്ദരിയുടെ മേക്ക് ഓവർ ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ
July 20, 2019 | 08:44 AM IST | Permalink

തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റായ് ലക്ഷ്മി. മലയാളത്തിൽ നിന്നും അന്യഭാഷയിലേക്ക് പ്രവേശിച്ചതോടെ ഗ്ലാമറസ് കഥാപാത്രങ്ങൾ സ്വീകരിച്ച് തുടങ്ങിയ താരം ബോളിവുഡ് സിനിമയിലും സജീവമാണ്. ബോളിവുഡ് ചിത്രമായ ജൂലി 2വിനു വേണ്ടിയായിരുന്നു റായ് ലക്ഷ്മി ആദ്യം ഗ്ലാമർ പ്രദർശനം.ശരീരഭാരം കുറച്ച് കൂടുതൽ സുന്ദരിയായി നടിയെത്തിയ ചിത്രം എന്നാൽ ബോക്‌സ് ഓഫീസിൽ വേണ്ടത്ര വിജയം നേടിയില്ല. ചിത്രത്തിനു വേണ്ടി ഫിറ്റ്നെസ്സിൽ ശ്രദ്ധ ചെലുത്തിയ റായ് ലക്ഷ്മി ഇപ്പോൾ തന്റെ ഫിറ്റ്‌നസ്സ് കൊണ്ട് ആരാധകരെ വീണ്ടും അമ്പരപ്പിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ ലക്ഷ്മി റായ് പങ്കുവച്ച ബിക്കിനി ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഈ ശരീരം ഇങ്ങനെയാവാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പഴയെ എന്നെ എനിക്ക് ഓർക്കാൻ കഴിയുന്നില്ല. ജീവിതകാലം മുഴുവൻ ഞാൻ നേടാനും നഷ്ടപ്പെടുത്താനുമായി പോരാടുകയായിരുന്നു. ഒടുവിൽ എനിക്കൊരു പുതിയ വ്യക്തിയെ പോലെ തോന്നുന്നു. ഫിറ്റ് ആയിരിക്കുന്ന ഈ എന്നെ ഞാനിഷ്ടപ്പെടുന്നു, ഇതു ശാരീരികമായ മാറ്റം മാത്രമല്ല, മാറ്റങ്ങൾക്ക് തുടക്കം കുറിച്ചതിൽ എനിക്കു സന്തോഷമുണ്ട് എന്ന് ചിത്രം പങ്ക് വച്ചുകൊണ്ട് റായ് ലക്ഷ്മി കുറിച്ചു.
നീല നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് കൂടുതൽ മെലിഞ്ഞ് അതീവ സുന്ദരിയായി എത്തിയിരിക്കുകയാണ് താരം. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയിട്ടുള്ളത്.