Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പഞ്ചാബി ഹൗസിൽ നായക വേഷം ജയറാമിന് നൽകാനാണ് ആദ്യം ആലോചിച്ചത്, ഹരിശ്രീ അശോകന്റെയും കൊച്ചിൻ ഹനീഫയുടേയും വേഷം ജഗതിക്കും ഇന്നസെന്റിനും'; റിലീസ് ചെയ്ത് 20 വർഷങ്ങൾക്ക് ശേഷം പഞ്ചാബി ഹൗസിൽ സംഭവിച്ച ട്വിസ്റ്റ് വെളിപ്പെടുത്തി റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ട്

'പഞ്ചാബി ഹൗസിൽ നായക വേഷം ജയറാമിന് നൽകാനാണ് ആദ്യം ആലോചിച്ചത്, ഹരിശ്രീ അശോകന്റെയും കൊച്ചിൻ ഹനീഫയുടേയും വേഷം ജഗതിക്കും ഇന്നസെന്റിനും'; റിലീസ് ചെയ്ത് 20 വർഷങ്ങൾക്ക് ശേഷം പഞ്ചാബി ഹൗസിൽ സംഭവിച്ച ട്വിസ്റ്റ് വെളിപ്പെടുത്തി റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ട്

മറുനാടൻ മലയാളി ബ്യൂറോ


കേരളക്കര ഇരുകൈയും നീട്ടി സ്വീകരിച്ച സിനിമയാണ് പഞ്ചാബി ഹൗസ്. റിലീസ് ചെയ്ത് 20 വർഷം പിന്നിട്ടിട്ടും പ്രേക്ഷകർ മിനി സ്‌ക്രീനിലും ആദ്യാവസാനം ഇരുന്ന് കാണുന്ന ചിത്രം കൂടിയാണിത്. എന്നാൽ വർഷങ്ങൾക്കിപ്പുറം പഞ്ചാബി ഹൗസിൽ നടന്ന ട്വിസ്റ്റ് റാഫി മെക്കാർട്ടിൻ കൂട്ടുകെട്ട് വെളിപ്പെടുത്തിയത് ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ഇവർ തുറന്ന് പറഞ്ഞത്. പഞ്ചാബി ഹൗസിന്റെ വിജയം അതിന്റെ നിർമ്മാതാക്കളായ സാഗാ അപ്പച്ചനും എ.കെ.പി ആന്റണിയുമാണെന്നും ഇവർ പറഞ്ഞ് തുടങ്ങുന്നു.

'അന്ന് ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യു ഉള്ള, ഹ്യൂമർ കൈകാര്യം ചെയ്യുന്ന നടൻ ജയറാമാണ്. മഞ്ജുവാരിയരും ദിവ്യാ ഉണ്ണിയും പ്രതാപത്തോടെ നിൽക്കുന്നു. അതുകൊണ്ടു പഞ്ചാബി ഹൗസിലും ഞങ്ങൾക്കു മുന്നിൽ മറ്റൊരു ഓപ്ഷൻ ഉണ്ടായിരുന്നില്ല.ഹരിശ്രീ അശോകന്റെയും കൊച്ചിൻ ഹനീഫയുടെയും സ്ഥാനത്ത് ജഗതിയെയും ഇന്നസെന്റിനെയുമായിരുന്നു ആദ്യം നിശ്ചയിച്ചത്. ജഗതിയില്ലാത്ത മലയാള സിനിമയെക്കുറിച്ചു ചിന്തിക്കാൻ പറ്റാത്ത കാലം. അന്നത്തെ സിനിമാ മാർക്കറ്റ് വച്ചുനോക്കുമ്പോൾ ഞങ്ങളുടെ കൈയിലുള്ള തിരക്കഥ കൊണ്ടു ശരാശരി സാമ്പത്തിക വിജയത്തിനുള്ളതെല്ലാമുണ്ട്. ജയറാമിനെയും ഇന്നസെന്റിനെയും ജഗതിയേയും വച്ചു സിനിമ ചെയ്യുകയാണെങ്കിൽ.'

കഥ എഴുതി വന്നപ്പോഴാണ് അഭിനേതാക്കളുടെ കാര്യത്തിൽ തീരുമാനമായത്. വലിയ ശരീരമുള്ള പഞ്ചാബികളുടെ ഇടയിൽ പെട്ടു പോകുന്ന സാധുവാണ് നായകൻ. എന്നാൽ ജയറാമിന് ആറടി ഉയരമുള്ളതിനാൽ അദ്ദേഹത്തിന് അത്രയും ദുർബലനാവാൻ സാധിക്കില്ല. അങ്ങനെയാണ് സിനിമയിൽ ദിലീപിനെ പരിഗണിച്ചത്. മഞ്ജു വാര്യരോ ദിവ്യ ഉണ്ണിയോ നായികയാകണമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സമ്മർ ഇൻ ബേത്‌ലഹേം എന്ന സിനിമയുടെ തിരക്കിലായിരുന്നു മഞ്ജു. മറ്റേതോ ചിത്രത്തിന്റെ തിരക്കിലായിരുന്നു ദിവ്യയും. ഇന്നസെന്റിനേയും ജഗതിയേയും വച്ച് എടുക്കാൻ തീരുമാനിച്ചിരുന്ന കഥാപാത്രങ്ങൾ ഒടുവിൽ കൊച്ചിൻ ഹനീഫയിലും ഹരിശ്രീ അശോകനിലും എത്തി. അന്ന് വരെ കളിയാട്ടം എന്ന ചിത്രം മാത്രമായിരുന്നു നടൻ ലാൽ ചെയ്തിരുന്നത്. ചിത്രത്തിലെ പ്രധാന വേഷങ്ങളിലൊന്ന് ലാലിനേയും തേടിയെത്തി.

ഏഴുപുന്നയിലുള്ള 100 വർഷം പഴക്കമുള്ള വീട്ടിൽ ഷൂട്ടിങ് നടത്തി. ഇവിടെ വേറെ സെറ്റും ഇട്ടിരുന്നു. ഇതിന് സമീപം തന്നെയായിരുന്നു ദിലീപിന്റെ വീടും. മാത്രമല്ല പഞ്ചാബി ഹൗസ് കഴിഞ്ഞ് വർഷങ്ങൾക്കിപ്പുറം ടു കൺട്രീസ് എന്ന ചിത്രവും ഇവിടെ തന്നെയാണ് ചിത്രീകരിച്ചത്. രണ്ടും വിജയ ചിത്രങ്ങൾ. പഞ്ചാബി ഹൗസ് റിലീസ് ചെയ്ത ശേഷം കൊച്ചി ഷേണായിസ് തിയേറ്ററിൽ തങ്ങൾ ഒന്നിച്ചിരുന്നാണ് ചിത്രം കണ്ടതെന്ന് റാഫി മെക്കാർട്ടിൻ കൂട്ടുകെട്ട് സന്തോഷത്തോടെ പറയുന്നു. തിയേറ്ററിൽ ഏറ്റവുമധികം പൊട്ടിച്ചിരിച്ചത് ഹനീഫിക്കയായിരുന്നുവെന്നും അദ്ദേഹം അഭിനയിച്ച സീനുകൾ വരുമ്പോൾ പോലും അഭിനയിക്കുന്നത് വേറേ ആരോ ആണെന്ന രീതിയിലാണ് അദ്ദേഹം ചിത്രം ആസ്വദിച്ചെന്നും ഇവർ സന്തോഷത്തോടെ ഓർക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP